Image

പ്രമേഹവും കാഴ്‌ചയിലെ തകരാറും

Published on 29 March, 2012
പ്രമേഹവും കാഴ്‌ചയിലെ തകരാറും
പ്രമേഹ രോഗികളില്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്‌ കാഴ്‌ചയിലെ തകരാറുകള്‍. പ്രമേഹംമൂലം കണ്ണിലുണ്ടാകുന്ന രോഗമാണു ഡയബറ്റിക്‌ റെറ്റിനോപ്പതി. പ്രമേഹം തുടങ്ങി അഞ്ചു വര്‍ഷം പിന്നിട്ടവര്‍ക്കാണ്‌ ഈ രോഗം കണ്ടുവരുന്നത്‌. പ്രമേഹംമൂലം കണ്ണിന്റെ റെറ്റിന എന്ന ഭാഗം ദ്രവിക്കുന്ന അവസ്ഥയാണ്‌ ഡയബറ്റിക്‌റെറ്റിനോപ്പതി. ഓരോ വര്‍ഷം കഴിയുന്തോറും ഷുഗര്‍ രോഗികളില്‍ ഈ അസുഖം ആരംഭിക്കാനുള്ള സാധ്യത കൂടിവരുന്നു.

ഈ രോഗത്തിന്റെ അന്തിമഘട്ടത്തില്‍ കണ്ണിനുള്ളിലെ രക്തധമനികള്‍ പൊട്ടി രോഗിയുടെ കാഴ്‌ച പെട്ടെന്നു നഷ്ടപ്പെടുന്നു.

ഷുഗര്‍ തുടങ്ങി പത്തു വര്‍ഷം പിന്നിട്ട എല്ലാ രോഗികളും വര്‍ഷത്തില്‍ ഒരു തവണ നിര്‍ബന്ധമായും പൂര്‍ണമായ നേത്രപരിശോധന നടത്തേണ്ടതാണ്‌. പരിശോധനാഫലം നോര്‍മല്‍ ആണെങ്കിലും തുടര്‍ച്ചയായ എല്ലാ വര്‍ഷങ്ങളിലും നേത്രപരിശോധന നടത്തണം. തുടക്കത്തില്‍ത്തന്നെ ഡയബറ്റിക്‌ റെറ്റിനോപ്പതി നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ ഈ രോഗത്തിന്റെ വ്യാപനം തടയാം.
പ്രമേഹവും കാഴ്‌ചയിലെ തകരാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക