Image

എന്തിലും ഏതിലും സ്വാര്‍ത്ഥലാഭം ! (തോമസ് കളത്തൂര്‍)

Published on 21 July, 2018
എന്തിലും ഏതിലും സ്വാര്‍ത്ഥലാഭം ! (തോമസ് കളത്തൂര്‍)
"സ്വര്‍ഗ്ഗം " പ്രാപിക്കാനായി നന്മ ചെയുന്നതു സ്വാര്‍ത്ഥ ലാഭേച്ഛയുടെ പ്രേരകം, എന്ന് പറയാം. നരകത്തോടുള്ള ഭയം കൊണ്ട് തിന്മ ചെയ്യാതിരിക്കുന്നതും അത് തന്നെ ആണ്. മറ്റൊരു ആഗ്രഹം സഫലമാക്കന്‍ വേണ്ടി ചെയ്യുന്ന നന്മ യെ ആത്മാര്‍ത്ഥം എന്ന് പറഞ്ഞു കൂടാ. അതിനാലാണ് പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ക്രമേണ അഴിമതി യിലേക്കും അതിക്രമങ്ങളിലേക്കും വഴുതി വീഴുന്നത്.സ്‌നേഹം, കരുണ, സത്യസന്ധത ഇവ ഒക്കെ ചില പ്രതീക്ഷകളില്‍ നിന്നുത്ഭവിച്ചാല്‍ , അത് വെറും പ്രകടനമോ , ഉപരിപ്ലവമോ ആയി മാറുന്നു. അവസരങ്ങള്‍ക്കനുസരിച്ചു ഉത്ഭവിക്കാതെ, ജീവിതത്തിലും മനസ്സിലും സ്ഥായി ആയി നില്‍ക്കേണ്ട ഗുണങ്ങളാണ് . അങ്ങനെ ഉള്ള ജീവിതം "സ്വര്‍ഗ്ഗ സമാനം" ആയിരിക്കും !

പാപം ഏറ്റു പറഞ്ഞു മാനസാന്തരപ്പെട്ടാല്‍ ദൈവം ക്ഷമിക്കുന്നു. നാം, സ്വര്‍ഗം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു . അതിനോടനുബന്ധിച്ച വിശ്വാസങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ പിന്നെ സ്വര്‍ഗ്ഗമോ രക്ഷയോ നഷ്ടപ്പെടുമോ ? ഓരോ തെറ്റിനും പശ്ചാത്താപവും ഏറ്റുപറച്ചിലും ആവശ്യം ആണെന്ന് മന ശാസ്ത്രവും അംഗീ കരിക്കുന്നു . പാപത്തില്‍ നിന്നും കുമ്പസാരിച്ചു രക്ഷ പ്രാപിക്കുന്നത് ആത്മാവോ , മനസ്സോ , ശരീരമോ, അതോ ജീവിതമോ? അതോടു അനുബന്ധിച്ചു സ്വര്‍ഗം എന്താണ് ? രക്ഷ എന്താണ്? ആകാശത്തിനപ്പുറം, പ്രപ്രപഞ്ചത്തിനും അപ്പുറം, ശൂന്യാകാശത്തു ഒരു കൊട്ടാര സമുച്ചയം ആണോ? സ്വര്‍ഗത്തേക്കാള്‍ കൂടുതലുള്ള അറിവുകള്‍ നരകത്തെ സംബന്ധിച്ചാണ്. "കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള അത്ഭുത ഭീകര ഇരുട്ടറ.” ഭാവനയില്‍, നീണ്ട ദംഷ്ട്രങ്ങളും , കൂര്‍ത്ത കൊമ്പുകളും ആയി നിന്ന് അട്ടഹസിക്കുന്ന പിശാചുക്കള്‍. ഭയ പ്പെടുത്തലിന്റെ പരമ കാഷ്ഠയിലേക്ക് നരക വിവരണം , താഴ്ത്തി കൊണ്ടുപോകുമ്പോള്‍, സുഖത്തിന്റെ ഉച്ച സ്ഥായി യിലേക്ക് സ്വര്‍ഗ്ഗ വിവരണം ഉയര്‍ത്തി കൊണ്ടുപോകുന്നു.. എന്നാല്‍ സ്വര്‍ഗ്ഗവും നരകവും, സ്വന്തം മനസ്സിലോ? ഈ ലോക ജീവിതത്തില്‍ തന്നെ അനുഭവിക്കുമോ?

നന്മ ചെയ്താല്‍ സ്വര്‍ഗം ലഭിക്കുമെന്നുള്ള പ്രലോഭനം, നന്മ ചെയ്തില്ലെങ്കില്‍ നരകത്തില്‍ ആക്കുമെന്ന ഭയപ്പെടുത്തല്‍! ഭയപ്പെടുത്തലും പ്രലോഭനവും ഇല്ലാതെ നന്മ പ്രവര്‍ത്തിക്കാനുള്ള ആത്മ വാഞ്ച , മനസ്ഥിതി എങ്ങനെ വളര്‍ത്തി എടുക്കാം? ചിന്താ സരണികളിലും വിശ്വാസ അനുഷ്ടാനങ്ങളിലും അതിനു വേണ്ടിയ മാറ്റം അനിവാര്യമായിരിക്കുന്നു . മനുഷ്യന്‍ സാങ്കേതികമായി സഹസ്രാബ്ദങ്ങളിലൂടെ വളെരെ വളര്‍ന്നു കഴിഞ്ഞു. മനുഷ്യ ശരീരത്തെ പറ്റിയും അതിനുള്ളില്‍ നടക്കുന്ന രാസ പ്രക്രീയകളും, അതുണ്ടാക്കി വയ്ക്കുന്ന കുഴാമറിച്ചിലുകളും അതിനെ നേരിടാനുള്ള ശാസ്ത്ര മാര്ഗങ്ങളും വരെ മനസിലാക്കി കൊണ്ടിരിക്കുന്നു. ഭൂമിയുടെയും മറ്റു ഗോളങ്ങളുടെയും മറ്റു പ്രപഞ്ചങ്ങളുടേയും ഘടനയും സ്വഭാവങ്ങളും സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മനഃശാസ്ത്രവും സാമൂഹിക ശരീര ശാസ്ത്രങ്ങളും കൂടാതെ, റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും വളര്‍ന്നു വരികയാണ്. അതിനാല്‍ പഴയ നിഗമനങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസാചാരങ്ങളെ പുനര്‍ വിചിന്തനം ചെയ്യെണ്ടതാണ്. തെറ്റുകളുണ്ടെങ്കില്‍ അവയെ തെറ്റായി തന്നെ സമ്മതിച്ചുകൊണ്ടു പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്കാന്‍ സന്നദ്ധത കാണിക്കണം.

ദുര്‍വ്യാഖ്യാനം സമ്ഭവിക്കാതെ സൂക്ഷിക്കാമല്ലോ. എഴുത്തച്ഛന് "ചക്ക് ആട്ടി" കാലം കഴിക്കേണ്ട ഒരു ദുര്‍വിധി ഉണ്ടാകരുത്. ബ്രൂണോ കാരാഗൃഹത്തില്‍ കിടന്നു മരിക്കരുത്. ഗലീലിയോ യെ മരണത്തിനു മുന്‍പില്‍ നിര്‍ത്തി സത്യത്തെ തള്ളി പറയ്ക്കരുത്. മതം സത്യഅന്വേഷണത്തെ തടസ്സപ്പെടുത്തരുത്. മനുഷ്യരില്‍ ദൈവ ചൈതന്യം ഉണ്ടെങ്കിലും , പുരോഹിതരും സംന്യാസികളും പ്രവാചകരും ദൈവ ങ്ങളോ അവതാരങ്ങോളോ അല്ല. പൗരോഹിത്യം ദൈവത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ , ലോകത്തിനും മനുഷ്യര്‍ക്കും നന്മക്കായി , സ്‌നേഹ സൗഹാര്‍ദ്ദ ങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവരെ ബഹുമാനിക്കണം. അങ്ങനെ അല്ലാത്തവര്‍ മെഹലാെമി (വില്പകനക്കാരന്‍) നെ പ്പോലെ ,"ഞാന്‍ പറയുന്ന മതവും വിശ്വാസങ്ങളും മാത്രം, ശരിയും സത്യവും , ബാക്കി എല്ലാം തെറ്റുകളും " ആണെന്ന് വാദിക്കുന്നവരായിരിക്കും. അങ്ങനെ ഉള്ള ദുരൂപദേശകരെ അകറ്റി നിര്‍ത്തണം. ഒരു വേദ പണ്ഡിതനായ ക്രിസ്ത്യന്‍ പുരോഹിതന്റെ വാക്കുകള്‍ ഇപ്രകാരമാണ് "ശ്രീ ബുദ്ധന്റെ തത്വ സംഹിതകള്‍ പഠിക്കാന്‍ ഇടയായത് , എന്നെ ഒരു നല്ല ക്രിസ്ത്യാനിയും മെച്ചപ്പെട്ട പുരോഹിതനും ആക്കി തീര്‍ത്തു". സ്വയം എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ പഠിച്ചു, അപഗ്രഥിച്ചു , നല്ലതിനെ എടുക്കാനും, കൊള്ളാത്തതിനെ തള്ളിക്കളയാനും ആര്‍ജ്ജവം കാണിക്കേണം.

രക്ഷയെയും, പാപികള്‍ക്കും നീതിമാന്മാര്‍ക്കും ആയി വേര്‍തിരിച്ചു വെച്ചിരിക്കുന്ന സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചുള്ള പ്രതീക്ഷയേയും മുന്നില്‍കണ്ട് കൊണ്ട് , ഹൈന്ദവ ഇതിഹാസ ത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം, മക്കളുടെയും ബന്ധുക്കളുടേയും മൃത ദേഹങ്ങള്‍ക്കു നടുവില്‍ നിന്ന് കൊണ്ട് , ശ്രീ കൃഷ്ണന് നേരെ കുപിതയാകുന്ന ഗാന്ധാരിയോട് കൃഷ്ണ ഭഗവാന്‍ പറയുന്ന മറുപടിയാണ്, "കാലത്തിന്റെ നിയമങ്ങളുടെ മുന്‍പില്‍ ഞാന്‍ അശക്തനാണ്. കാലം കരുതി വെച്ചിരിക്കുന്നത് സംഭവിച്ചേ മതിയാവു . ശാപങ്ങളും വിധികളും നിയോഗങ്ങളും ഏറ്റു വാങ്ങിയ ജന്മങ്ങള്‍ അത് അനുഭവിച്ചേ തീരു".

ഈ പ്രസ്താവന വളരെ യുക്തിയുക്തമായി തോന്നുന്നു. അല്ലെങ്കില്‍ അത് ഈശ്വരന്റെ അസമത്വവും അനീതിയും ഒക്കെ ആയി കാണില്ലേ ?
Join WhatsApp News
Mathew Joys 2019-07-03 00:55:57
ലേഖനം , സത്യവിശ്വാസങ്ങളേ ചോദ്യം ചെയ്യപ്പെടുന്നവയായി പര്യവസ്സാനിക്കുമ്പോൾ തുടങ്ങിവെച്ച തലക്കെട്ടിൽനിന്നും വിദൂരതയിലേക്കൊഴുകിപ്പോയില്ലേ എന്നൊരു സംശയത്തെ മാറ്റിനിര്ത്താനാവില്ല .
ബൈബിളിലെ സ്വരഗവും  nനരകവും ഏകദേശം നൂറിലധികം  വാക്യങ്ങളിൽ തുല്യത പങ്കിടുന്നതിനാൽ , രണ്ടും പ്രാധാന്യമുള്ളവ തന്നെ .
അറിഞ്ഞ വിശ്വാസത്തിൽ ഉറച്ചുനിൽക്കാഞ്ഞ ഓ എം മാത്യുവിനും  കണ്ണന്താനത്തിനും ഒപ്പം കളത്തൂർ  സാറും ബിജെപി യിലായാൽ , ഒരു ചോദ്യം ഓർത്തുപോകുന്നു "അന്തോണീ നീയും അച്ഛൻ ആയൊടാ ?""
വിദ്യാധരൻ 2019-07-03 19:06:47
സ്വർഗ്ഗമെന്ന മരീചിക തേടി അലയും വിഡ്ഢികളെ 
എത്തുമോരിക്കൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിൽ നൂനം 
നീ രക്തം വിയർപ്പാക്കി നേടിയതൊക്കെയും 
കൊള്ള ചെയ്‌തു കൊണ്ടുപോകാം മതങ്ങൾ.
വൃഥാ സമയം കളയാതെ ആസ്വദിക്ക നീ ജീവിതം 
മറക്കാതിരിക്കുക സഹജീവികളെയുമൊപ്പം 

Anthappan 2019-07-03 22:27:35
Heaven and Hell are the products of hallucination just like John had hallucination in the island of   Patmos before he wrote Revelation.  The basis of your argument and justification for heaven and hell are the hundred  verses in the Bible, then you are also hallucinating. Many stories in the Bible are hearsay or the figments of imaginations.   Even the birth story of Jesus is a lie as it was in the birther-ism story of Obama. The gospel even conflicts in this matter.  Mathew did not agree with Luke, Paul even did not mention it in his writings. John doesn't talk about it. To be more clear,  even Jesus never talked about it as per Bible.  It is clear that the stories about Jesus as son of God and and savior, and his unusual birth are all made up stories by the followers many years after his death.  Though my friend Andrew doesn't think that Jesus ever lived, I will give the benefits of doubt and say, probably he was reformer.  

"Science and reason liberate us from the shackles of superstition by offering us a framework for understanding our shared humanity. Ultimately, we all have the capacity to treasure life and enrich the world in incalculable ways."  – Gad Saad, professor of marketing 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക