Image

ഇടതുമുന്നണി വിപുലീകരിക്കുന്നു; യോഗം 26ന്

Published on 21 July, 2018
ഇടതുമുന്നണി വിപുലീകരിക്കുന്നു; യോഗം 26ന്
തിരുവനന്തപുരം: സഹകരിച്ച് നില്‍ക്കുന്ന കക്ഷികളെ ഒപ്പം ചേര്‍ത്ത്  ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎമ്മിന്റെ തീരുമാനം. ഇതു സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഈ മാസം 26ന് ചേരും. 

2019ലെ തിരഞ്ഞെടുപ്പിന് ഇടതുമുന്നണിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാനസമിതിയില്‍ തീരുമാനമായത്. ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചര്‍ച്ച ചെയ്യാനാണ് ഇടതുമുന്നണി 26ന് യോഗം ചേരുക. 

നേരത്തെ ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ദള്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളെ മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക