Image

മദ്യ നിരോധനം സംബന്ധിച്ച് ബിഹാറില്‍ സര്‍ക്കാര്‍ നിയമത്തില്‍ പുതിയ ഭേദഗതി

Published on 23 July, 2018
മദ്യ നിരോധനം സംബന്ധിച്ച് ബിഹാറില്‍ സര്‍ക്കാര്‍ നിയമത്തില്‍ പുതിയ ഭേദഗതി
സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ മദ്യ നിരോധനം സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം പാസാക്കി. ബീഹാറില്‍ 2016 ഏപ്രില്‍ 5 മുതല്‍ മദ്യം നിരോധിച്ചിരുന്നു.
എന്നാല്‍, അടുത്തിടെ ബീഹാറിലെ ബഗുസാരായ് ജില്ലയില്‍ മദ്യം കഴിച്ച് നാലുപേര്‍ മരണപ്പെട്ടിരുന്നു. ഗോപാല്‍ഗഞ്ച്, വൈശാലി, റോത്താസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.
പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. സാധാരണകാരായ ഭൂരിഭാഗം ആളുകളും തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും മദ്യത്തിനായാണ് ചിലവാക്കുന്നത്. ഇതുമൂലം ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നുണ്ട് അതിനാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക