Image

എവിടെയാ ചാട്ടവാര്‍....... (ബെന്നി കുര്യന്‍)

ബെന്നി കുര്യന്‍ Published on 21 July, 2018
എവിടെയാ ചാട്ടവാര്‍.......  (ബെന്നി കുര്യന്‍)
അള്‍ത്താരയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാര്‍ ഇറങ്ങി വന്നു. ഇടവകയിലെ മരിച്ചുപോയ എല്ലാ ആത്മാക്കളും ഐക്കലയില്‍ എത്തി ചേര്‍ന്നു.  സ്വര്‍ഗ്ഗത്തിലെ നാഥനെ സ്‌ത്രോത്രം ചെയ്യുന്നയാ അത്ഭുത നിമിഷങ്ങള്‍.... ധൂപക്കുറ്റിയില്‍ നിന്നും ഉയരുന്ന കുന്തിരിക്കത്തിന്റെ ചുരുളുകള്‍ മദ്ബഹായില്‍...
ചുവപ്പു പരവതാനി വിരിച്ച്, കണ്ണിഞ്ചിപ്പിക്കുന്ന വൈദുത വെളിച്ചത്തില്‍, വാക്കുകളുടെ ഏറ്റക്കുറച്ചിലില്‍, സ്വരം താഴ്ത്തിയുയര്‍ത്തി, കൂട്ടിക്കുറച്ച്, 
അഭിനയചാതുരിയില്‍ കര്‍ത്താവിന്റെ ഇടയന്മാര്‍ മായാജാലം തീര്‍ക്കുന്നു. പാവം കുഞ്ഞാടുകള്‍ പാപബോധത്തില്‍ തലതാഴ്ത്തി ഈ മാസ്മരികതയില്‍ ഹാലേലൂയ്യാ പാടുന്നു
 
കാസായും പീലീസ്സായും ആഘോഷിച്ച് ഇടയന്‍ പടിഞ്ഞാട്ടേക്കു തിരിഞ്ഞു..  പിതാവേ...  ഇതാ അവള്‍..  ഭൂമിയിലെ എന്റെ മാലാഖാ..  എന്റെ പ്രാണേശ്വരി.. എന്റെ 'കാപ്പ'യുടെ അതേ നിറത്തിലുള്ള സാരിയുടുത്ത്.... എന്റെ ബലഹീന നയനങ്ങളില്‍ ഭൂമിയിലെ സര്‍വ്വ ലൂസിഫര്‍മാറും പിടിമുറുക്കുന്നു.  ഉത്തമഗീതക്കാരനെ  അങ്ങതെന്തിനാണ് ആ നാശം പിടിച്ച ഗാനം ഈ കുഞ്ഞാടുകളെ പഠിപ്പിക്കാന്‍ ബലഹീനനായ  ഈയുള്ളവനെ ഏല്‍പ്പിച്ചത്!... അറിയോ അങ്ങേയ്ക്,  ഞാനതവള്‍ക്ക് എത്ര എത്ര തവണ പാടി വാട്ട്സ്സാപ്പ് ചാറ്റിലിട്ടു കൊടുത്തു, ഉരുവിട്ട് പഠിക്കാന്‍...  
'നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം ,മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തോ പൂവിട്ടോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും'...... രണ്ടു കണ്ണുകളില്‍ നിന്നും പൊഴിയുന്ന ഹൃദയത്തിന്റെ ചിത്രങ്ങള്‍ അവളെന്നും അയച്ചതരും... എന്റെ രാവുകള്‍ക്കത് പ്രകാശം ചൊരിയും...
ഞങ്ങള്‍  ഹൃദയങ്ങള്‍ പതുക്കെ പരസ്പരം പങ്കുവെച്ചു...  ഉരുളന്‍ കരിങ്കല്ലുകള്‍ കൂടികിടക്കുന്ന സീയോന്‍ പാറമലകളില്‍, കൊടും ചൂടിലും മരം കോച്ചും ശൈത്യത്തിലും  പുതിയ പുതിയ ഉത്തമഗീതങ്ങള്‍ ഞാനവളെ പാടി പാടി പഠിപ്പിച്ചു.. പുതിയ താളവും പുതിയ രാഗവും.. അവളതില്‍ മതിമറന്നു പുതിയ നൃത്തച്ചുവടുകളില്‍ എന്നെ മയക്കി...  ഒരു പുതു 'പിയറ്റ'ക്കു സപ്തവര്‍ണങ്ങളില്‍, കടും നിറങ്ങളിള്‍ ചാലിച്ച ചിത്രം എനിക്ക് സമ്മാനിച്ചു. 'ജന്മാന്തരങ്ങള്‍ ഒരുമിച്ച്.. ഓര്‍മ്മക്കായ്'.  സെഹിയോന്‍ മാളികകളില്‍, ക്രൂശി താ, അങ്ങയെ തേടി ഞങ്ങളെത്തി...     

'ആദമേ.... ആദമേ... നീ എവിടെ?'   ദൈവത്തിന്റെ അശരീരി മേഘങ്ങളില്‍ മുഴങ്ങി...
.....................  .................
'തോട്ടത്തിന്റെ നടുവിലുള്ള ജീവന്റെ വൃക്ഷത്തിന്റെ ഫലം കഴിക്കരുത് എന്ന് ഞാന്‍ കല്പിച്ചതു നീ അനുസരിച്ചില്ല'!...  
' ഹവ്വാ..... അവള്‍ പറഞ്ഞു..............'  ആദം തലതാഴ്ത്തി.....
'സര്‍പ്പം എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി..............' അവള്‍ ഭയപ്പെട്ട് തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പിറകില്‍ ഒളിച്ചു...   
**
പൂങ്കോഴികളേ, നിങ്ങടെ പിടയിണകളെ റാഞ്ചുവാന്‍ കുറുക്കന്മാര്‍ രാവിലൊളിഞ്ഞെത്തുന്നു..
ഉണരൂക, ഉണര്‍ന്നു നിന്റെ പിടയെ ചിറകിലൊളിപ്പിക്കുക.. ഇല്ലാത്ത കമ്മിററികളില്‍ കുത്തിക്കയറ്റിയിരുത്തി, വീരചക്രവും പട്ടും പുടവയും താക്കോലുമേല്‍പ്പിച്ച്,
കാനാനിലെ മധു കൂടുപ്പിച്ചു മത്തനാക്കി നിന്നെ മയക്കിക്കിടത്തി, സൂര്യോദയത്തിനു മുന്‍പ് പിടയെ റാഞ്ചുന്നത് അറിയാത്തതെന്തു നീ?
നിന്റെ അടിമ വിശ്വാസത്തിന്റെ അന്ധത മുതലാക്കി, വിവേകത്തെ ബന്ദിയാക്കി, സൗകര്യമായി ഇണകളെ റാഞ്ചുന്നു ..... 
പാറമേല്‍ ആലയം പണിയുവാന്‍ പറഞ്ഞു പഠിപ്പിച്ച ക്രൂശിത, ആ പാറ തന്നെ മറയാക്കി, രംഗവേധിയാക്കി, പിശാചിന്റെ രൂപാന്തരമെന്നപോല്‍, ശുഭ്ര വസ്ത്രമുരിഞ്ഞു പുലിത്തോലിടുന്നു ഇവര്‍...
  
എവിടെയാ ചാട്ടവാര്‍...
ചാട്ടവാറുമായി യേറുശേലേം ദേവാലയം ശുദ്ധികരിച്ച ക്രൂശിതനെവിടെ? പടിഞ്ഞാട്ടു തിരിയുമ്പോഴും കൂട്ടുകാരന്റെ ഇണയില്‍ കണ്ണുകള്‍ തളച്ചിടും പരീശരെ ചാട്ടവാറിനാല്‍ പുറത്താക്കാന്‍ അങ്ങെന്തേ ഇനിയും എഴുന്നുള്ളാത്തത്?
 
ഉരുളന്‍ പാറദേശത്തിന്റെ കുഞ്ഞരുവികളില്‍ ശുദ്ധമാം തെളിനീര്‍ തേടി, സ്‌നേഹത്തിന്‍ സുവിശേഷം ഉല്‍ഘോഷിച്ചിവര്‍.. നിന്റെ പിടക്കോഴിയെ റാഞ്ചി പുഷ്പകവിമാനത്തില്‍ ലങ്കയിലേക്കു് പറന്നുപോയി.. കുഞ്ഞാടിന്‍ മുഖം കാട്ടി, മധുരഭാഷണമോതീ, ഉള്ളില്‍ നിഷ്ടൂര വിഷം നിറച്ച്, ദൗഷ്ട്ര്യമാം ക്രൂരമ്പുകളാല്‍, ഉന്മാദത്തിന്‍ വിത്തെറിഞ്ഞ്, പുഷ്‌കക വിമാനത്തില്‍... 

തോറ്റുപോം സാക്ഷാല്‍ രാവണന്‍, 
സിതയെ സ്പര്‍ശിക്കാതെ, അശോകവനികയില്‍ കാത്തവന്‍ രാവണന്‍..
സീതാപഹരണത്തെ തോല്പിയ്ക്കും കുതന്ത്രവുമായീ, മന്ത്രോച്ചാരണത്തില്‍ മയക്കിയിവര്‍, വേട്ടമൃഗങ്ങള്‍.... 

താലി വാഴ്ത്തി കൊടുക്കുന്നിവര്‍..  പിന്നെ താലിപൊട്ടിക്കുന്നു നിശബ്ദം, നിഷ്ട്ടൂരമായീ..    
വിരിപ്പാവു പുതപ്പിച്ചു കൊടുക്കും കയ്യുകള്‍,  പിന്നെ വിഷപ്പാമ്പായീ ചീറ്റി ചതിക്കുന്നു...
കൂട്ടരെ, പാപത്തിന്‍ വിഷപ്പല്ലുകള്‍ നിര്‍ദയം താഴ്ത്തി കര്‍ത്താവിന്‍ കുരിശിനെ കളങ്കമാക്കുന്നിവര്‍..
പാപബോധമോരു ചക്രായുധമാക്കി, കുമ്പസ്സാരിപ്പിച്ച് നിര്‍വൃതിയടയൂണിവര്‍.. 
കള്ളചൂതില്‍ തോല്‍പ്പിച്ചു... വസ്ത്രാക്ഷേപം ആഘോഷിച്ച്...
  
പോകൂ ....
പാറയൂറവയില്‍ തേനൂറുന്നതു കണ്ട് അടുക്കരുത്... 
മൂന്ന് വട്ടം കോഴി കൂകും മുമ്പ്, 
പോകൂ....
ചാട്ടവാറുകള്‍ ചുഴറ്റി, ഉറഞ്ഞു തുള്ളി, ഉണര്‍ന്നു ഞങ്ങള്‍..
അന്ധമായീ നിന്നെ വിശ്വസിച്ച കുഞ്ഞാടുകള്‍.....   
ചാട്ടവാറുകള്‍ ചുഴറ്റി ദേവാലയം ശുദ്ധമാക്കാന്‍, 
ക്രൂശിതന്റെ കൂടെ എത്തിക്കഴിഞ്ഞു.. 

എവിടെയാ ചാട്ടവാര്‍.......- വെന്നിയോന്‍
(ബെന്നി കുര്യന്‍)

Join WhatsApp News
ഒരു അപ്പവും 5 കത്തനാരും 2018-07-25 14:28:42
5 അപ്പം കൊണ്ട് ൫൦൦൦ പേരെ തീറ്റാന്‍ സാദിക്കില്ല എന്ന് കത്തനാര്‍ക്ക് അറിയാം 
അതിനാല്‍ അവര്‍  5 പേര്‍ ഒരു അപ്പം കൊണ്ട് തിര്പ്തി നേടി 
പിന്നെ 3 പേര്‍ക്കുകൂടി കൊടുത്തു.
എന്തിനാ ബെന്നി പള്ളിയില്‍ നിന്ന് ഇങ്ങനെ ഒക്കെ ചിന്തിച്ചു വശം കെടുന്നത്‌ 
പാറമേല്‍ പാമ്പ് ഇഴഞ്ഞാല്‍  പാട് കാണില്ല 
കത്തനാര്‍മാര്‍ക്ക് മീറ്റര്‍ വെക്കണം എന്നാണോ ബെന്നി പറയുന്നത്.
നാരദന്‍ 
Francis Thadathil 2018-07-30 12:09:12
Great article. Keep writing.
ഡോ .ശശിധരൻ 2018-07-30 21:17:58

ബൈബിൾ വായിച്ചാൽ മാത്രം പോരാ ,വായിച്ചതു ശരിയായി മനസ്സിലാക്കി ,ബുദ്ധി ഉപയോഗിച്ചു അനുകരിച്ചു ,അനുവർത്തിച്ചു വ്യാഖ്യാനിക്കേണ്ടതാണ്.ക്രിസ്തു ഉപയോഗിച്ച ചാട്ടവാർ എന്താണെന്ന് നല്ലപോലെ വിവേകപൂർവ്വം വിചാരം ചെയ്തതിന് ശേഷം മാത്രം വിചിന്തനം ചെയ്യേണ്ടതാണ്.ചാട്ടവാർ എന്നത് ക്രിസ്തുവിന്റെ ആത്മബലത്തെയാണ് കാണിക്കുന്നത് .ശാരീരികബലത്തേക്കാൾ അനീതിക്കെതിരെ ,പിശാചുക്കളെ  അകറ്റാൻ എത്രയോ വലുതാണ് മാനസികമായ അതിശക്തിയുള്ള ആത്മവചനത്തിന്റെ ചാട്ടവാർ എന്നാണ് മനസ്സിലാക്കേണ്ടത് . ക്രിസ്തു ഒരിക്കലും ഒരുതരത്തിലും ശാരീരികമായി ആരെയും പീഡിപ്പിച്ചിട്ടില്ല . ചിന്താബന്ധുരങ്ങളായ ബൈബിൾ വചനങ്ങൾ ഓരോ മനുഷ്യനും വർത്തമാനകാലത്തിൽ  എങ്ങനെ  പ്രയോഗികമാക്കി ജീവിതം പ്രശാന്ത സുന്ദരമാക്കാം എന്നത് വളരെ പ്രധാനപെട്ടതാണ്.

(ഡോ .ശശിധരൻ)

വിദ്യാധരൻ 2018-07-30 23:41:29
ജീസസിന്റെ ദൗത്യത്തിൽ എല്ലായ്‌പ്പോഴും സമൂഹം നേരിടാൻ പോകുന്ന ആപത്തിനെക്കുറിച്ചുള്ള ഉത്കണഠ നിഴലിച്ചിരുന്നു.  അന്നത്തെ ഭരണാധികാരികളെ നോക്കി അവർക്ക് എങ്ങനെ കാലാവസ്ഥ പ്രവചിക്കാൻ കഴിയുമായിരുന്നു എന്നും പക്ഷെ വർത്തമാന കാലത്തെ എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയില്ലായിരുന്നു എന്ന് ആരോപിച്ചു . വർത്തമാന കാലത്തെ വ്യാഖ്യാനിക്കാൻ അറിയാത്തവരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അവർ  ഒരു ദീപാളികുളിച്ചവനെ, അവന്റെ വിധി നിർണ്ണയിക്കാൻ കഴിയാത്ത അവസ്ഥയിൽ നീതിന്യായ കോടതിയിൽ വലിച്ചിഴച്ചു കൊണ്ടുവരുന്നതുപോലെയും, ഒരു വര്ഷം മാത്രം ഫലം കായിക്കാൻ ബാക്കിയുള്ള ഫലം കായ്ക്കാത്ത അത്തി വൃക്ഷം പോലെയുമാണെന്നാണ് . ജീസസ് അനേകം ഉപമകളും ബിംബങ്ങളും അന്നത്തെ സാമൂഹ്യ അനീതിയെയും വിവരക്കേടിനെയും  അനാവരണം ചെയ്യാൻ ഉപയോഗിച്ചിരുന്നു .  ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ശ്രദ്ധയോടെ വിശകലനം ചെയത് സാമൂഹ്യ പുനർ നിർമ്മാണത്തിന് ഉപയോഗിച്ചില്ലെങ്കിൽ   അത് മറ്റൊരു സാമൂഹ്യ പ്രതിസന്ധിക്ക് വഴിയൊരുക്കും.  എന്റെ ആലയം പ്രാത്ഥനാലയം അത് നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു എന്ന് പറഞ്‍ഞ്ത് വ്യാഖ്യാനിച്ച്  ദേവാലയത്തിൽ ചാട്ടവാറുകൊണ്ട് അടിക്കാൻ പോയാൽ രക്ത ചൊരിച്ചിൽ ഉണ്ടാക്കാം എന്നല്ലാതെ സാമൂഹ്യ പരിവർത്തനം ഉണ്ടാകില്ല . അതിന് 

ശ്രുതാദ്ധ്യയന സമ്പന്നാ 
ധർമ്മജ്ഞാ സത്യവാദിനഃ 
രാജ്ഞാസഭാ സദഃ കാര്യാ 
രിപൗ മിത്രേ ച യെസമാ (യാജ്ഞവൽക്യൻ )

വേദഗ്രന്ഥങ്ങളും ധർമശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല .  നസ്രേത്തുകാരനായ യേശുവിന് അത്തരം സവിശേഷതകൾ ധാരാളം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ പഠനങ്ങളെ അനുധാവനം ചെയ്യുന്നവർക്ക് മനസിലാക്കാൻ കഴിയും 

Jesus a Violent person? 2018-07-31 12:43:14

Jesus! Is he a promoter of Violence?

It had been written repeatedly that the gospels did not do any justice to real?Jesus. All the different gospel scribes created a Jesus of their own. The gospel of John pictures few different types of Jesus as it is a combination of 3 or more gospels and were edited several times like the rest of the gospels. Letters in the name of Paul has all different type of Jesus. The Jesus we see in the New testament books and Naghamadi books are all fabricated. The only ones which show little justice to Jesus are the gospels of Mary Magdalena & Thomas.[ Acts of Thomas- is a different book]

The temple incident & kicking out of the merchants never happened and would not happen. The topic is elaborately described before in the book -suviseshangalile Abadhangalum Krithrimangalum. So a few brief points for your thoughts:-

In the first 3 gospels, the temple incident is on the palm Sunday, a few days later he is caught and hung on a pole by the Romans, not by the Jews. But in John's gospel; it is his first public act, then after that Jesus travel around and teach for 3 years.

Hosanna- could never happen or happened. Hosanna is a parallelism/ copy of the festival of the god of wine- Dinosius; like the other stories in the gospels- it is all a copy of the legends of several gods at the time.

The temple was the barracks of the Roman Army, Jews were forbidden to gather more than 2 or 3- this is Roman History. So it is impossible for Jesus to do any such violence.

Jesus came to fulfil the scripture- the Hebrew practice of worshipping their god. He won't stop it.

Sadly & unfortunately the religion of Christianity [ no relation to Jesus] has used this type of violence to justify their cruelty. They murdered & tortured masses. Bible in the armpit and with guns and swords they preached the wrong, perverted form of Christianity.

Jesus, the historical one; if there was one, was a preacher of Love, Compassion, Kindness.....not violence, cruelty, killing, torture, rape........

your thoughts / comments....

andrew    

കപ്യാർ 2018-07-31 16:06:31
സുവിശേഷം എഴുതിയ എഴുത്തുകാർക്ക് യേശുവിനെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതെഴുതിയതു ക്രിസ്തുവിന്റെ മരണശേഷം നാൽപ്പതു മുതൽ നൂറു വര്ഷത്തിനിടെ. എഴുതിയതോ ആ ഏരിയയിൽ ഉള്ളവരോ യേശു സംസാരിച്ച ഭാഷ അറിയുന്നവരോ അല്ലായിരുന്നു. അതുകൊണ്ടു തന്നെ യേശുവും ആയി വലിയ ബന്ധമൊന്നും ഇല്ല ഈ സുവിശേഷങ്ങൾക്കു. കേട്ടറിവിന്റെ വെളിച്ചത്തിൽ തങ്ങളുടെ ഭാവനക്കനുസ്സരിച്ചു വേണ്ട മേമ്പൊടി ഒക്കെ ചേർത്ത് തട്ടിക്കൂട്ടിയതാണിതെല്ലാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക