Image

ലീഗിന്റെ നിത്യ ഹരിത അഞ്ചാം മന്ത്രി അലി: കോടിയേരി ബാലകൃഷ്‌ണന്‍

Published on 29 March, 2012
ലീഗിന്റെ നിത്യ ഹരിത അഞ്ചാം മന്ത്രി അലി: കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം: മഞ്ഞളാം കുഴി അലി മുസ്ലീം ലീഗിന്റെ നിത്യ ഹരിത അഞ്ചാം മന്ത്രിയായിരിക്കുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. അഞ്ചാം മന്ത്രി വിവാദം മുസ്ലീം ലീഗിലെ ഒരു വിഭാഗം നേതാക്കന്‍മാരും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഒത്തു കളിയാണെന്നും ഇത്‌ ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. . ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാന വിവാദത്തെകുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ലീഗിന്റെ അഞ്ചാമത്തെ മന്ത്രി അനൂപ്‌ ജേക്കബിനൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന, കേന്ദ്രനേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്‌തശേഷം തീരുമാനമുണ്‌ടാകുമെന്നും അതുവരെ അഞ്ചാം മന്ത്രി കാര്യത്തില്‍ കാത്തിരിക്കാന്‍ തയാറാണെന്നും സംസ്ഥാന വ്യവസായ മന്ത്രിയും ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക