Image

അഭിമന്യുവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍ ആക്രമണമായിരുന്നുവെന്ന് കോടിയേരി

Published on 23 July, 2018
അഭിമന്യുവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍ ആക്രമണമായിരുന്നുവെന്ന് കോടിയേരി
എസ്എഫ്‌ഐയെ ഇല്ലായ്മ ചെയ്യാന്‍ എസ്ഡിപിഐ നേതൃത്വം നടത്തിയ പദ്ധതിയാണു എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം താലിബാന്‍ മോഡല്‍ ആക്രമണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
പരമാവധി വിദ്യാര്‍ഥികളെ ഉന്നമിട്ടാണു കൊലയാളി സംഘമെത്തിയത്. കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയം. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി വ്യക്തമാക്കി.
അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടതിനെ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവട കൊട്ടാക്കമ്ബൂരിലാണ് അഭിമന്യുവിനായ് വീട് നിര്‍മ്മിക്കുന്നത് . പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക