Image

മേരി ജോസഫ് മറ്റം (കുഞ്ഞുമറിയാമ്മ, 89) നിര്യാതയായി

Published on 21 July, 2018
മേരി ജോസഫ് മറ്റം (കുഞ്ഞുമറിയാമ്മ, 89) നിര്യാതയായി
കുറവിലങ്ങാട്: കുര്യനാട് മറ്റം (പഴയപുരയില്‍) പരേതനായ ജോസഫ് കുഞ്ഞിന്‍റെ (ഇഞ്ചാച്ചന്‍) ഭാര്യ മേരി ജോസഫ് (കുഞ്ഞുമറിയാമ്മ, 89) നിര്യാതയായി. പരേതേ പ്രവിത്താനം തെക്കേല്‍ പുതിയപറന്പില്‍ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുറവിലങ്ങാട് കുര്യനാട് ആനിക്കോട് കവലയ്ക്ക് സമീപം മറ്റം സിപ്രാച്ചന്‍റെ ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം കുറവിലങ്ങാട് മാര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍.

മക്കള്‍: ജോസ് മറ്റം (യുഎസ്എ), സിറിയക് മറ്റം (ജനറല്‍ മാനേജര്‍ അപ്പോളോ ടയേഴ്‌സ് ചെന്നൈ), ആന്‍സമ്മ കടവില്‍ (കാഞ്ഞിരപ്പള്ളി), ജോര്‍ജ് മറ്റം (ഡയറക്ടര്‍, പോളിബോണ്ട് ഇന്ത്യ, പൂനെ). മരുമക്കള്‍: വത്സമ്മ തേവര മാലിപ്പറന്പില്‍ (യുഎസ്എ), ജാന്‍സി പാംപ്ലാനിയില്‍ (പൈക), കുര്യച്ചന്‍ കടവില്‍ കാഞ്ഞിരപ്പള്ളി (റിട്ട. എസ്.ബി.ടി മാനേജര്‍), കൊച്ചുറാണി പുത്തേന്‍ (കാലടി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക