Image

സെനറ്റര്‍ ടെഡ് ക്രൂസിനെതിരെകടുത്ത മല്‍സരം (ഏബ്രഹാം തോമസ്)

Published on 20 July, 2018
സെനറ്റര്‍ ടെഡ് ക്രൂസിനെതിരെകടുത്ത മല്‍സരം (ഏബ്രഹാം തോമസ്)
അല്‍പാസോയിലെ ഡെമോക്രാറ്റിക് ജനപ്രതിനിധി നിലവില്‍ ടെക്‌സസിലെ റിപ്പബ്ലിക്കന്‍ സെനറ്ററായ ടെഡ് ക്രൂസിനെതിരെ മത്സരിക്കുകയാണ്. ക്രൂസിനെ ടെക്‌സസിലോ യുഎസിലോ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. പ്രത്യേകിച്ച് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ മത്സരിച്ചതിനു ശേഷം ടെക്‌സസ് ഒരു റിപ്പബ്ലിക്കന്‍ കോട്ടയായാണ് അറിയപ്പെടുന്നത്. 1994 ന് ശേഷം റിപ്പബ്ലിക്കനുകള്‍ ഒരു വലിയ തിരഞ്ഞെടുപ്പും വിട്ട് കൊടുത്തിട്ടില്ല. ക്രൂസിന് നവംബറിലെ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പിലും ഒരു വാക്ക് ഓവര്‍ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.

ഇത് 2017 മാര്‍ച്ച് 31 ന് മുന്‍പാണ്. അന്നാണ് അല്‍പാസോയിലെ ഡെമോക്രാറ്റിക് ജനപ്രതിനിധി ബേറ്റോ (ബീറ്റോ) ഒറൗര്‍ക്കി താന്‍ ക്രൂസിനെതിരെ സെനറ്ററിലേയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചത്. അന്നു മുതല്‍ ഒറൗക്കിയുടെ പ്രവര്‍ത്തനം വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും കടുത്ത മത്സരം ക്രൂസിന് നല്‍കുവാന്‍ കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ധനശേഖരണത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വളരെയധികം മുന്നിലാണ്. ഇതുവരെ (സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം മുതല്‍) 10.15 മില്യന്‍ ഡോളറുകള്‍ ശേഖരിച്ചു കഴിഞ്ഞു. ക്രൂസിന് ഈ വര്‍ഷം ഇതു വരെ 4.47 മില്യന്‍ ഡോളറേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. രാഷ്ട്രീയത്തില്‍ അമ്മയുടെ മുലപ്പാല്‍ പോലെയാണ് സമാഹരിക്കാന്‍ കഴിയുന്ന ധനം എന്ന് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫില്‍ ഗ്രാം ഒരിക്കല്‍ പഞ്ഞിരുന്നു. ഒറൗര്‍ക്കി സാമ്പത്തികമായി വളരെ മെച്ചപ്പെട്ട നിലയിലാണെന്ന് വീടുകളിലെ യാര്‍ഡുകളില്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്ന പരസ്യങ്ങള്‍ തെളിയിക്കുന്നു. ക്രൂസ് ഇനിയും ഇങ്ങനെയുള്ള പ്രചരണം ആരംഭിച്ചിട്ടില്ല. മുന്‍പ് അയച്ചിരുന്ന ഇമെയിലുകള്‍ മാത്രമാണ് തുടരുന്നത്. ആക്രമിക്കുന്ന തരത്തിലുള്ള പരസ്യ പ്രചരണങ്ങളിലേയ്ക്ക് നീങ്ങിയിട്ടില്ല.

2012 മുതല്‍ ഇതുവരെ ക്രൂസ് സമാഹരിച്ചത് 25.9 മില്യന്‍ ഡോളറാണ്. ഒറൗര്‍ക്കി 23.1 മില്യന്‍ ഡോളറും ഈ കണക്കില്‍ ക്രൂസ് 2.8 മില്യന്‍ ഡോളര്‍ മുന്നില്‍ നില്ക്കുന്നു. നീക്കിയിരുപ്പ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് 14 മില്യന്‍ ഡോളറില്‍ താഴെയും ക്രൂസിന് 10.2 മില്യന്‍ ഡോളറുമാണ്.

ക്രൂസിന്റെ പ്രസിദ്ധി വോട്ടര്‍മാര്‍ക്ക് തന്നെ പരിയപ്പെടുത്തുവാന്‍ വലിയ തുക ചെലവഴിക്കേണ്ടതില്ല എന്ന മേന്മ നല്‍കുമ്പോള്‍ ഒറൗര്‍ക്കിക്ക് ഈ ഇനത്തില്‍ കാര്യമായി ചെലവഴിച്ചേ മതിയാകൂ. സ്ഥാനാര്‍ത്ഥി ടെക്‌സസിന്റെ പടിഞ്ഞാറോ അതിരിന് ഇപ്പുറം അറിയപ്പെട്ടിരുന്നില്ല. അല്‍പാസോ ടെക്‌സസിന്റെ തലസ്ഥാനം ഓസ്റ്റിനേക്കാള്‍ മറ്റ് രണ്ട് സംസ്ഥാന തലസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അടുത്താണ്. അല്‍പാസോ രാജ്യതലത്തില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ ഇതുവരെ കാഴ്ച വെച്ചിട്ടില്ല. ഒറൗര്‍ക്കി വിജയിച്ചാല്‍ ചരിത്രം ഇക്കാര്യത്തിലും തിരുത്തിക്കുറിക്കും. ഈ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പ്രചരണം കേന്ദ്രീകരിക്കുന്നത് പാന്‍ ഹാന്‍ഡില്‍ എന്നറിയപ്പെടുന്ന സ്ഥലത്തും കിഴക്ക് ദൂര ടെക്‌സസിലുമാണ്. ക്രൂസ് തന്റെ എതിരാളിനെ വിശേഷിപ്പിക്കുന്നത് തോക്ക് പിടിച്ച് വാങ്ങുന്ന, മയക്ക് മരുന്നുകള്‍ക്കുവേണ്ടി വാദിക്കുന്ന സമ്പത്ത് പുനഃ വിതരണം ചെയ്യണമെന്നും തുറന്ന അതിര്‍ത്തികള്‍ വേണമെന്നും വാദിക്കുന്ന വിശാല ഹൃദയനാണെന്നാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ഒറൗര്‍ക്കി വാദിക്കുന്നു എന്ന് ക്രൂസ് പറയുന്നു.

കഴിഞ്ഞ അഞ്ച് ത്രൈമാസങ്ങളില്‍ നാലിലും ഒറൗര്‍ക്കി ക്രൂസിനെ അപേക്ഷിച്ച് കൂടുതല്‍ ധനം സമാഹരിച്ചു. ക്രൂസ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യില്‍ നിന്ന് സംഭാവന സ്വീകരിക്കുമ്പോള്‍ തന്റെ ദാതാക്കള്‍ മുഴുവന്‍ വ്യക്തികളാണെന്ന് ഔറൗര്‍ക്കി അവകാശപ്പെടുന്നു.

ക്രൂസിന് ലഭിച്ച സംഭാവനകളുടെ ഏതാണ്ട് 50% സംസ്ഥാനത്തിന് പുറത്തുള്ളവരില്‍ നിന്നാണ്. ഇത് എതിരാളിക്ക് ലഭിച്ച അന്യസംസ്ഥാന സംഭാവനകളുടെ 130% ആണ്. എങ്കിലും ക്രൂസ് ആരോപിക്കുന്നത് ഒറൗര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ടെക്‌സസിന് പുറത്ത് നിന്നുള്ളവരാണെന്നാണ്. ഹോളിവുഡില്‍ നിന്നു സംഭാവനകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഒഴുകിയെത്തിയതായി ക്രൂസ് പറഞ്ഞു. ക്രൂസും പല തവണ ധനസമാഹരണത്തിന് കാലിഫോര്‍ണിയയില്‍ പോയി എന്നു നിരീക്ഷകര്‍ പറയുന്നു.

റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് എന്ന സംഘടന നടത്തിയ സമീപ കാല പോളുകളുടെ ആവറേജില്‍ ക്രൂസ് 8 പോയിന്റിന് മുന്നിലാണെന്ന് പറഞ്ഞു. സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു ആവറേജ് ഉണ്ടാകുമ്പോള്‍ ക്രൂസ് ജയിക്കും എന്നു പറയാനാവും. എന്നാല്‍ ടെക്‌സസിലെ സമീപകാല അടിയൊഴുക്കുകള്‍ ഇങ്ങനെ ഒരു പ്രവചനത്തിന് തുനിയാന്‍ ആരെയും പ്രേരിപ്പിക്കുന്നില്ല. 2012 ല്‍ ക്രൂസ് ജയിച്ചത് 16 പോയിന്റ് മാര്‍ജിനിലായിരുന്നു.
Join WhatsApp News
Boby Varghese 2018-07-20 09:54:14
Ted Cruz is a patriot. We need 100 senators like him in our country.
നമ്മുടെ ഹീറോ 2018-07-20 15:11:46
Trump’s longtime lawyer, Michael Cohen, secretly recorded a conversation with Trump two months before the presidential election in which they discussed payments to a former Playboy model who said she had an affair with Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക