Image

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

Published on 20 July, 2018
ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍
ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ജനസേവാ ശിശുഭവനിലെ പീഡനവിവരം മറച്ചുവച്ചതിന് ക്രൈംബ്രാഞ്ചാണ് ജോസ് മാവേലിയെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ ജോസ് മാവേലിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പോക്‌സോ കുറ്റം ചുമത്തിയാണ് ജോസ് മാവേലിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ചതിന് ഒരു അന്തേവാസിയേയും അറസ്റ്റു ചെയ്തു. അഞ്ച് കുട്ടികളെയാണ് ഈ മുന്‍ അന്തേവാസി പീഡിപ്പിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോശം അനുഭവം ഉണ്ടായ വിവരം കുട്ടികള്‍ ജോസ് മാവേലിയെ അറിയിച്ചിരുന്നുവെന്നും ഇത് ഇയാള്‍ മറച്ചുവച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 

ജീവന് തന്നെ അപകടകരമായ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളാണ് ശിശുഭവനില്‍ നേരിടേണ്ടിവന്നതെന്ന് കുട്ടികളുടെ മോഴി പുറത്തുവന്നിരുന്നു. ജീവനക്കാരില്‍ ചിലര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്കിയ മൊഴിയിലാണ് കുട്ടികള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക