Image

നോവലിസ്റ്റ് ഹരീഷ് 'മീശ വടിച്ചു'; ഇത് നീതിയുടെ വിജയമെന്ന് ഹിന്ദു ഐക്യവേദി നേതാവ്

Published on 21 July, 2018
നോവലിസ്റ്റ് ഹരീഷ് 'മീശ വടിച്ചു'; ഇത് നീതിയുടെ വിജയമെന്ന് ഹിന്ദു ഐക്യവേദി നേതാവ്
സംഘപരിവാര്‍ ആഭിമുഖ്യമുള്ള സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലാണ് ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത്. കേരള സാഹിത്യ അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷിന്റെ നോവലിനെതിരെ വ്യാപക അക്രമണ ഭീഷണിയാണ് ഉയര്‍ന്നിരുന്നത്.കുടുംബത്തിന് നേരെ നടക്കുന്ന ഭീഷണിയെയും ആക്രമണങ്ങളെയും തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്നാണ് എസ് ഹരീഷ് പറഞ്ഞു.കേസുകളും ഭീഷണികളും കുടുങ്ങി ജീവിതം കളയാനില്ല. 
രാജ്യം ഭരിക്കുന്നവരുമായ ഏറ്റുമുട്ടാന്‍ താനില്ലെന്നും ഹരീഷ് പറഞ്ഞതായി മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ മനസ്സില്‍ കിടന്ന കഥയാണ്. അഞ്ച് വര്‍ഷത്തെ അധ്വാനമാണ് ഈ നോവലെന്ന് ഹരീഷ് പറഞ്ഞു.അര നൂറ്റാണ്ടിന് മുമ്ബുളള കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് 'മീശ' എന്നാല്‍ അതിലെ കഥാപാത്രങ്ങളുടെ ഒരു സംഭാഷണ ശകലത്തെ അടര്‍ത്തിയെടുത്ത് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ഉയര്‍ന്നത്. സൈബര്‍ ലോകത്ത് ഹരീഷിനെയും കുടുംബത്തെയും മോശമായ ഭാഷയിലാണ് കടന്നാക്രമിച്ചത്. മാതൃഭൂമി നോവല്‍ പ്രസിദ്ധികരിക്കുന്നതിനെതിരെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ മാതൃഭൂമിക്ക് നേരെ ആക്രമണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുയായിരുന്നു.
നോവലിസ്റ്റ് ഹരീഷ് 'മീശ വടിച്ചു'; ഇത് നീതിയുടെ വിജയമെന്ന് ഹിന്ദു ഐക്യവേദി നേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക