Image

ടൈക്കൂണ്‍ തട്ടിപ്പ് കേസില്‍ കമ്പനി ഉടമ ചെന്നൈയില്‍ പിടിയില്‍

Published on 29 March, 2012
ടൈക്കൂണ്‍ തട്ടിപ്പ് കേസില്‍ കമ്പനി ഉടമ ചെന്നൈയില്‍ പിടിയില്‍
വടകര: പ്രമാദമായ ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പു കേസില്‍ കമ്പനി ഉടമകളില്‍ പ്രധാനി ചെന്നൈയില്‍ പിടിയില്‍. ആര്‍ക്കോട്ട് റോഡ് വല്‍സറവാക്കം നരസിംഹലുവിന്റെ മകന്‍ നാരായണനെ (38) യാണ് വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി. പി.പി.സദാനന്ദനും സംഘവും പിടികൂടിയത്. ഇതോടെ ഈ കേസില്‍ കമ്പനി ഡയറക്ടമാരടക്കം പതിനഞ്ചോളം പേര്‍ പിടിയിലായി. ടൈക്കൂണ്‍ മണി ചെയിന്‍ തുക കൊണ്ടുവാങ്ങിയ കോടിയിലേറെ രൂപ വിലവരുന്ന ലാന്റ് റോവര്‍ അടക്കം നാലു കാറുകളും നാരായണന്റെ വീട്ടില്‍ നിന്നു പോലീസ് പിടിച്ചെടുത്തു. നാരായണനെയും പിടികൂടിയ കാറുകളും അന്വേഷണ സംഘം വടകരയിലെത്തിച്ചു.

2009 ല്‍ ടൈക്കൂണ്‍ തുടങ്ങിയപ്പോള്‍ കമ്പനിക്കു പുറത്തായിരുന്ന ഇയാള്‍ ടൈക്കൂണിന്റെ വളര്‍ച്ച കണ്ടാണ് ഈ കമ്പനിയില്‍ ചേര്‍ന്നത്. പൊടുന്നനെ തന്നെ ഇയാള്‍ തലപ്പത്തെത്തുകയും രണ്ടു സ്വന്തക്കാരെ കമ്പനി ഡയര്‍ക്ടര്‍മാരായി ചേര്‍ക്കുകയും ചെയ്തു. ടൈക്കൂണിന്റെ കോടിക്കണക്കിനു രൂപയില്‍ നല്ലൊരു പങ്കും നാരായണന്റെ കൈയിലാണെത്തിയതെന്നു കരുതുന്നു.

ഏഴ് ആഡംബര കാറുകളാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നത്. എല്ലാ കാറുകള്‍ക്കും ഫാന്‍സി നമ്പറും വാങ്ങി. ടൈക്കൂണ്‍ തട്ടിപ്പു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷവും ഇയാളുടെ അക്കൗണ്ടിലേക്ക് പണമൊഴുകിയുട്ടുണെ്ടന്നാണ് വ്യക്തമായത്. ടി.എന്‍. 10 എ.എല്‍ 8888, ടി.എന്‍ 10 എ.സി 9005, ടി.എന്‍.05 എ.എഫ്. 8888, ടി.എന്‍.10 എ.കെ. 8888 എന്നീ നമ്പറുകളുള്ള ലാന്റ് റോവര്‍, ഫോര്‍ച്യൂണ്‍, ഐ.20, സഫാരി തുടങ്ങിയ കാറുകളാണ് പോലീസ് വടകരയിലെത്തിച്ചത്. ഇയാളെ കുറിച്ച് നേരത്തെ സൂചന ലഭിച്ച പോലീസ് കോടതിയില്‍ നിന്നു വാറണേ്ടാടെയാണ് ചെന്നൈയിലേക്കു പോയതും നാരായണനെ പിടികൂടിയതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക