Image

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞുരണ്ട് പേരെ കാണാതായി

Published on 23 July, 2018
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞുരണ്ട് പേരെ കാണാതായി
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു.
കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ വച്ചാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി.
മുണ്ടാറിലേക്കുള്ള എഴുമാംകായലിലാണ് വള്ളം മറിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക