Image

നീരജ് ഗ്രോവര്‍ വധം: കന്നഡ നടി മരിയയ്ക്ക് മൂന്നുവര്‍ഷം തടവ്

Published on 01 July, 2011
നീരജ് ഗ്രോവര്‍ വധം:  കന്നഡ നടി മരിയയ്ക്ക് മൂന്നുവര്‍ഷം തടവ്
മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ കന്നഡ നടി മരിയ സൂസെയ് രാജിന് മൂന്ന് വര്‍ഷവും നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന മലയാളി എമില്‍ ജെറോം മാത്യുവിന് പത്ത് വര്‍ഷവും തടവ് ശിക്ഷ. വിചാരണ വേളയിലെ ജയില്‍വാസം കണക്കിലെടുത്ത് മരിയക്ക് ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ല. മുംബൈ സെഷന്‍ കോടതി ജഡ്ജി എം.എം. ചന്ദ്‌വാനിയാണ് കേസില്‍ വിധി പറഞ്ഞത്.

എമില്‍ ജറോമിനെയും കാമുകി സിനിമാതാരം മറിയ സുസൈരാജിനെയും സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ജെറോമിനെതിരേ ചുമത്തിയിരിക്കുന്നത്. തെളിവു നശിപ്പിക്കലിനു മാത്രമാണു മരിയ കുറ്റക്കാരി. പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്നും വിധിക്കെതിരേ അപ്പീലിന് പോകുമെന്നും പ്രോസിക്യൂഷനും നീരജിന്റെ ബന്ധുക്കളും അറിയിച്ചു.

2008 മെയ് ഏഴിന് ജറോം, മറിയയുടെ മലാഡിലുള്ള ഫ്ലാറ്റിലെത്തി ഗ്രോവറുമായി വഴക്ക് ഉണ്ടാക്കുകയും ഒടുവില്‍ കുത്തിക്കൊലപ്പെടുത്തുകയും ചെയെ്തന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജറോം മാത്യുവും മറിയയും ചേര്‍ന്ന് ഗ്രോവറിന്റെ മൃതദേഹം കഷണങ്ങളാക്കി താനെയ്ക്കടുത്തുള്ള മനോര്‍ വനഭാഗത്ത് കൊണ്ടുപോയി തീയിടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക