Image

വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാട് തള്ളി എ.കെ. ആന്റണി

Published on 23 July, 2018
വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാട് തള്ളി എ.കെ. ആന്റണി
വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമെന്ന് എ.കെ. ആന്റണി ആരോപിച്ചു.
2008ലെ രഹസ്യധാരണ വ്യവസ്ഥ റാഫേലിന് ബാധകമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ലാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടുമെന്നും ആന്റണി വ്യക്തമാക്കി.
രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്ന ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാര്‍ ഈ ഇടപാടിന് ബാധകമല്ല. 2012ലാണ് പ്രതിരോധ സേനക്കായി റാഫേല്‍ വിമാനം തെരഞ്ഞെടുത്തത്. 36 വിമാനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ അവസരത്തില്‍ ഇന്ത്യയുടെ നിക്ഷേപം 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തി.
യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത സ്വകാര്യ കമ്ബനിക്കാണ് നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ നടന്നിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ വലിയ കുംഭകോണമാണെന്നും അന്വേഷണം നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
മൂന്നിരിട്ടി വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഇത് ഉയര്‍ന്നു. അതിനാല്‍, ഇടപാട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആന്റണിയും ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടു.
വിവാദമായ റാഫേല്‍ ഇടപാട് ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക