Image

പ്രേതം 2 വരുന്നു; മെന്‍റലിസ്റ്റ് കഥാപാത്രമായി ജയസൂര്യ

Published on 20 July, 2018
പ്രേതം 2 വരുന്നു; മെന്‍റലിസ്റ്റ് കഥാപാത്രമായി ജയസൂര്യ
ജയസൂര്യയുടെ ജനപ്രീയ സിനിമയായിരുന്ന പ്രേതത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മെന്‍റലിസ്റ്റായ കഥാപാത്രത്തെയാണ് പ്രേതം എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ചത്. അല്പം മാജിക്കും മനശാസ്ത്രവുമൊക്കെയുള്ള പ്രൊഫഷനാണ് മെന്‍റലിസം. ഡോണ്‍ ബോസ്കോ എന്നായിരുന്നു പ്രേതത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്‍റെ പേര്. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്. 
ഇതിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ഡോണ്‍ ബോസ്കോയുടെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുമായി എത്തുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക