Image

കോണ്‍ഗ്രസ്‌ തുറന്നുകാട്ടിയത്‌ ബിജെപിയുടെ പൊള്ളയായ വാഗ്‌ദാനങ്ങള്‍; ശശി തരൂര്‍

Published on 21 July, 2018
കോണ്‍ഗ്രസ്‌ തുറന്നുകാട്ടിയത്‌ ബിജെപിയുടെ പൊള്ളയായ വാഗ്‌ദാനങ്ങള്‍;  ശശി തരൂര്‍


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രയോഗിച്ച്‌ കോണ്‍ഗ്രസ്‌ അവിശ്വാസത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ മുഖം മുടി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞെന്നും ശശിതരൂര്‍ പ്രതികരിച്ചു. പ്രമേയ ശ്രമം പരാജയപ്പെട്ടുവെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത്‌ കാര്യമാക്കുന്നില്ല. ബിജെപിയുടെ പരാജയങ്ങള്‍ രാജ്യത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചു. കേന്ദ്ര സര്‍ക്കാരും ബിജെപിയും നല്‍കിയ പൊള്ളയായ വാഗ്‌ദാനങ്ങള്‍ അക്കമിട്ട്‌ തുറന്നു കാട്ടാന്‍ സാധിച്ചു. അവിശ്വാസ പ്രമേയത്തിന്റെ ഫലം പ്രവചിക്കാവുന്നതാണ്‌. എന്നാല്‍ നടപടികള്‍ വിജയകരമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെയും മറ്റ്‌ പ്രതിപക്ഷ നേതാക്കളുടെയും മുന്നില്‍ മോദി അനുഭവിച്ച അരക്ഷിതാവസ്ഥ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചുവെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി.എല്‍ പുനിയ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക