Image

അവിശ്വാസത്തിനുള്ള കാരണം ചോദിച്ചപ്പോള്‍ കിട്ടിയത് ആലിംഗനം: നരേന്ദ്ര മോദി

Published on 21 July, 2018
അവിശ്വാസത്തിനുള്ള കാരണം ചോദിച്ചപ്പോള്‍ കിട്ടിയത് ആലിംഗനം: നരേന്ദ്ര മോദി
ഷാജഹാന്‍പുര്‍: സര്‍ക്കാരിലുള്ള അവിശ്വാസത്തിനുള്ള കാരണം ചോദിച്ചപ്പോള്‍ പറയാനാകാതെ പരുങ്ങിയവര്‍ ഒടുവില്‍ ഒരു ആലിംഗനത്തില്‍ ഉത്തരമൊതുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ‘കിസാന്‍ കല്യാണ്‍’ എന്ന പേരില്‍ ബി.ജെ.പി. സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിനൊടുവിലാണ് രാഹുല്‍ ഇരിപ്പിടത്തിനരികിലെത്തി മോദിയെ ആലിംഗനം ചെയ്തത്. “ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ കസേര ലക്ഷ്യമാക്കിയോടുന്ന തിരക്കിലാണ്. ദരിദ്രരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍ അവര്‍ കാണുന്നില്ല. അവിശ്വാസത്തിന്റെ പേരില്‍ ലോക്‌സഭയില്‍ നടന്നത് ജനം കണ്ടതാണ്. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ. ദരിദ്രര്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും അഴിമതിക്ക് എതിരേ പോരാടുകയും മാത്രമാണ് ഞാന്‍ ചെയ്തത്’’ അദ്ദേഹം പറഞ്ഞു.

തനിക്ക് കര്‍ഷകരോടൊപ്പം ചെലവഴിക്കാന്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മോദി റാലിക്ക് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തിരുന്നു. അവരുടെ കഠിന പ്രയത്‌നം കൊണ്ടാണ് രാജ്യം ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക