Image

സില്‍ക്കിനു പിന്നാലെ ഷക്കീലയുടെ ജീവിതവും സിനിമയാകുന്നു

Published on 23 July, 2018
സില്‍ക്കിനു പിന്നാലെ ഷക്കീലയുടെ ജീവിതവും സിനിമയാകുന്നു

നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍, ചിത്രത്തില്‍ ഷക്കീലയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റിച്ച ഛദ്ദ. ഇതിന്റെ ഭാഗമായി റിച്ച കഴിഞ്ഞദിവസം ഷക്കീലയുമായി കൂടിക്കാഴ്ച നടത്തി. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പ്രശസ്തയായി. ഷക്കീലയായി വേഷമിടുന്നതിന്റെ ഭാഗമായി റിച്ച മലയാളം പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  തന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ഷക്കീല റിച്ചയുമായി പങ്കുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. 2019ല്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക