Image

മീശ നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എസ് ഹരീഷിനെ എതിര്‍ക്കുന്നവര്‍ അറിയാന്‍ സാറാ ജോസഫ് എഴുതുന്നത്

Published on 22 July, 2018
മീശ നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എസ് ഹരീഷിനെ എതിര്‍ക്കുന്നവര്‍ അറിയാന്‍ സാറാ ജോസഫ് എഴുതുന്നത്
എസ് ഹരീഷിന്റെ മീശ നോവലിനെതിരെ സംഘപരിവാറും യോഗക്ഷേമസഭയും ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും നോവല്‍ കഥാകൃത്ത് പിന്‍വലിച്ചു എന്ന് മാതൃഭൂമി തന്നെ വെളിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ എഴുത്തുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സാഹിത്യലോകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നല്ലൊരു കഥാകൃത്തായ ഹരീഷ് സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടിട്ടേയുള്ളൂ എന്നും അദ്ദേഹം നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചവര്‍ ആത്മവിമര്‍ശനപരമായി ഒരു വിലയിരുത്തല്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് എഴുത്തുകാരി സാറാ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

സാറാ ജോസഫിന്റെ കുറിപ്പ് ഇപ്രകാരം:
എസ് ഹരീഷ് ഒരു നല്ല കഥാകൃത്താണ്. അയാള്‍ തന്റെ സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടതേയുള്ളൂ. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം തന്റെ നോവല്‍പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചവര്‍ ആത്മവിമര്‍ശന പരമായി ഒരു വിലയിരുത്തല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഥയില്‍ പറയുന്നതെല്ലാം ജീവിതത്തില്‍ ഉള്ളതാവണമെന്നില്ല. ജീവിതത്തില്‍ ഉള്ള തെല്ലാം കഥയില്‍ കടന്നു വരണമെന്നുമില്ല. കഥയെ കഥയായിത്തന്നെ വേണം വായിക്കാന്‍. ഹരീഷിന്റെ നോവലില്‍ വന്ന ഒരു പരാമര്‍ശം സ്വന്തം അമ്മയെയും പെങ്ങളെയും പറ്റിയാണെന്ന്, അതല്ലെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകളെയും പറ്റിയാണെന്ന് ഒരു ധാരണ പരത്തുകയും അത് ആളിക്കത്തിക്കുകയുമാണ്, ഇപ്പോഴുണ്ടായത്. ഞാനറിയുന്ന ഹരീഷ് വളരെ ഒതുങ്ങിയ പ്രകൃതമുള്ള മാന്യനായ ഒരു യുവാവാണ്. മികച്ച ഒരു കഥയുമായി രംഗ പ്രവേശം ചെയ്ത ആ എഴുത്തുകാരനെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കണ്ടിരുന്നതും രചനകള്‍ക്ക് കാത്തിരുന്നതും. അദ്ദേഹം ഹിന്ദു വിഭാഗത്തില്‍ പെട്ടയാളാണെന്ന് അദ്ദേഹത്തിന്റെ പേരില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
കഥയിലെ ഒരു ചെറിയ പരാമര്‍ശത്തില്‍ കലിതുള്ളുന്ന ആളുകള്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. എല്ലാ മതവിഭാഗങ്ങളില്‍ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലില്ലേ? സന്യാസിമാര്‍, മദ്രസക്കാര്‍, പള്ളീലച്ചന്മാര്‍ എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ?
പുസ്തകം പിന്‍വലിപ്പിക്കുക, പുസ്തകം നിരോധിക്കുക, എഴുത്തുകാരെ കൊല്ലുക, നാടുകടത്തുക, കാരാഗൃഹത്തിലടക്കുക, ലൈബ്രറികള്‍ക്ക് തീവെയ്ക്കുക, പുസ്തകം കത്തിക്കുക തുടങ്ങിയ ഒരു പാട് അക്രമങ്ങള്‍ ചെയ്തിട്ടുള്ള ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ടു്. അവര്‍ പിന്നീടു ചരിത്രത്തില്‍ വെറുക്കപ്പെട്ടവരായിത്തീര്‍ന്നു എന്നല്ലാതെ എഴുത്ത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എഴുത്തുകാര്‍ ഇല്ലാതായുമില്ല. ജീവിതത്തിലെ ഏറ്റവും സത്യസന്ധവും അനിവാര്യവുമായ ആവിഷ്‌ക്കാരമായി ഭാഷയുണ്ടായ കാലം മുതല്‍ വാമൊഴിയും വരമൊഴിയും തുടരുന്നു. എഴുത്തുകാര്‍ ദുര്‍ബ്ബലമനസ്‌കരാവാം. ചുറ്റുമുള്ളവരുടെ ആക്രമണം ഭയന്ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു. 'ജീവിച്ചിരുന്നാല്‍ എഴുതിപ്പോവും. എഴുതാതെ ജീവിക്കാന്‍ കഴിയില്ല.' അതായിരുന്നു, രാജലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണം. അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവര്‍ത്തനം വിനാശകരമാണ്. അതിനു വേണ്ടി സൈബര്‍ ഗുണ്ടകളെ നിയമിക്കുന്ന മ്ലേച്ഛമായ പ്രവര്‍ത്തനം ബാധിക്കുക നമ്മുടെ മക്കളെയാണെന്നറിയുക.
അക്ഷരം വെളിച്ചമാണ്. സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായും നിര്‍ഭയമായും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാര്‍ ഒന്നുകില്‍ എഴുത്തു നിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ അസത്യം എഴുതേണ്ടി വരും. എസ്. ഹരീഷ് നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ഒരു വിപല്‍ സൂചനയാണെന്ന് ഞാന്‍ കരുതുന്നു. കേരളവും അതിന്റെ പിടിയിലാവുന്നത് ഭയാനകമാണ്. എഴുത്തുകാര്‍, ന്യൂനപക്ഷമെങ്കിലും, മത ഫാസിസത്തിനോടെതിരിടാന്‍ എഴുത്തുകാര്‍ കരുത്തു നേടുകയല്ലാതെ വേറെന്തു വഴി?
Join WhatsApp News
ഡോ.ശശിധരൻ 2018-07-22 13:43:50

മലീമസമായ മനസ്സിന്റെ ഉടമയിൽ നിന്നും മലീമസമായ സൃഷ്ട്ടികൾ മാത്രമെ ഉടലെടുക്കു .എഴുത്തുകാരന്റെ എഴുത്തിലുള്ള ഭാവതലം ,സംസ്ക്കാരതലം എല്ലാം തന്നെ എഴുത്തുകാരന്റെ വ്യക്തിസംസ്ക്കാരത്തിന്റെ  പ്രതിഫലനമാണ്.താൻ നിത്യേന കാണുകയും  ,കേൾക്കുകയും ,ജീവിക്കുകയും ചെയ്യുന്ന സാമൂഹ്യ ചുറ്റുപാടിൽ നിന്നാണ് എഴുത്തുകാരന്റെ സംസ്ക്കാരം രൂപപ്പെടുന്നത്.ഏറ്റുവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ,അമ്മയും  ,അമ്മുമ്മയും  , അയല്പക്കവും ,സഹോദരിമാരും അമ്പത്തലത്തിലും , പള്ളിയിലുംആരാധനാലയങ്ങളിലും പോകുന്നത് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍'.ഇതു തന്റെ ജീവിതത്തിൽ നിത്യേന കണ്ടിട്ടായിരിക്കാം തന്റെ എഴുത്തിന്റെ ഭാവനാ സംസ്ക്കാരം രൂപപ്പെട്ടത്.

(ഡോ.ശശിധരൻ)

വായനക്കാരൻ 2018-07-23 19:29:20
നായര് പിടിച്ചൊരു പുലിവാല് 
പുലിവാല് പിടിച്ചൊരു നായരച്ചൻ 
നായരേം നരിയേം ഒന്നിച്ചു കെട്ടും 
നാവു വളർന്നൊരു

സമൂഹത്തിൽ മലീമസമായ വൃത്തികേടുകൾ സന്യസിമാരും അച്ഛന്മാന്മാരും മുള്ളമാരും, തന്ത്രിമാരും, മന്ത്രിമാരും, എംപിമാരും കാണിക്കുമ്പോൾ മിണ്ടാതിരിക്കുന്ന ശശിധരന്‌, ഹരീഷിനെ ക്രൂശിക്കാൻ ആയിരം നാവാണ് .  
ബോധവർദ്ധനൻ 2018-07-23 20:42:41
നല്ല വസ്ത്രം ധരിച്ചു പള്ളിയിലും അമ്പലത്തിലും പോകുന്നത് തങ്ങൾ ലൈഗംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറാണെന്ന് വിളിച്ചറിയിക്കാനാണ് എന്ന കണ്ടുപിടുത്തം മലീമസമായ ചിന്തയിൽ നിന്ന് ഉടലെടുക്കുന്നതല്ലേ ?   .  വസ്ത്രം ഇടാതെയും നെഞ്ചു കാണിച്ചും ഈറനുടുത്തും അമ്പലത്തിൽ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് വസ്ത്രം ധരിച്ചു ദേവാലയങ്ങളിൽ പോകുന്നത് ?  എന്ത് പറയാനാണ് 
 വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് കാര്യമില്ല . ബോധം വേണം
സാഹിത്യത്തിന്റെ എബിസിഡി 2018-07-23 21:58:11
ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എഴുത്തുകാരന്റെയും ചിന്താഗതിയാണെന്നു ധരിക്കുന്നവർക്ക് സാഹിത്യത്തിന്റെ എബിസിഡി അറിയാമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Christian 2018-07-23 22:53:05
യേശുവും മഗദലന മറിയവും തമ്മില്‍ അവിഹിതമുണ്ടായിരുന്നുവെന്നോ യേശു സ്വവര്‍ഗാനുരാഗി ആയിരുന്നുവെന്നോ ഒക്കെ എത്രയോ പേര്‍ എഴുതുന്നു. 
observer 2018-07-24 15:42:56
സത്യത്തില്‍ ചില ഹിന്ദുക്കള്‍ ഇത്ര ചാടാനെന്തിരിക്കുന്നു? പെണ്ണിന്റെ അബോധ മനസിലെ കാര്യമാണ് നോവലിസ്റ്റ് പറയുന്നത്. അത് അങ്ങനെയല്ല എന്നു പറയാന്‍ എന്തെങ്കിലും തെളിവുണ്ടോ?
വര്‍ഗീയക്കാരുടെ ചാട്ടം എന്തിനെന്നു മനസിലാകുന്നില്ല
ഡോ .ശശിധരൻ 2018-07-24 13:00:10

ഒട്ടും സംശയിക്കേണ്ട സത്യമായും സാഹിത്യത്തിന്റെ ബി സി ഡി അറിയില്ല .പക്ഷേ സാഹിത്യത്തിൻറെ ബി സി അല്പം അറിയാം .സാഹിത്യത്തിൽ എവിടെയാ ബി സി ഡി ? ബി സി  എന്ന പ്രയോഗവും ബി സി ഡി എന്ന പ്രയോഗവും  എവിടെയാണ് പ്രയോഗിക്കേണ്ടതെന്നു അറിയാത്തവരാണ് സാഹിത്യം പഠിപ്പിക്കാൻ വരുന്നത്. സത്യധർമ്മങ്ങളെക്കാൾ ശ്രേഷ്ട്ടം തന്റെ പ്രതികരണത്തിനാണെന്നു കരുതുന്നവൻ അടുക്കളയിൽ കയറി ഒരു ചമ്മന്തി  അരക്കാൻപോലും പറ്റാത്തവരാണ് എന്ന യാഥാർഥ്യം പറയാതെ വയ്യ !മീശ മാധവനും ,അമേരിക്കൻ മുല്ലക്കാക്കും അത്രപെട്ടെന്ന് ഹിറ്റ്ലർ മീശ മറക്കാൻ കഴിയില്ല.ഇവർ ഏതു പേരിലെഴുതിയാലും എഴുത്ത് ഒരു ഭാഷയിൽ മാത്രം.


ജീവിതത്തിലെ ഏറ്റവും പരിശുദ്ധമായ,സർവ്വ ഐശ്വര്യത്തിന്റെയുംസർവ്വശാന്തിയുടെയും  ഇരിപ്പിടമായ ആരാധനാലയങ്ങളിൽ പോലും മാലിന്യം കാണുകയും അതിനെ പിന്താങ്ങുകയും  ചെയ്യുന്ന  കടലാസ്സിനു പോലും വിലയില്ലാത്ത അഭിപ്രയം ശ്രേഷ്ടമായ  മലയാളിയുടെ വിലയെപോലും വിദൂഷണമാക്കുന്നുണ്ട്.പുറമെ എത്ര നന്നായി വസ്ത്രം ധരിച്ചാലും ,എത്ര ചന്ദന ചാറ് പൂശിയാലും ഉള്ള് ശുദ്ധമാകാതെ എവിടെപ്പോയാലും എന്ത് പ്രയോജനം?മതങ്ങളിൽ ഭേദം കണ്ടാലും മനുഷ്യനിൽ ഭേദംകാണാതിരുന്നാൽ മതിഇത്രയധികം പൊട്ടത്തരങ്ങൾ എഴുതിപിടിപ്പിച്ചിട്ടുള്ള സാറാജോസഫിന്റെ അഭിപ്രായം ഏറ്റവും ഉള്ള് പൊള്ളയായ  അങ്ങേയറ്റത്തെ അധമാണെന്നു പറയുന്നതിൽ ഒട്ടും ക്ലേശമില്ല. ഏതൊരു വർത്തമാന കാലത്തിന്റെയും കാലികമായ  ആവശ്യമെന്നത് സമൂഹത്തിൽ പരസ്പരം വിഘടിച്ചു നിൽക്കുന്ന കണ്ണികളെ കൂട്ടി    യോജിപ്പിക്കുകയെന്ന പ്രവർത്തിയാണ് എന്ന സത്യം  സാഹിത്യകാരന്മാരും  സാഹിത്യകാരികളും മറക്കരുത്‌ .

(ഡോ .ശശിധരൻ)


മീശ മാധവൻ 2018-07-24 08:36:45
'മീശ'ക്കെതിരെ 'ഹിറ്റ്‌ലർ മീശ' അനക്കുന്നു 
കഷണ്ടി 2018-07-24 16:17:16
അദ്ദേഹം അസൂയകൊണ്ടു പറയുന്നതിന് നിങ്ങൾ എന്തിനാണ് ബഹളം വയ്ക്കുന്നത് . അതിന് മരുന്നില്ല 
andrew 2018-07-24 16:51:32
'ABCD is not the correct usage.
ABC- is the correct usage= fundamentals.
ഡോ .ശശിധരൻ 2018-07-24 17:07:51

ഒന്നാംതരം കോൺഗ്രസ്കാരനായ തന്തക്ക് ജനിച്ചതാണ് .മരണംവരെ അതിൽ ജീവിക്കുകയും ഇല്ലാതാകുകയും ചെയും. ഇവിടെ വർഗീയതയല്ല  പ്രശ്‍നംശാസ്ത്രബോധമില്ലാത്ത സാഹിത്യകാരന്മാരായ അനധികാരികൾ  അർത്ഥത്തിന് പകരം  സമൂഹത്തിൽ അനർത്ഥംപ്രചരിപ്പിച്ചു സാഹിത്യത്തെ വ്യഭിചാരം  ചെയ്യുന്നവർക്കെതിരായ മനസ്സ് മുറിഞ്ഞുള്ള പ്രതിഷേധം മാത്രം.

(ഡോ .ശശിധരൻ)

മലീമസം 2018-07-24 17:24:28
എല്ലാം മലീമസമായി കാണുന്നതിന് പ്രതിവിധിയുണ്ട്. കക്കൂസിൽ പോകുന്നത് കുറയ്ക്കുക.
മുറിബീഡി 2018-07-24 17:45:08
എബിസിഡി മുറിബീഡി
കത്തിച്ചപ്പോൾ മുറിമീശ
വിദ്യാധരൻ 2018-07-24 19:58:41
"ക്ഷേത്ര ദർശനം നടത്തുന്ന ഹിന്ദു സ്ത്രീകൾക്കെതിരെ ‘മീശ’ നോവലിൽ വന്ന പരാമർശങ്ങൾ വേദനാജനകവും പ്രതിഷേധാർഹവും ..ഹിന്ദുസ്ത്രീകളെ അപമാനിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍; ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെ നോവലിസ്റ്റ് അവഹേളിച്ചു"

ജി സുകുമാരൻ നായർ ചേലക്കര നമ്പൂതിരിയുടെ കവിതാ ശകലം വായിച്ചിരുന്നെങ്കിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു പ്രസ്താവന ഇറക്കാതെ, കവിത ഹൃദ്യസ്ഥമാക്കുകയും ക്ഷേത്ര മണ്ഡപത്തിൽ ചേലപ്പറമ്പ് നമ്പൂതിരിയെപ്പോലെ വേദാദ്ധ്യയനത്തിന്റെ പേരും പറഞ്ഞ് പോയി സ്ഥിരം കുത്തി ഇരിക്കുമായിരുക്കുമെന്നതിന് സംശയമില്ല. ലൈംഗികം പ്രകൃതിദത്തമാണ് , അതിനെ വേണ്ടവിധം താലോലിക്കുന്നതിൽ തെറ്റില്ല. കാണുന്നിടത്തൊക്കെ പ്രയോഗിക്കാതിരുന്നാൽ മതി .  

ബാല്യകാലത്തൊരിക്കൽ ചാലിക്ഷേത്രത്തിന്റെ മണ്ഡപത്തിൽ കുളിച്ചൊരുങ്ങി (നല്ല വസ്ത്രങ്ങൾ ധരിച്ച് ) വേദാദ്ധ്യയനത്തിന് ചെന്നിരുന്ന ചേലപ്പറമ്പ് നമ്പൂതിരി സുന്ദരിയായ ഒരു യുവതി കുളിച്ച് ഈറനുടുത്ത് തൊഴാൻ (ഈറനുടുത്ത് തൊഴാൻ പോകരുതെന്ന് നമ്മൾ നമ്മളുടെ സ്ത്രീകളോട്  പ്രത്യകം പറയുക . ക്ഷേത്രത്തിലെ പൂജാരി ചേലപ്പറമ്പ് നമ്പൂതിരിയെപ്പോലുള്ളവരോ മറ്റോ ആണെങ്കിൽ നാം അവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യിതിട്ടു കാര്യമില്ല  ) വരുന്നത് കാണാൻ ഇടയായി . ശൃംഗാരമയമായ ഈ ശ്ലോകം അപ്പോൾ നമ്പൂതിരിയുടെ നാവിൽ നിന്നുണർന്നു 

ഭക്ത്യാ ഞാനെതിരെ കുളിച്ചു ഭഗവൽ -
              പ്പാദാരാവിന്ദങ്ങളെ -
ച്ചിത്തേ ചേർത്തൊരരക്ഷണം മിഴിയട-
               ച്ചമ്പോടിരിക്കും വിധൗ 
അപ്പോൾ തോന്നിയെനിക്കുമാരവിരുതും 
              മന്ദസ്മിത പ്രൗഢിയും 
പന്തോക്കും മുലയും തണുത്ത തുടയും 
              മറ്റേതുമെന്നോമലേ 

'അപാരേ കാവ്യസംസാരേ 
കവിരേവ പ്രജാപതിഃ 
യഥാസൈമ രോചതേ വിശ്വം 
തഥേദം പരിവർത്തതേ '  (ആനന്ദവർദ്ധനൻ )

അനന്തമായ ഈ കാവ്യലോകത്തിൽ ഒരേയൊരു സൃഷ്ടാവേയുള്ളൂ -കവി . അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റി തിരിയുന്നു. 

ഇവിടെ ചേലക്കര നമ്പൂതിരിയുടെ ചിന്തകൾ മലീമസമല്ല . അദ്ദേഹം അത് തുറന്നെഴുതി ആ വികാരത്തിന് ഒരു ബഹിർഗമന മാർഗ്ഗം കണ്ടെത്തിയെന്നു മാത്രം . എന്നാൽ ഇത്തരം ചിന്തകൾ ഉള്ളിൽ ഒതുക്കി വിശ്വാസപൂർവ്വം എത്തുന്ന ഭക്തരെയും ഭക്തകളെയും പീഡിപ്പിക്കുന്ന പൂജാരികളും വൈദ്യകരും തന്ത്രികളും ഉള്ള ലോകത്ത്, ഒരല്പം അവിശ്വാസത്തോടെയുള്ള സമീപനം നല്ലതാണ് .  എഴുത്തുകാരനെ തല്ലിക്കൊന്നത് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.  
Ninan Mathulla 2018-07-24 17:39:47
We have seen this BJP strategy several times before. Where there is no problem, they create a problem, and convert that to votes by bringing religion and race into it. They have some media like 'Mathrubhumi' and visual media to make it an issue. This issue in question will make innocent, naive Hindus that do not think objectively to identify with Hindu majority, and people groups perceived as against it as enemies. The security issue of the person in his subconscious mind get touched and he consider it necessary to stand united with Hindus for his own protection, as he feel that others are there to attack him/her. This is how BJP came to power by turning one group against another, one religion against another religion and one race against another race by creating polarization as mentioned above. The progress of the country is not their concern but their own clinging to power. BJP came to power through propaganda lies and manipulating human thinking. Readers beware! 'Jaagratha'!
അവസരവാദി 2018-07-25 12:57:35
എനിക്ക് ഒരു കോൺഗ്രസ്സ്കാരനായി മരിക്കണം എന്നായിരുന്നു ആഗ്രഹം പക്ഷെ ' നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി " 
John 2018-07-25 05:59:00
ഒന്നാന്തരം നമ്പൂതിരി മാർഗം കൂടിയ ക്രിസ്ത്യാനി എന്ന് പറയുന്ന ഒരാൾ, ഒന്നാന്തരം കൊണ്ഗ്രെസ്സ് തന്തക്കു പിറന്നു എന്ന് വേറൊരാൾ.  അതുകൊണ്ടു മരണം വരെ അതിൽ തുടരും. വിദ്യാഭ്യസം ഉണ്ടെന്നു നമ്മൾ കരുതിയ ഈ മലയാളിയിൽ നിറ സാന്നിധ്യമായ ചില വ്യക്തികൾ. നമിക്കുന്നു
SchCast 2018-07-25 13:19:03

We want the places of worship to be holy.  But the issue here is not how you assign holiness. Can one voice his/her opinion about certain things that is happening is not holy at all, in places of worship..let it be temple, masjid or church. If one writer does not have the freedom to express it, then we have to admit that the freedom is misunderstood. The sex scandal relating to orthodox priests is a case in point.

It is true that we have to apply discretion with freedom of speech. We cannot yell 'fire' in a crowded theatre. But an observation of a writer in a contemporary society should not be condemned as prohibited because it hurts the feelings of a section of people. I do not know how people like Dr. Sasidharan will react if someone wrote about the 'Devadasi' rituals which were prevalent in olden times.

NARADAN 2018-07-25 14:39:59

You were born in a Congress family and is a Congress & die as a Congress.

You were born in a Hindu, Christian…… you die as one

 You have wasted all your life. Your birth is an accidental occurrence. But your life: - you can make changes in many ways.

If you are resistant to change you are already dead.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക