Image

കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിയ്ക്ക് ലഭിച്ചത് വധശിക്ഷ

Published on 20 July, 2018
കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിയ്ക്ക് ലഭിച്ചത് വധശിക്ഷ

നെയ്‌റോബി:  കാമുകന്റെ കൊലപാതകത്തിന് സൗന്ദര്യറാണിക്ക് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചു. ഇരുപത്തിനാലുകാരിയായ റൂത്ത് കമാന്‍ഡേയ്ക്കാണ് കാമുകന്‍ ഫരീദ് മുഹമ്മദിനെ കുത്തികൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ചത്. തികച്ചും നിഷ്ഠൂരമായ പ്രവൃത്തി എന്നാണ് കോടതി കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. 

2015 ല്‍ ഫരീദിന്റെ കൊലപാതകത്തിന് അറസ്റ്റിലായി വിചാരണത്തടവുകാരിയായിരുന്ന റൂത്ത് 2016 ലാണ് ജയില്‍പുള്ളികള്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ ജേതാവായത്. രോഷം കൊണ്ടോ വിഷമം കൊണ്ടോ ഒരാളെ കൊലപ്പെടുത്തുന്നത് നിസാരമായ കാര്യമല്ലെന്ന് ചെറുപ്പക്കാരെ ബോധ്യപ്പെടുത്താനാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ പ്രതിക്ക് നല്‍കുന്നതെന്ന് വ്യാഴാഴ്ച വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ജെസ്സി ലെസിറ്റ് പറഞ്ഞു. 

ഇരുപഞ്ചോളം കുത്തേറ്റാണ് ഫരീദ് മരിച്ചത്.  പ്രതി കുറ്റകൃത്യത്തില്‍ യാതൊരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല എന്നും വളരെ തന്ത്രപരമായ പ്രവര്‍ത്തിയാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക