Image

വി.എസ്‌ ആശുപത്രി വിട്ടു

Published on 22 July, 2018
വി.എസ്‌ ആശുപത്രി വിട്ടു
തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന്‌ എസ്‌.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ആശുപത്രി വിട്ടു.ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ കണ്ടതിനെ തുടര്‍ന്ന്‌ ഇന്ന്‌ ഉച്ചയോടെയാണ്‌ വി.എസ്‌ ആശുപത്രി വിട്ടത്‌.

ബുധനാഴ്‌ചയാണ്‌ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. രക്തസമ്മര്‍ദ്ദത്തില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും പനി വര്‍ദ്ധിക്കുകയും ചെയ്‌തതോടെയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 

മൂത്രത്തില്‍ അണുബാധയുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ഡോ.ഭരത്‌ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ ചികിത്സയിലായിരുന്നു വി.എസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക