Image

126നെതിരെ 325 വോട്ടുകള്‍; അവിശ്വാസം അതിജീവിച്ച് മോദി സര്‍ക്കാര്‍

Published on 20 July, 2018
126നെതിരെ 325 വോട്ടുകള്‍; അവിശ്വാസം അതിജീവിച്ച് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 126 പേരും പ്രതികൂലിച്ച് 325 പേരും വോട്ടു ചെയ്തു. ആകെ 451 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സര്‍ക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക