Image

മോദി ട്രാവലിങ് സെയില്‍സ്മാനെന്ന് തൃണമൂല്‍ എം.പി സൗഗതറോയ്

Published on 20 July, 2018
മോദി ട്രാവലിങ് സെയില്‍സ്മാനെന്ന് തൃണമൂല്‍ എം.പി സൗഗതറോയ്
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ചുറ്റിനടന്ന് ഒന്നും ചെയ്യാതെ തിരിച്ച് പോരുന്ന ട്രാവലിങ് സെയില്‍സ്മാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗതറോയ്. ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി എന്നീ മൂന്ന് മോദിമാര്‍ ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണ്. നരേന്ദ്രമോദിയുടെ സാമ്പത്തിക പദ്ധതികളെല്ലാം ഒരു ദുരന്തമായി തീരുകയാണെന്നും സൗഗതറോയ് ആരോപിച്ചു. 

ചുറ്റിക്കറങ്ങി പ്രസ്താവനകള്‍ മാത്രമാണ് മോദി നടത്തുന്നത്.  ജനങ്ങള്‍ക്കാവശ്യമായ ഒന്നും പ്രഖ്യപ്രഖ്യാപിക്കുന്നില്ല. സഞ്ചരിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയെന്നും സൗഗതറോയ് പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന സ്ഥാനത്തെ അപമാനിക്കുകയാണ്. ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വലിയ ദുരന്തമാണ്. 

തൊഴിലില്ലായ്മയും അഴിമതിയുമാണ് ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്മാനിച്ചത്. ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും സൗഗത റോയ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക