Image

ആസിയാന്‍ ഫെസ്റ്റിവലിന് തുടക്കമായി

Published on 21 July, 2018
ആസിയാന്‍ ഫെസ്റ്റിവലിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആസിയന്‍ ഫസ്റ്റിവലിന് തുടക്കമായി. 
ജൂലൈ 28 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആസിയാന്‍ രാജ്യങ്ങളിലെ പ്രധാന ഉത്പന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിപണനവും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് മാനേജ്മന്റ് അറിയിച്ചു. കാന്പയിനോട് അനുബന്ധിച്ച് ആകര്‍ഷകമായ വിലക്കിഴവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ലുലു അല്‍ റായ് ഹൈപ്പറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിയറ്റ്‌നാം സ്ഥാനപതി ട്രിന്‍ഹ് ട്രിം മന്‍ഹ് , തായ് ലന്‍ഡ് അംബാസഡര്‍ ദുസിത് മനാപന്‍ , ബ്രൂണൈ അംബാസഡര്‍ അഹമ്മദ് ജുമാതും ഫിലിപ്പീന്‍സ് ഇന്തോനേഷ്യ എംബസി പ്രതിനിധികളും സംബന്ധിച്ചു. ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് , ലുലു മാനേജ്മന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക