Image

കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

Published on 21 July, 2018
കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു


കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുന്നതിന്‌ കേരളത്തിന്‌ 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രത്തോട്‌ 1000 കോടി രൂപയുടെ ധനസഹായ പാക്കേജ്‌ സംസ്ഥാനം ആവശ്യപ്പെടുമെന്ന്‌ കൃഷി മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ പറഞ്ഞു. 200 കോടി രൂപ കാര്‍ഷിക മേഖലക്ക്‌ മാത്രം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക