Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-9: സാംസി കൊടുമണ്‍)

Published on 23 July, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-9: സാംസി കൊടുമണ്‍)
ഇനി ഒന്നു കുളിയ്ക്കണം.’’ എല്ലാം ശുദ്ധീകരിച്ച്, നീതീകരിയ്ക്കപ്പെടാന്‍ അവള്‍ കൊതിച്ചു. മനഃസാക്ഷിയുടെ വിധിക്കൂട്ടില്‍ ആരുടെയെല്ലാമോ വിരലുകള്‍ തന്റെ നേരെയും നീളുന്നില്ലേ? അവനെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ തന്റെ കയ്യൊപ്പും കണ്ടെ ത്തുകയില്ലേ. ഉണ്ട ് തീര്‍ച്ചയായും ഉണ്ട ്. അവന്റെ ചുറ്റുമുള്ളവരൊക്കെ അവന്റെ മേല്‍ ഏല്‍പ്പിച്ച ചാട്ടവാറിനാല്‍ അവന്‍ നീറി. ക്രിസ്തുവിനെപ്പോലെ അവന്‍ കരഞ്ഞിട്ടുണ്ട ാകാം. ഭകഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും നീക്കേണമെ’ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട ാകാം. എല്ലാം സ്വയം സഹിക്കുന്നതില്‍ അവന്‍ ആനന്ദം കണ്ടെ ത്തി. സഹനത്തിനായി അവന്‍ മദ്യത്തെ തോഴനാക്കി. പക്ഷേ മദ്യം.... അവനെ തുണച്ചോ?

അവന്റെ പീഡനകാലം എന്നാണോ തുടങ്ങിയത്? അനാദി കാലം മുതലേ അതവനോടുകൂടെ ആയിരുന്നു. അവന്റെ സ്വന്തമായവരൊക്കെ അതിന് ആക്കം കൂട്ടിക്കൊണ്ടേ യിരുന്നു. കൂടാതെ അവന്‍ പീഡകളെ വിലയ്‌ക്കെടുക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരു വര്‍ഷംകൂടി സര്‍വ്വീസിലിരുന്നശേഷം പോരായിരുന്നുവോ? പക്ഷേ അവനു ക്ഷമയില്ലായിരുന്നു. അവന്‍ ഭ്രാന്തനായി അഭിനയിച്ചു. ആറുമാസം സൈക്കാട്രി സെല്ലില്‍ ഏകാന്തവാസം. ഇലക്ട്രിക്ക് ഷോക്ക്, വീര്യമേറിയ മരുന്നുകള്‍. അവനു ശരിക്കും വട്ടായിരുന്നുവോ?

പരീക്ഷ പാസ്സായി ആറു മാസം കഴിഞ്ഞപ്പോഴേക്കും ജോണിച്ചായന്‍ ഹെലനും ഒത്ത് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തി. അന്ന് അവന്റെ മുഖത്തുകണ്ട ആ ചിരി ജീവിതത്തില്‍ ഇതിനു മുമ്പെങ്ങും അവന്‍ ചിരിച്ചതുപോലെ ആയിരുന്നില്ല. സംഗമം സന്തോഷകരമായിരുന്നെങ്കിലും ഭൂമിയിലൊന്നു കാലുറപ്പിക്കാന്‍ സമയം കിട്ടിയില്ലല്ലോ എന്ന വിചാരം മനസ്സിനെ മദിക്കുന്നുണ്ട ായിരുന്നു. അവന്‍ വരുമ്പോഴേക്കും കുഞ്ഞമ്മ ചെയ്തപോലെ എല്ലാം കരുതണമെന്നാഗ്രഹിച്ചിരുന്നു. കുഞ്ഞമ്മ എടുത്ത അപ്പാര്‍ട്ടുമെന്റ് ബില്‍ഡിംഗില്‍ തന്നെ ഒമ്പതാം നിലയില്‍ ഒരു വണ്‍ ബഡ് റൂം അപ്പാര്‍ട്ടുമെന്റും അത്യാവശ്യം ചില ഫര്‍ണീച്ചറും. അത്രയേ കഴിഞ്ഞുള്ളൂ. എയര്‍പോര്‍ട്ടില്‍ അവരെ സ്വീകരിക്കുവാന്‍ കുഞ്ഞമ്മയും ബാബുക്കുട്ടിയും പിന്നെ അവരുടെ പുതിയ ബ്യൂക്ക് കാറും ഉണ്ട ായിരുന്നു. എണ്ണമറ്റ ഉപകാരങ്ങള്‍ ചെയ്ത കുഞ്ഞമ്മ.... ദുഃഖപുത്രി....

മകള്‍ അടുപ്പത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല. അവളുടെ മനസ്സില്‍ അമ്മയില്ലായിരിക്കാം. എങ്ങനെ ഉണ്ട ാകാന്‍.... എയര്‍പോര്‍ട്ടില്‍ വച്ച് അവളെ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ജോണിച്ചായന്‍ മമ്മിയെന്നു പറഞ്ഞ്, അമ്മയെ മകള്‍ക്കു പരിചയപ്പെടുത്തുന്നുണ്ട ായിരുന്നു. എന്തിന്റെ പേരിലാണ് ആ കുരുന്നു ഹൃദയത്തില്‍ അമ്മയെ അവള്‍ ഓര്‍ത്തു വെയ്‌ക്കേണ്ട ിയിരുന്നത്? അമ്മയുടെ കിട്ടാതെപോയ ലാളനകളുടെ പേരില്‍... അല്ലെങ്കില്‍ കിട്ടാതെ പോയ അമ്മിഞ്ഞപ്പാലിന്റെ പേരിലോ.... അനേക രാത്രികളിലെ നഷ്ടപ്പെട്ട താരാട്ടുകളുടെ പേരിലോ....? അവളുടെ ഇളം ചുണ്ട ുകള്‍ ഇപ്പോഴും അമ്മിഞ്ഞപ്പാലു നുകരാന്‍ കൊതിയ്ക്കുന്നുണ്ട ാകാം. തന്നിലും എവിടെയോ ഒരു തരിപ്പ്. അവള്‍ മെല്ലെ മെല്ലെ അമ്മയെ അറിയാന്‍ തുടങ്ങി. അണകെട്ടിനിര്‍ത്തിയിരുന്ന സ്‌നേഹം പ്രവാഹമായി. അവര്‍ സ്വര്‍ക്ഷത്തെ തിരികെപിടിക്കാന്‍ മത്സരിച്ചു. എപ്പോഴും അവളുടെ ഇഷ്ടങ്ങളുടെ തോഴിയായി. എന്നാലും അവള്‍ക്കു ഡാഡിയോടായിരുന്നു പ്രിയം. അവര്‍ കളിച്ചും ചിരിച്ചും അവരുടേതായ ഒരു കൂട്ടുകെട്ടുണ്ട ാക്കിയിരുന്നു.

മാസം ഒന്നു കഴിഞ്ഞു. ജോണിക്ക് വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി. അപ്പാര്‍ട്ടുമെന്റിലെ ജനല്‍ തരുന്ന കാഴ്ചകളുടെ പരിമിതിയില്‍ അയാള്‍ തളയ്ക്കപ്പെട്ടപോലെ. ഒരു ജോലി കണ്ട ു പിടിച്ചെങ്കിലേ ജോണിച്ചായന്റെ വിരസത മാറൂ. ആലീസും ചിന്തിച്ചു. അങ്ങനെ ആലീസ് ജോലി രാത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചു.

ബാബുക്കുട്ടി ജോണിക്കു വഴികാട്ടിയാകുന്നു. അയാള്‍ പണിയെടുക്കുന്ന കടയില്‍, ഒരു യെഹൂദനാണു മുതലാളി. അറുത്ത കൈക്കു ഉപ്പു തേയ്ക്കാത്തവരാണെന്നു പൊതുവേ ഒരു പറച്ചിലുണ്ട ്. എല്ലാവരും ഒരു പോലെയല്ലല്ലോ.

പേഴ്‌സണല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ആപ്ലിക്കേഷന്‍ കൊടുത്ത്, അവിടെയിരിക്കുന്ന സ്ത്രീയെ നോക്കി ജോണി വെറുതെ ഒന്നു ചിരിച്ചു. എല്ലാം ഒന്നു മറിച്ചു നോക്കിയിട്ട് അവള്‍ പറഞ്ഞു. “”മി. ജോണ്‍, നിങ്ങള്‍ ആര്‍മിയിലായിരുന്നു അല്ലെ.... ഗുഡ്.... ഇവിടെ ഞങ്ങള്‍ക്കു വേണ്ട ത് ഫ്‌ളോര്‍ ക്ലാര്‍ക്കിനെയാണ്. നിങ്ങള്‍ക്കു ജോലി പരിചയം ഉണ്ടെ ന്നു തോന്നുന്നില്ല.... സാരമില്ല, ഞങ്ങള്‍ പഠിപ്പിക്കാം. രണ്ട ു ദിവസത്തെ ട്രെയിനിങ്ങ്. എല്ലാം പഠിച്ചുകൊള്ളണം.’’ അവളുടെ ഉച്ചാരണം മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടേണ്ട ി വന്നു. പക്ഷേ മലയാളിയുടെ സഹജമായ അതിജീവന തന്ത്രത്തിന്റെ ഭാഗമായി എല്ലാത്തിനും “”യ്യ....യ്യ.....’’ എന്നു മാത്രം പറഞ്ഞു.

“”എന്ന് ജോയിന്‍ ചെയ്യാം.’’

“”നാളെ.’’ ജോണിക്കാലോചിക്കാനൊന്നുമില്ലായിരുന്നു.

“”ഓക്കെ.... നാളെ രാവിലെ എട്ടുമണിക്ക്.’’ ഡോണ അവന് ഹസ്തദാനം നല്‍കി. അവന്‍ ചിരിച്ചു. ഇത് ഇത്രേയുള്ളോ. നാട്ടില്‍ ഒരു ജോലി വേണമെങ്കില്‍.... താഴെ മുതല്‍ നക്കാന്‍ തുടങ്ങണം.

വീട്ടില്‍ എത്തിയ അയാള്‍ വളരെ ഗൗരവത്തില്‍ സോഫയില്‍ ഇരുന്നു. ആലീസ് അയാളില്‍ നിന്നും ഒരു പൊട്ടിച്ചിരിയും ചുണ്ട ില്‍ നിന്നും അടര്‍ന്നു വീഴുന്ന ഭാരമില്ലാത്ത കുറെ വാക്കുകളും പ്രതീക്ഷിച്ചിരുന്നു.

ആലീസ് ആകാംക്ഷയോടെ ചോദിച്ചു. “”പോയിട്ടെന്തായി?’’

“”എന്താകാന്‍ ഞാനവളെ അടിച്ചു മലര്‍ത്തിയില്ലിയോ....’’ അവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ട ് അവന്റെ സ്വത്വത്തിലേക്കു തിരിച്ചുവന്നു. അധികം നേരം പിടിച്ചു നില്‍ക്കാനവനു കഴിയില്ലെന്നവളോര്‍ത്തു.

“”നാളെ ജോലിക്കു ചെല്ലാന്‍ പറഞ്ഞു.’’ ഒരു ജേതാവിന്റെ ഭാവമായിരുന്നവന്. അയാളെ നോക്കി അവള്‍ പുഞ്ചിരിച്ചു. ഭാരങ്ങള്‍ക്കൊരു കൈത്താങ്ങെന്നവള്‍ ഉള്ളില്‍ നിരൂപിച്ചു.

“”എന്നെ കണ്ട പ്പഴേ അവള്‍ പറഞ്ഞു. മി.ജോണ്‍ യു ആര്‍ അപ്പോയിന്റഡ്.’’ അവന്‍ വിജയത്തിന്റെ ലഹരിയിലെന്നപോലെ ഉറക്കെ ചിരിച്ചു. ഭാര്യയുടെ മുന്നില്‍ സ്വയം വലുതാകാന്‍ കൊതിക്കുന്നവനെപ്പോലെ. അവന്റെ ചിരിയില്‍ പങ്കുചേര്‍ന്നുകൊണ്ട വള്‍ സ്വയം പറഞ്ഞു “ചിരിക്കാറായിട്ടില്ല. ഈറ്റുനോവിന്റെ ആരംഭം മാത്രമല്ലേയായുള്ളൂ.’

ഒന്നാം ദിവസത്തെ ഉത്സാഹം രണ്ട ാം ദിവസം കണ്ട ില്ല. ദേഹം ആസകലം വേദന. ഒരു നിമിഷം ഇരിക്കാന്‍ പറ്റില്ല. അരമണിക്കൂര്‍ ലഞ്ച്. ബാക്കി സമയമെല്ലാം ഫ്‌ളോറില്‍ തന്നെ. റാക്കില്‍ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കണം. തീരുന്ന സാധനങ്ങള്‍ കൊണ്ട ് നിറയ്ക്കണം. കസ്റ്റമേഴ്‌സിന്റെ ചോദ്യങ്ങള്‍ക്കുത്തരം പറയണം. സദാ പുഞ്ചിരിച്ചുകൊണ്ട വരെ സഹായിക്കണം. ഫുഡ്‌ബോള്‍ മൈതാനംപോലെ നീണ്ട ു കിടക്കുന്ന ഫ്‌ളോറില്‍ തലങ്ങും വിലങ്ങും തുണിത്തരങ്ങള്‍. ആവശ്യക്കാര്‍ തിരഞ്ഞെടുക്കും സാമാന്യം തിരക്കുള്ള കട. അധികവും സാധാരാണക്കാരാണു വരാറ്.

പരിശീലകനായ ബൂണ്‍ എന്ന കറുത്ത വര്‍ക്ഷക്കാരന്‍. അവന്‍ പറഞ്ഞു “”മുതലാളി——, ഭബോസ’് അയാള്‍ എവിടെ ഇരുന്നാണു നമ്മളെ നിരീക്ഷിക്കുന്നതെന്നറിയില്ല. ഇവിടെ പലയിടങ്ങളിലും ഒളി ക്വാമറകള്‍ വെച്ചിട്ടുണ്ട ്. ശ്രദ്ധാലുവും ജാഗരൂകനുമായിരിക്കുക. രാവിലെയും വൈകിട്ടും പത്തു മിനിറ്റു വീതം സിഗരറ്റു ബ്രെയ്ക്ക് എടുക്കാം.’’ ബൂണ്‍ അവനു കഴിഞ്ഞ നാലു വര്‍ഷമായി കിട്ടിയ അറിവുകള്‍ മറ്റൊരു പാത്രത്തിലേക്കു പകരുന്നതുപോലെ പറഞ്ഞു. പുതിയ സാഹചര്യങ്ങള്‍ തരുന്ന കാഴ്ചകളും അറിവുകളും മനസ്സില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തീര്‍ത്തുകൊണ്ട ിരുന്നു.

ഉച്ചയ്ക്ക്, ആലീസ് കൊടുത്ത അഞ്ചു ഡോളറുമായി ബൂണിനൊപ്പം അയാള്‍ തെരുവിലിറങ്ങി. തന്റെ മുന്നില്‍ തുറന്നിരിക്കുന്ന പുതുലോകം കണ്ട യാള്‍ അത്ഭുതപ്പെട്ടു. പുതുമയുടെ കൊടിക്കൂറകള്‍ അവര്‍ അണിഞ്ഞിരുന്നു. യുവതീയുവാക്കള്‍ കെട്ടുകളില്ലാതെ പ്രേമ ചാപല്യങ്ങളില്‍ മുഴുകുന്നു. അയല്‍പക്കക്കാരന്റെ കണ്ണുകളെ അവര്‍ കാണുന്നില്ല. അവര്‍ക്കു കണ്ണുകള്‍ ഇല്ലായിരുന്നു. അവര്‍ മുഖപട്ടയണിഞ്ഞ കുതിരകളായിരുന്നു. ചിനയ്ക്കലും സീല്‍ക്കാരങ്ങളും കേള്‍വിയെ തുളച്ചു. പുതു കാഴ്ചയില്‍ ആണ്ട ുപോയ ജോണിനോടായി ബൂണ്‍ ചോദിച്ചു.

“”നിനക്ക് എന്താ കഴിക്കാന്‍ വേണ്ട ത്.’’ ചോദ്യം മനസ്സിലാകാത്തവനെപ്പോലെ ജോണ്‍ അയാളെ തുറിച്ചു നോക്കി ഇളിച്ചു.

“”വരൂ’’ ബൂണ്‍ വിളിച്ചു. അവര്‍ റോഡ് മുറിച്ചു കടന്നു. മറുകരയിലെ നാലു ചാടില്‍ ഉരുട്ടി നടക്കാവുന്ന മനോഹരമായ തകരത്തില്‍ തീര്‍ത്ത, ഫുഡ് വെന്ററിന്റെ പെട്ടിക്കടയ്ക്കു മുന്നില്‍ നിന്നു.

“”നിനക്ക് ഹാട്ട് ഡോഗ് ഇഷ്ടമാണോ?’’ ബൂണ്‍ ചോദിച്ചു. ആണെന്നോ അല്ലെന്നോ പറയാന്‍ ജോണിനറിയില്ലായിരുന്നു. ബൂണ്‍ അവര്‍ക്കായി ഹാട്ട് ഡോഗ് വാങ്ങി. ചുവന്നു നീളത്തിലുള്ള ഒരു സാധനം ബ്രഡ്ഡില്‍ വെച്ച് തിന്നാം. സംശയത്തോടാണാദ്യത്തെ കടി കടിച്ചത്. പിന്നെ അതു കുഴപ്പമില്ലെന്നു കണ്ട ു. അരമണിക്കൂറിനുള്ളില്‍ ജോണി മൂന്നു സിഗരറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി വലിച്ചു. അവനത്രയ്ക്കാര്‍ത്തിയുണ്ട ായിരുന്നു. ദിവസം അവസാനിച്ചപ്പോള്‍ നിവര്‍ന്ന് നിന്ന് ജോണി കടയാകെ ഒന്നു നോക്കി. വിവിധതരം തുണിത്തരങ്ങളുടെ ഒരു പ്രപഞ്ചം. ഒന്നാം ദിവസം തീരുകയാണ്. ക്ഷീണിതനെങ്കിലും സന്തോഷവാനായിരുന്നു.

ആലീസ് അവന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവന്‍ ഒന്നു ചിരിച്ചു.

“”എങ്ങനെയുണ്ട ായിരുന്നു’’ അവള്‍ ചോദിച്ചു.

“”നടു പൊട്ടിപ്പോകുന്നതുപോലെ’’ അവന്‍ പറഞ്ഞു.

“”സാരമില്ല. ആദ്യമായിട്ടല്ലേ....’’ അവള്‍ ആശ്വസിപ്പിച്ചു.

ഡ്രസ്സു മാറി സോഫയില്‍ വന്നിരുന്ന അയാളുടെ നടു അവള്‍ സാവധാനം തടവി. “”സാരമില്ല.’’ അയാള്‍ പറഞ്ഞു, അവര്‍ പരസ്പരം സാന്ത്വനിപ്പിക്കുകയായിരുന്നു. അവള്‍ അയാള്‍ക്ക് ഒരു ചൂടു ചായ നല്‍കി. ചായകുടിച്ചിട്ട് ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്ക്.... അവള്‍ ഉപദേശിച്ചു.

“”ഉച്ചയ്‌ക്കെന്താ കഴിച്ചത്?’’ അവള്‍ ചോദിച്ചു.

“”പേപ്പട്ടിയെ പുഴുങ്ങിയത്.’’ ആദ്യാനുഭവത്തിന്റെ തമാശയോര്‍ത്തവന്‍ ചിരിച്ചുകൊണ്ട ു പറഞ്ഞു. അവള്‍ അവനെ അമ്പരപ്പോടെ നോക്കി.

ഉറപ്പു വരുത്താനായി അവന്‍ വിശദീകരിച്ചു. “”അതെ ചൂടു പട്ടി.... പേപ്പട്ടി.... അല്ലെങ്കില്‍ ഹാട്ട് ഡോഗ്.... ചുമന്ന് നീളത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഒരു സാധനം വെള്ളത്തില്‍ പുഴുങ്ങി, വീര്‍പ്പിച്ച ബലൂണിന്റെ അറ്റം കെട്ടുന്നതുപോലെ രണ്ട റ്റവും കെട്ടിയ ഇവനെ അത്ര തന്നെ നീളമുള്ള നെടുകെ പിളര്‍ന്ന ബ്രെഡ്ഡില്‍ വച്ച്, ചുമന്നതും മഞ്ഞയുമായ ചില ചാന്തുകള്‍ പുരട്ടി, അല്പം സവാള വഴട്ടിയതും മേമ്പൊടിവെച്ച് ഒരു പേപ്പര്‍ ടവലില്‍ പൊതിഞ്ഞ് അത് നമ്മുടെ കൈകളിലേക്ക് എത്തപ്പെടുന്നു. രണ്ട ു കടി അവന്‍ അകത്ത്. പേപ്പര്‍ ടവ്വലുകൊണ്ട ് ചിറിയൊന്നമര്‍ത്തി തുടച്ചാല്‍ എല്ലാം ക്ലീന്‍.’’ അയാള്‍ പുതിയ അനുഭവത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ആലീസ് മറ്റൊരു ഓര്‍മ്മയിലായിരുന്നു. അവളുടെ മുഖത്ത് ഒരു ചെറു ചിരി വിരിഞ്ഞു. താനും കുഞ്ഞമ്മയും കൂടി വെളിയില്‍ നിന്നും ആദ്യമായി വാങ്ങിയ കൊഞ്ചിന്റെ കഥ.

ജോലി തേടി അലഞ്ഞു നടക്കുന്ന ഒരു ഉച്ച. ഒരു ചൈനീസ് വഴിയോരക്കടയില്‍ കൊഞ്ചു വറുത്തത് കണ്ണാടിക്കൂട്ടില്‍ കിടന്നു കൊതിപ്പിക്കുന്നു. നല്ല വിശപ്പ്. നീണ്ട ആലോചനയ്ക്കു ശേഷം കുഞ്ഞമ്മ ബാഗില്‍ മൂന്നു ഡോളര്‍ ഉണ്ടെ ന്നുറപ്പു വരുത്തി കൊഞ്ചു വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നില്‍ കൂടല്ലേയെന്ന പ്രാര്‍ത്ഥനയും. എങ്ങനെയാണ് പറയേണ്ട തെന്നോ, സാധനത്തിന്റെ പേരോ അറിയില്ല. ചൈനക്കാരല്ലേ എന്ന ഒരു സമാധാനം! രണ്ട ും കല്പിച്ച് കുഞ്ഞമ്മ പറഞ്ഞു “”ടു ഷ്രിമ്പ്’’ കടക്കാരന്‍ അവരെ മിഴിച്ചു നോക്കി. കുഞ്ഞമ്മ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് അവളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞ കടക്കാരന്‍ ഉറക്കെ ചിരിച്ചുകൊണ്ട ് ആരോടെന്നില്ലാതെ പറഞ്ഞു “”ദേ ആര്‍ ഗോയിങ് ടു ഹാവേ ബിഗ് പാര്‍ട്ടി ടുഡെ.’’ അയാള്‍ രണ്ട ് കൊഞ്ച് ഒരു കൊച്ചു കവറിലിട്ട് കുഞ്ഞമ്മയ്ക്കു കൊടുത്തുകൊണ്ട ു പറഞ്ഞു “”എന്‍ജോയിറ്റ്.’’ കുഞ്ഞമ്മ കൊടുത്ത പണം അയാള്‍ വാങ്ങിയില്ല. കാര്യമറിയാതെ അവര്‍ അയാളെ ദയനീയമാക്കി നോക്കി. അയാള്‍ ചിരിച്ചു. പിന്നീട് എന്നോ മനസ്സിലായി അതു തൂക്കത്തിലാണ്, എണ്ണത്തിലല്ല വില്‍ക്കുന്നതെന്ന്. പിന്നീട് ചൈനാ കട കാണുമ്പോഴും കൊഞ്ചു വാങ്ങുമ്പോഴും ഉള്ളില്‍ ഊറിച്ചിരിക്കും.

6

പ്രയാണം ആരംഭിക്കുകയായിരുന്നു. രണ്ട ുപേരും രണ്ട ു കാലങ്ങളില്‍ ജോലിക്കു പോയി. ഹെലന്‍ രാത്രിയില്‍ ഡാഡിയുടെ കൂടെയും പകല്‍ മമ്മിയുടെ കൂടെയും വളര്‍ന്നു. ചുറ്റും അവര്‍ക്കൊപ്പം ഒരു മലയാളി സമൂഹവും വളരുന്നുണ്ട ായിരുന്നു. അപ്പാര്‍ട്ടുമെന്റിലെ പല ഫ്‌ളോറുകളിലായി പത്തിരുപതു കുടുംബങ്ങള്‍. എല്ലാവരും പരസ്പരം താങ്ങും തണലും ആയി.. ജാതി മതങ്ങള്‍ അതിരുകള്‍ പാകിയില്ല. ഭാഷയോടും നാടിനോടുമുള്ള ഗൃഹാതുരത്വം, അതായിരുന്നു പൊതുവികാരം. ഒരു മലയാളിയെ കണ്ട ാല്‍ അതു കേരളമായിരുന്നു.

നല്ലവരും ചീഞ്ഞവരും ഓരോ സമൂഹത്തിലും ഉണ്ട ാകും. അതിനു കാലമോ ദേശമോ തടസ്സമാകുന്നില്ല. ജോണി തിരിച്ചറിയുകയായിരുന്നു. അമേരിയ്ക്കയിലും ചീഞ്ഞ മനസ്സുള്ളവരുടെ ഒരു കൂട്ടം തന്നെ കാണാം. പ്രത്യേകിച്ചും പുതിയ ജനതയേയും അവരുടെ സംസ്കാരത്തെയും ഉള്‍ക്കൊള്ളാന്‍ കെല്‍പ്പില്ലാത്തവര്‍. അങ്ങനെ ഒരുവന്‍ ആയിരിക്കാം തന്നെ തുപ്പിയത്.... പക്ഷേ ആത്മാവിന്റെ അടിത്തട്ടു വരെ ഉരുകിപ്പോയി. വല്ലാത്ത അപമാനം. തിരക്കില്ലാത്ത ബസ്സില്‍ രണ്ട ു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. അല്ലലില്ലാതെ ആ സീറ്റില്‍ അപരനെ ശ്രദ്ധിക്കാതെ ഇരുന്നു.

അപരന്‍ വല്ലാതെ അസ്വസ്ഥനാകുന്നതും ഞെരിപിരി കൊള്ളുന്നതും അറിഞ്ഞു. അയാള്‍ എന്തൊക്കെയോ സ്വയം പിറുപിറുക്കുന്നു. ഡോഗ്....പിഗ്....ക്യാമല്‍.... ഡേര്‍ട്ടി ബിച്ച്.... എന്നൊക്കെ അയാള്‍ പറയുന്നു. കണ്ട ാല്‍ മാന്യന്‍. വെളുത്ത് ക്ലീന്‍ ഷേവുകാരന്‍. ഒരു നീളന്‍ കറുത്ത വുളന്‍ കോട്ട് ഇട്ടിരിക്കുന്നു. അയാളുടെ അസ്വസ്ഥതകള്‍ കൂടുംതോറും അയാളുടെ ശബ്ദവും വിറയ്ക്കുന്നുണ്ട ായിരുന്നു. ആദ്യം തോന്നി എന്തെങ്കിലും മെന്റല്‍ കേസായിരിക്കുമെന്ന്. ബസ്സിലുള്ളവര്‍ തന്നെയും അയാളെയും മാറി മാറി നോക്കി എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. കറുത്ത വര്‍ക്ഷത്തില്‍പ്പെട്ട ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി ചിരിച്ചു. ഞാനും എന്റെ വംശവും തലമുറകളായി അനുഭവിച്ചതെത്രയെന്നു നീ അറിയുന്നുണ്ടേ ാ എന്ന ഒരു ഭാവം ആ ചിരിയില്‍ ഉണ്ട ായിരുന്നുവോ? കാര്യങ്ങള്‍ പന്തിയല്ലെന്നുള്ള തിരിച്ചറിവിന്റെ വക്കില്‍ എത്തിയപ്പോഴേക്കും അയാള്‍ ഇറങ്ങുവാനുള്ള ബല്ലടിച്ചിരുന്നു. അനാവശ്യമായ തിടുക്കത്തോടെ എഴുന്നേറ്റ അയാള്‍ മനഃപൂര്‍വ്വം തന്റെ കാലില്‍ ചവുട്ടി. താന്‍ പ്രതികരിക്കുന്നില്ലാന്നു കണ്ട പ്പോള്‍ ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു “”ബെക്ഷേഴ്‌സ്.” എന്നിട്ട് വേഗം, നിര്‍ത്തിയിരുന്ന ബസ്സിന്റെ മുന്നിലേക്കു നടക്കുന്നതിനിടയില്‍ തന്റെ മുഖത്തും കോട്ടിലുമായി കാറി തുപ്പി. അയാള്‍ വേഗം ബസ്സില്‍നിന്നും ഇറങ്ങിപ്പോയി.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചുപോയി. പ്രപഞ്ചം കീഴ് മേല്‍ മറിയുന്നു. ബസ്സിലുള്ളവരുടെയെല്ലാം കണ്ണുകള്‍ തന്നിലേക്ക്. “”ഷൂട്ട് ദാറ്റ് വൈറ്റ് പിഗ്” ഏതോ ഒരു കറുത്തവന്റെ ആത്മരോഷം. പുതിയ രാജ്യത്തിന്റെ വരവേല്പിനെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുപോയി. ഉള്ളില്‍ പൊട്ടിയ സങ്കടം കടിച്ചമര്‍ത്തി പോക്കറ്റില്‍നിന്നും കര്‍ച്ചീഫ് എടുത്ത് ആ അശുദ്ധിയെ തുടച്ചു. അവന്റെ കരണം അടിച്ചു പൊളിക്കുവാന്‍ ഉള്ളില്‍ ആഗ്രഹിച്ചു. പക്ഷേ കൈകാലുകള്‍ അനങ്ങുന്നില്ല. ഭയം പുതിയ രാജ്യം പുതിയ അനുഭവങ്ങള്‍. ഒരു കരണത്തടിച്ചവനു മറ്റെ കരണം കൂടി കാണിച്ചു കൊടുത്തവന്റെ നാട്ടില്‍ നിന്നും വന്നവന്‍. സഹനം എന്ന മന്ത്രം ഉരുവിടുന്നവന്‍. അയാള്‍ ഗാന്ധിജിയെ ഓര്‍ത്തു. തെക്കേ ആഫ്രിക്കയിലെ ആ ട്രെയിന്‍ യാത്ര.... പക്ഷേ ഗാന്ധിജി അങ്ങ് പ്രതികരിച്ചു. അങ്ങ് ധീരനായിരുന്നു. വാനോളം ഉയര്‍ന്ന ആത്മാഭിമാനത്തിന്റെ ധീരത. താനോ എന്നും അടിമത്വത്തിന്റെ ദാസ്യവും പേറി നടക്കുന്നവന്‍. ജോണിയെന്ന വാലാട്ടി പട്ടി. മുഖത്തു തുപ്പിയിട്ടും പ്രതികരിക്കാന്‍ കഴിവില്ലാത്തവന്‍.

അപമാനവും പേറി ആ ദിവസം അയാള്‍ മുഴുമിപ്പിച്ചു. വീട്ടില്‍ തിരിച്ചെത്തുന്നതുവരെയും തന്റെ ജീവിതത്തെ അയാള്‍ കീറി മുറിച്ചു പരിശോധിക്കുകയായിരുന്നു. ആത്മാവില്‍ ചുഴലികള്‍ രൂപപ്പെടുന്നു. തിരിച്ചു പോകണം. കൂലിവേല ചെയ്തായാലും ആത്മാഭിമാനത്തോടെ ജീവിക്കണം. ഈ പന്നികളുടെ ഇടയില്‍ ഇനി വയ്യ. അയാള്‍ എല്ലാം തീരുമാനിച്ചുറച്ചിരുന്നു. വീട്ടില്‍ കയറിയ ഉടനെ ഒന്നും പറയാതെ വെള്ളക്കാരന്റെ തുപ്പല്‍ പുരണ്ട തൂവാല അയാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞു. “”തന്തയില്ലാത്ത കഴുവേറികള്‍” മുഖവുരയില്ലാതയാള്‍ പറഞ്ഞു. ആലീസും ഹെലനും അയാളെ പകച്ചു നോക്കി. അയാളുടെ കണ്ണിലെ തീ അവരെ ഭയപ്പെടുത്തി. എന്തോ... പറ്റിയിട്ടുണ്ട ്. ആലീസ് ഓര്‍ത്തു. അവള്‍ സാവധാനം അടുത്തുചെന്നു ചോദിച്ചു.

“”എന്തു പറ്റി. ആരുമായിട്ടെങ്കിലും വഴക്കുണ്ട ായോ...?’’

“”എങ്കില്‍ എത്ര നന്നായിരുന്നു. പൊരുതി തോക്കാമായിരുന്നു. മരിക്കാമായിരുന്നു. ഇത് അഭിമാനത്തിന്റെ അടിത്തട്ടുവരെ അവന്‍ കൈ കടത്തിയില്ലേ. പ്രതികരിക്കാന്‍ കഴിവില്ലാത്തവന്റെ, ഊമനാക്കപ്പെട്ടവന്റെ വിങ്ങല്‍. ഒരുത്തന്റെയും കഫം തിന്നണ്ട . നമുക്കിവിടം വേണ്ട . നമുക്ക് പോകാം.’’ അടക്കി നിര്‍ത്തിയിരുന്ന താപം മുഴുവന്‍ പൊട്ടിയൊഴുകുകയായിരുന്നു.

“”അഹങ്കാരം.... തൊലി വെളുപ്പിന്റെ വിവേചനം. ചതിയില്‍ക്കൂടി, തോക്കിന്റെ മുഷ്ക്കില്‍ അവകാശികളെ അടിച്ചോടിച്ച്, കൊള്ളമുതല്‍ സ്വന്തമെന്ന് അവകാശപ്പെടുന്നവന്റെ ഈ രാജ്യവും അതു തന്ന സൗഭാഗ്യങ്ങളും നമുക്ക് വേണ്ട ആലീസേ....’’ അയാള്‍ പറഞ്ഞുകൊണ്ടേ യിരുന്നു.

“”എന്താ.... എന്താ ഉണ്ട ായത്.’’ അവള്‍ ചോദിച്ചു. അവളുടെ സ്പര്‍ശം അവനു മൃതസഞ്ജീവനിയായിരുന്നു. മുറിഞ്ഞ അവന്റെ ഹൃദയത്തില്‍ അവള്‍ നറു തേന്‍ ഇറ്റിച്ചു. അവളുടെ വാക്കിന്റെയും നോട്ടത്തിന്റെയും കരുത്തില്‍ ഏത് അഗ്നിയേയും അതിജീവിക്കാന്‍ കരുത്തുള്ളവനായി അവന്‍ പുനര്‍ജ്ജനിക്കുകയായിരുന്നു. അയാള്‍ ശാന്തനായി ഉണ്ട ായതെല്ലാം പറഞ്ഞു.

“”സാരമില്ല,’’ അവള്‍ അയാളെ സമാധാനിപ്പിച്ചു. ഞാന്‍ ചായ ഇടുമ്പോഴേക്കും കുളിച്ചിട്ടു വരൂ. എന്താണു നടക്കുന്നതെന്നറിയാതെ രണ്ട ു പേരേയും മാറി മാറി നോക്കിനിന്ന ഹെലന്റെ തലയില്‍ അയാള്‍ അരുമയോടെ തലോടി.

കുളിച്ചുവന്നപ്പോഴേക്കും ആലീസ് ചായ കൊണ്ട ുവന്നു. ഹെലനെ മടിയിലിരുത്തി ചായ കുടിക്കുന്നതിനിടയില്‍ അയാള്‍ മുമ്പു പറഞ്ഞതിന്റെ തുടര്‍ച്ച എന്നപോലെ പറഞ്ഞു. “”നമുക്ക് തിരിച്ചുപോയി ഡല്‍ഹിയില്‍ താമസിക്കാം. നിനക്ക് അവിടെ ഒരു ജോലി. പിന്നെ ഞാനും എന്തെങ്കിലും കണ്ടെ ത്താം. മോളെ അവിടെ നല്ല ഒരു സ്കൂളില്‍ ചേര്‍ക്കാം.... ഇവിടെ വേണ്ട എന്റെ മോള്‍ വിവേചനത്തിന്റെ ഇരയാകാന്‍ പാടില്ല.’’

ആലീസൊന്നും പറയാതെ ഉള്ളില്‍ ചിരിച്ചു കൊണ്ട ് അന്നു വന്ന അച്ചാച്ചന്റെ കത്ത് അയാള്‍ക്കു കൊടുത്തു. ഒന്നും പറയാതെ കത്തും വായിച്ച് അവളുടെ മുഖത്തേക്കു കണ്ണും നട്ടിരിക്കുന്ന അയാളോടായി അവള്‍ ചോദിച്ചു “”നമുക്ക് ഇന്നു തന്നെ പോകാം... എന്താ....’’

“”ആലീസേ....’’ അയാള്‍ കുനിഞ്ഞിരുന്നു. അച്ചാച്ചന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. അതു തുടങ്ങുന്നതേയുള്ളൂ. “”ഒരേക്കര്‍ നിലം.... കരിമ്പിനു പറ്റിയ മണ്ണാ.... നല്ല വിലയ്ക്ക്.... വീടിനടുത്ത്. പിന്നെ മാത്തുക്കുട്ടിയുടെ കല്യാണം. അതിനുമുമ്പ് വീടൊന്നു പുതുക്കിപ്പണിയണം. എല്ലാത്തിനും കൂടി ഒരു അന്‍പതിനായിരം രൂപ നീ ഉടനെ അയച്ചു തരണം. മണ്ണിനു വാക്കു കൊടുത്തു. എത്രയും പെട്ടെന്ന് വേണം. അമ്മയ്ക്ക് എടയ്‌ക്കൊരു ചുമ. മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കാണിച്ചു. രക്തമയം കുറവാന്നു പറഞ്ഞു. കുറച്ചു ടോണിക്ക് വാങ്ങി കുടിക്കുന്നു. പിന്നെ ആലുംമൂട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നു. അവിടെ ഒന്നിനും ഒരു കുറവും ഇല്ല. എന്ന് സ്വന്തം അച്ചാച്ചന്‍.’’

ആലുമ്മൂട്ടിലേക്കൊന്നും അയച്ചുകൊടുക്കരുതെന്നഉള്ള അച്ചാച്ചന്റെ പരോക്ഷമായ പരാമര്‍ശം ആലീസിനെ വേദനിപ്പിച്ചിട്ടുണ്ട ാകുമെന്നയാള്‍ അറിഞ്ഞു.

“”നിന്റെ വീട്ടില്‍ പണത്തിന്റെ ഒന്നും ആവശ്യമില്ലത്രേ.... അച്ചാച്ചന്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി അന്വേഷിക്കുന്നുണ്ട ്.’’

“”അങ്ങോട്ടെന്തെങ്കിലും പോകുന്നുണ്ടേ ാ എന്നന്വേഷിച്ച്, അച്ചാച്ചന്‍ പോസ്റ്റുമാന്റെ പുറകെയായിരിക്കും’’ അവള്‍ പ്രതികരിച്ചു.

“”എന്തു ചെയ്യാനാ ഓരോ ജന്മകള്‍ക്കും ഓരോ കര്‍മ്മങ്ങള്‍’’ അയാള്‍ പറഞ്ഞു.

“”അപ്പോള്‍ ഞാന്‍ പാക്കിങ്ങ് തുടങ്ങട്ടെ’’ അവള്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു.

“”ഞാന്‍ പൂര്‍ണ്ണമായും കീഴടങ്ങിയിരിക്കുന്നു. തോല്‍ക്കാനായി മാത്രം ഒരു ജീവിതം. അപമാനങ്ങളും നിന്ദയും സഹിക്കുവാന്‍ ഒരു ജന്മം. ആലീസേ, ഇനി ഒരു ജന്മമുണ്ടെ ങ്കില്‍ നീ എന്നില്‍ നിന്നും ദൂരെ ദൂരെ ഓടിപ്പോകണം. നമ്മള്‍ ഒരിക്കലും കണ്ട ുമുട്ടരുത്. നീയെങ്കിലും രക്ഷപെടണം.’’ അയാള്‍ വികാരഭരിതനായിരുന്നു.

അയാളുടെ വേദന അറിഞ്ഞിട്ടെന്നപോലെ അവള്‍ പറഞ്ഞു, “”ജോണിച്ചായാ.... ഞാന്‍ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.... ഈ ജന്മമല്ല ഇനി എത്ര ജന്മമുണ്ടെ ങ്കിലും നമുക്കൊന്നിച്ചു മതി. എനിക്കു മാത്രമായി ഒന്നും വേണ്ട .... സുഖങ്ങളും ദുഃഖങ്ങളും നമുക്ക് ഒന്നിച്ച്, നമുക്ക് വേര്‍പിരിയാന്‍ കഴിയില്ല. പാര്‍വ്വതി ശിവനെന്നപോലെ... നമ്മുടേത് ജന്മാന്തരങ്ങളിലൂടെയുള്ള യാത്രയാണ്. നമ്മള്‍ പരസ്പരം തേടിക്കൊണ്ടേ യിരിക്കും. നമ്മള്‍ പരസ്പര പൂരകങ്ങളാണ്.’’ അവളും വികാരങ്ങളുടെ വേലിയേറ്റങ്ങളിലായിരുന്നു.

ആലീസ് ചില ഒഴിവു ദിവസങ്ങളില്‍ ഓവര്‍ടൈമിനു പോയി, ഒരു കാര്‍ വാങ്ങാനായി മാറ്റിവെച്ചിരുന്നതും ബാങ്കില്‍ കിടന്നതും ഒക്കെയായി അച്ചാച്ചന്റെ ആഗ്രഹങ്ങള്‍ക്കും അഭിമാനത്തിനുമായി അയയ്ക്കുവാന്‍ അവള്‍ നിര്‍ബന്ധിച്ചു. കാര്‍ മാറ്റിവെച്ച ഒരു സ്വപ്നമായി അവശേഷിച്ചു.

കട ഉടമ യഹൂദന്‍ അവനെ അറിയുവാന്‍ തുടങ്ങിയിരുന്നു. പണിയെടുക്കുന്നവനോടുള്ള മുതലാളിയുടെ ഇഷ്ടം. ഭാഷയും നിറവും അവര്‍ നോക്കാറില്ല. പണമാണു മുതലാളിത്വത്തിന്റെ മതം. ആറുമാസം കഴിഞ്ഞ ഒരു ദിവസം സ്റ്റോര്‍ മാനേജര്‍ പറഞ്ഞു. “”മി. ജോണ്‍ ബോസ്സിന് നിങ്ങളെ നന്നായി ബോധിച്ചിരിക്കുന്നു. നാളെ മുതല്‍ നീ ഫ്‌ളോര്‍ മാനേജരായി ചാര്‍ജ്ജെടുക്കണം.” ബോസ്സ്! ആരാണയാള്‍. ഒരിക്കല്‍പോലും കണ്ട ിട്ടില്ലാത്ത ഒരുവന് തന്നെ നന്നായി ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ണുകള്‍ അവനെ കണ്ട ിട്ടില്ല. അവന്‍ എല്ലാം അറിയുന്നു.

ജീവിതം അറിയപ്പെടാത്ത വഴിത്താരകളിലൂടെയുള്ള പ്രയാണമാണ്. മുന്നില്‍ വഴി ഇരുളടഞ്ഞതും ദുര്‍ഘടവും ആകുമ്പോള്‍, ഇനി ഒരടികൂടി മുന്നോട്ടു വയ്ക്കുവാന്‍ നിവൃത്തിയില്ലാതെ അഗാധമായ ഗര്‍ത്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍, ആരോ മുന്നില്‍ നിന്നു നയിക്കുന്നതുപോലെ. അല്പാല്പം വഴികള്‍ തെളിഞ്ഞു വരും. പകച്ചും പതറിയും എങ്ങും തടഞ്ഞു വീഴാതെ ഈ യാത്രയിലൊക്കെയും ആരോ പിടിച്ചു നടത്തുന്നു. ആരൊക്കെയോ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തപോലെ, കുഞ്ഞമ്മയും ബാബുക്കുട്ടിയും ക്യൂന്‍സിലേക്കു മാറുകയാണ്. അവിടെ അവര്‍ ഒരു വീടു വാങ്ങി. എഴുപത്തയ്യായിരം ഡോളര്‍. നാലു ബെഡ് റൂംസ്, കിച്ചന്‍, ബാത്ത്, ലിവിങ്ങ്‌റൂം, കുടിയേറ്റക്കാരന്‍ വളരുകയാണ്.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക