Image

ജര്‍മനിയില്‍ നിര്‍ബന്ധ സൈനിക സേവനം നിര്‍ത്തലാക്കി

Published on 01 July, 2011
ജര്‍മനിയില്‍ നിര്‍ബന്ധ സൈനിക സേവനം നിര്‍ത്തലാക്കി
ബെര്‍ലിന്‍: കഴിഞ്ഞ 55 വര്‍ഷമായി ജര്‍മനിയില്‍ നിലനിന്നിരുന്ന നിര്‍ബന്ധ സൈനിക സേവനവും സിവില്‍ സേവനവും ജൂലായ് ഒന്ന് മുതല്‍ നിര്‍ത്തലാക്കിക്കൊണ്ട് ജര്‍മന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. കൂട്ടുഭരണ കക്ഷികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍, ഫ്രീ ഡെമോക്രാറ്റിക്ക് പാര്‍ട്ടി എന്നിവരുടെ ഭൂരിപക്ഷത്തില്‍ ജര്‍മന്‍ ബുണ്ടസ്ടാജില്‍ (പാര്‍ലമെന്റ്) ആണ് ഈ നിയമഭേദഗതി അവതരിപ്പിച്ച് പാസാക്കിയത്.

ഇനി മുതല്‍ സൈനിക സേവനം സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയായി മാത്രം കണക്കാക്കും. സൈനിക സേവനത്തിന് പോകാത്തവര്‍ക്കുള്ള സിവില്‍ സേവനവും ചെയ്യേണ്ടതില്ല. പ്രതിപക്ഷം ഈ നിയമഭേദഗതിയെ എതിര്‍ത്ത് ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുമെന്ന് വാദിച്ചു.
Join WhatsApp News
Mary Gupta 2016-04-16 18:37:58
We share your sorrows . God bless you all .she is in better place .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക