മംമ്തയോട് വെറും സഹതാപം മാത്രമെന്ന് ആഷിക് അബുവും. പ്രമുഖ മാധ്യമത്തിന് മംമ്ത നല്കിയ അഭിമുഖത്തില്‍ സ്ത്രീകള്‍ കുഴപ്പത്തില്‍ ചാടുന്നതിന് അവര്‍ കൂടി ഉത്തരവാദികളാണെന്ന് പറഞ്ഞതിന് മറുപടിയായിട്ടാണ് മംമ്തയോട് സഹതാപമെന്ന് ആഷിക് അബു പ്രതികരിച്ചിരിക്കുന്നത്.
ആഷികിന്റെ ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും നേരത്തെ മംമ്തയോട് പ്രതിഷേധവുമായി എത്തിയിരുന്നു.
എന്നാല്‍ സ്ത്രീകളോട് നടക്കുന്ന ചൂഷണങ്ങളില്‍ പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പങ്കുണ്ട് എന്ന് മംമത് പറഞ്ഞതിനെ അഭിമുഖം ചെയ്ത മാധ്യമം വളച്ചൊടിച്ചതാണെന്നും ആരോപണമുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം നേരിട്ട് അറിഞ്ഞ വ്യക്തിയാണ് താനെന്ന് വിശദീകരണവുമായി മംമ്ത എത്തുകയും ചെയ്തിരുന്നു.
സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളില്‍ എപ്പോഴും ദിലീപിന്റെ പക്ഷത്ത് നിന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു മ്ംമ്ത. അതുകൊണ്ടു തന്നെ മംമ്ത ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനി ഏറെ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.