Image

റാഫേല്‍ ഇടപാട്‌: അവകാശലംഘനത്തിന്‌ കോണ്‍ഗ്രസ്‌ നോട്ടീസ്‌ നല്‍കും

Published on 23 July, 2018
റാഫേല്‍ ഇടപാട്‌: അവകാശലംഘനത്തിന്‌ കോണ്‍ഗ്രസ്‌ നോട്ടീസ്‌ നല്‍കും
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്‌ ആണ്‌ ലോക്‌സഭയില്‍ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. റാഫേല്‍ ഇടപാടിനെ കുറിച്ച്‌ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നരേന്ദ്ര മോദിയും നിര്‍മല സീതാരാമനും പ്രസ്‌താവന നടത്തിയെന്നാണ്‌ ആരോപണം.

വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ഇന്ന്‌ രംഗത്തുവന്നിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമെന്നാണ്‌ ആന്‍റണി ആരോപിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക