Image

ചെങ്കോട്ടയില്‍ ആയുധപ്പുര കണ്ടെത്തി

Published on 21 July, 2018
ചെങ്കോട്ടയില്‍   ആയുധപ്പുര കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നിഗൂഡമായ ആയുധപ്പുര കണ്ടെത്തി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ പുരാവസ്‌തുവകുപ്പ്‌ അധികൃതരാണ്‌ ആയുധപ്പുര കണ്ടെത്തിയത്‌. മണ്ണ്‌ മൂടി പുറമെ നിന്ന്‌ കാണാന്‍ കഴിയാത്ത തരത്തിലായിരുന്നു സ്ഥലം. എന്നാല്‍ വെടിക്കോപ്പുകളോ മറ്റ്‌ ആയുധങ്ങളുടെ അവശേഷിപ്പുകളോ അറയിലുണ്ടായിരുന്നില്ലെന്ന്‌ പുരാവസ്‌തുവകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുഗര്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ ഭരണകാലത്തോ (1658-1707) അല്ലെങ്കില്‍ മുഗളന്മാരില്‍ നിന്ന്‌ ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്ത സമയത്തോ നിര്‍മ്മിച്ചതാകാം ആയുധപ്പുര എന്നതാണ്‌ അധികൃതരുടെ വിലയിരുത്തല്‍. ദീര്‍ഘവൃത്താകൃതിയില്‍ ലഘോരി ഇഷ്ടികകള്‍ കൊണ്ടാണ്‌ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌. അകത്തേക്ക്‌ കയറുമ്പോള്‍ ആറ്‌ മീറ്ററോളം നീളത്തിലുള്ള കല്‍പ്പടവുകള്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടക്കുന്നതിന്‌ തൊട്ടുപിന്നിലാണ്‌ ഇതിന്റെ സ്ഥാനം. മണ്ണിനടിയില്‍ ആയിരുന്നതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ആയുധപ്പുര ഇതുവരെ ആരുടെയും കണ്ണില്‍പെട്ടിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക