Image

രാമകുടുംബം നമുക്കുള്ള മാതൃകയാണ് (രാമായണ ചിന്തകള്‍ 4: അനില്‍ പെണ്ണുക്കര)

Published on 20 July, 2018
രാമകുടുംബം നമുക്കുള്ള മാതൃകയാണ് (രാമായണ ചിന്തകള്‍ 4: അനില്‍ പെണ്ണുക്കര)
സഹോദരബന്ധത്തിന്റെ ചൂടും ചൂരും അറിയമെങ്കില്‍ രാമായണം പഠിക്കണം. രാമനെ പോലൊരു ജേഷ്ഠനേയും ലക്ഷ്മണനേയും നാം കൊതിച്ചു പോകും. സ്വന്തം ഭാര്യയേയും സുഖങ്ങളും ഉപേക്ഷിച്ച് ജ്യേഷ്ഠന്റെകൂടെ പോകുന്ന ലക്ഷ്മണന്‍ കൂടെപ്പിറപ്പുകള്‍ക്ക് എന്നും പ്രചോദനവും മാതൃകയുമാണ്.

കുടുംബ ന്ധങ്ങള്‍ നിലനില്ക്കുന്നത് പരസ്പരമുള്ള സഹനത്തിലും ബഹുമാനത്തിലുമാണ്. ശ്രീരാമനെ രാജാവാകുന്നതിനു തടസ്സമുണ്ടാക്കുന്ന കൈകേകിയെ കൗസല്യയും സുമിത്രയും വെറുക്കുന്നതായോ അതിന്റെ പേരില്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതായോ കുടിപ്പോര് കാട്ടുന്നതായോ അവിടെ കാണുന്നില്ല. മൂന്നു മാതാക്കളും മുമ്പത്തെ പോലെ വര്‍ത്തിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

തന്റെ മകന്റെ അവസരം നഷ്ടപ്പെടുത്തിയതിനും അപകടം പതിയിരിക്കുന്ന വനാന്തരത്തിലേക്ക് തള്ളിവിടുന്നവളെ വെക്കുന്ന കൗസല്യയും രാമായണത്തില്‍ ഇല്ല. കൗസല്യാ പുത്രനായ രാമന്റെ പിന്നാലെ പുറപ്പെടുന്ന മകനെ ഒരു ആംഗ്യം കൊണ്ടു പോലും തടയുന്ന സുമിത്രയെയും രാമായണത്തില്‍ ഇല്ല. ജ്യേഷ്ഠത്തിയുടെ പിന്നാലെ നിഴലായി നടക്കുന്ന ഭര്‍ത്താവിനെ നോക്കി മിഴി ചുവപ്പിക്കുന്ന ഊര്‍മ്മിളയും സാകേതത്തിലില്ല. വേദനകളും വിരഹവും ഉള്ളത്തിലൊതുക്കുന്ന അനുജത്തിയെ കണ്ട് നമ്മുടെ കണ്ണുനിറയും. അയോദ്ധ്യ പേരു പോലെ ഒരു പോരുമില്ലാത്ത പുണ്യമായി നിലകൊള്ളുന്നു.

ചുരുക്കത്തില്‍ രാമായണത്തിലെ രാമകുടുംബം നമുക്കുള്ള മാതൃകയാണ്. പരസ്പരീ അറിഞ്ഞും സഹിച്ചും സഹകരിച്ചും വര്‍ത്തിക്കേണ്ട കുടുംബമാതൃകയാണ് ചില കൊഴാ മറിച്ചിലുകള്‍ക്കും ഇടയിലും നമുക്ക് ആദികവി കാട്ടിത്തരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക