ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിന്, മരത്തിലോ മാര്ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്കരിച്ച പാല് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും ശനിയാഴ്ചയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും.
ചെറിയ ടി.വി, വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് വിലകുറയും. 27 ഇഞ്ച് വരെയുള്ള ടി.വി, വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍, വീഡിയോ ഗെയിം, ഇസ്തിരിപ്പെട്ടി, ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍, െ്രെഗന്ഡറുകള്, മിക്സറും വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ െ്രെഡയര്, പെയിന്റ്, വാര്‍ണിഷ്, വാട്ടര്‍കൂളര്‍, സുഗന്ധദ്രവ്യം, ടോയ്ലറ്റ് സ്പ്രേ, കോസ്മെറ്റിക്സ്,വാള്‍പുട്ടി, പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ട്രെയിലറുകള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലാണ് മാറ്റംവരുത്തിയത്. നേരത്തെ 28% നികുതി ഈടാക്കിയിരുന്നത്.