Image

സ്‌കറിയ തോമസിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ്‌ ബി.യില്‍ ലയിക്കാനൊരുങ്ങുന്നു

Published on 23 July, 2018
സ്‌കറിയ തോമസിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ്‌ ബി.യില്‍ ലയിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: സ്‌കറിയ തോമസിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ്‌ ബി.യില്‍ ലയിക്കാനൊരുങ്ങുന്നു. എല്‍.ഡി.എഫ്‌ വിപുലീകരണം ലക്ഷ്യമിട്ടാണ്‌ നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും കേരള കോണ്‍ഗ്രസ്‌ ബി. ചെയര്‍മാന്‍ ബാലകൃഷ്‌ണപിള്ളയും കൂടിക്കാഴ്‌ച നടത്തി.

നേരത്തെ എല്‍.ഡി.എഫ്‌ വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാനസമിതിയില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ്‌ സ്‌കറിയ തോമസ്‌ വിഭാഗത്തിന്റെ ലയനനീക്കം.

നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ സൂചന. നാളെ സ്‌കറിയാ തോമസും ബാലകൃഷ്‌ണപിള്ളയും വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്‌.

 26ന്‌ ചേരുന്ന എല്‍.ഡി.എഫ്‌ യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന്‌ തീരുമാനിക്കും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്‌.

ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ്‌ ഇതില്‍ പ്രധാനം. യു.ഡി.എഫ്‌ വിട്ടുവന്ന വീരേന്ദ്രകുമാറിന്‌ എല്‍.ഡി.എഫ്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയെങ്കിലും മുന്നണി പ്രവേശനം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍എസില്‍ ലയിച്ച്‌ എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്‌.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ വിഭാഗം, ആര്‍.ബാലകൃഷ്‌ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്‌ക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക