Image

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 17-19

P. Sreekumar Published on 20 July, 2018
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 17-19
വാഷിംഗ്ടണ്‍ ഡി സി:  കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം അലൂമ്‌നി അസോസിയേഷന്റെ (CETAA) അഞ്ചാമതു ആഗോള പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 17 മുതല്‍ 19 വരെ വാഷിംഗ്ടണ്‍ ഡി സിയില്‍ നടക്കുന്നതാണ്. വാഷിംഗ്ടണ്‍ ഡി സി ചാപ്റ്റര്‍ ആണ് സംഘാടകര്‍. ലോകമെമ്പാടുമുള്ള സി ഇ ടി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഗമം ആഘോഷിക്കാനും മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാനും ഒത്തുകൂടുന്നതു വാഷിങ്ങ്ടണിന് തൊട്ടു പുറത്തുള്ള പോട്ടോമാകിലെ പ്രശസ്തമായ ബോള്‍ഗാര്‍ സെന്ററില്‍ ആണ്.

കലാലയത്തിന്റെ ശ്രേഷ്ഠത, വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമ, കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ തുടങ്ങിയവ പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. നൂതന ആശയങ്ങളുടെ മത്സരം, ക്ലാസ്സുകളുടെ അവതരണം, സാംസ്‌കാരിക പരിപാടികള്‍, കായികമത്സരങ്ങള്‍, സംഗീതനിശ തുടങ്ങിയവ ഉണ്ടായിരിക്കും.

ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ദുബായി തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

'500-ല്‍ അധികം പൂര്‍വ്വവിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസത്തെ ഈ പരിപാടി CETAA-യുടെ അമേരിക്കയിലെ ശക്തമായ സാന്നിധ്യവും പ്രാധാന്യവും വെളിപ്പെടുത്തും,' CETAA-DC യുടെ പ്രസിഡണ്ട് ശ്രീ സുരേഷ് പണിക്കരുവീട് (ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, 1989) പറഞ്ഞു. പരിപാടിയുടെ കണ്‍വീനര്‍ ശ്രീ മനോജ് ശ്രീനിലയം (അപ്ലൈഡ് ഇലക്ട്രോണിക്‌സ്, 1993) ഇക്കൊല്ലത്തെ പരിപാടിയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് പറഞ്ഞു 'ഓരോകൊല്ലം ഇടവിട്ടു നടത്തുന്ന ഈ സംഗമം പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുചേരാനും സി ഇ ടിയുടെ പൈതൃകത്തെ ആദരിക്കാനും ഉള്ള ഒരു സുവര്‍ണാവസരം ആണ്. വിനോദവും വിജ്ഞാനവും ഗൃഹാതുരത്വവും ഒരുമിച്ചുചേരുന്ന ഒരു പരിപാടിയാണ് ഞങ്ങള്‍ ഒരുക്കുന്നത്.'

ഈ സംഗമത്തിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കഴിവുകളും ഓര്‍മകളും പ്രകടിപ്പിക്കുന്ന ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സ്മരണികയും ഒരുക്കുന്നുണ്ട്.

വാഷിംഗ്ടണിലെ സംഗമം ഇക്കൊല്ലത്തെ പരിപാടിയുടെ ആദ്യഭാഗം ആയിരിക്കും. ഇതിന്റെ തുടര്‍ച്ചയായി കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ മറ്റൊരു സംഗമംകൂടി ഒരുക്കുന്നുണ്ട്.

വാഷിംഗ്ടണിലെയും സമീപപ്രദേശങ്ങളിലെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വലിയ ഒരു കമ്മിറ്റി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. പരിപാടിയുടെ പൂര്‍ണവിവരങ്ങള്‍ക്കു www.cetadc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Manoj Sreenilayam, Convener, Global Meet
Suresh P.M., President, CETAA-DC
globalmeetconveners@cetaadc.org 
-------------------------------

CET Alumni Association Global Meet 

College of Engineering Trivandrum Alumni Association, Washington, DC (CETAA-DC) is conducting the 5th biennial global alumni conference in Washington DC metro area from Aug 17 to 19, 2018.

The event will be conducted at the massive and opulent Bolger center in Potomac, MD.  Alumni members of College of Engineering Trivandrum (CET) from all around the world will gather to celebrate the reunion and relive the nostalgic memories of the college.

Returning alumni will enjoy events that bring together CET spirit, celebrate alumni excellence, and provide a return to the college days. Major events include the retro night on Friday, cards games, innovation competition, CET batch parade, cultural events, dinner and DJ.

Travel arrangements have already been made by hordes of members from Thiruvananthapuram, Kochi, Kozhikodu, Bengaluru, Dubai, and other parts of the world to join this fabulous event and relish the revival and permeation of CET energy and vitality in the capital city of United States of America. 

“We expect over 500 alumni members and their families from around the world to participate in this event. We hope that the three-day event shall showcase and establish CETAA as a strong brand in USA.”, said President of CETAA DC, Suresh Panikkaruveedu, alumni from Electrical & Electronics, 1989 batch.   Manoj Sreenilayam, the convener for the global event, CET alumni from Applied Electronics and Instrumentation, 1993 batch, spoke about the significance and the plan for this year’s event. “Every alternate year, this global alumni gala draws many of them back home to reconnect with their fellow CETians and honor their lineage. We will greet them with a range of college-based events, including the distinguished Alumni parade, to pay tribute to alumni excellence, and the CETAA retro party, which will be a throwback to the fun college days”.

CETAA DC chapter is also planning to bring out a souvenir to commemorate the occasion. Many informative and nostalgic articles from renowned CETians will grace the magazine.

CETAA DC event will just be the first episode of this extensive event; a second one will be held in bay area, California in the following weekend. 

A very large committee of DC-based alumni members have been working for over a year on many different areas to make this a memorable and successful event.

A full event listing along with other details can be viewed online at www.cetadc.org.

 

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 17-19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക