Image

ഹരീഷിന്റെ നോവല്‍പിന്‍വലിപ്പിച്ചത് (കെ.ടി. കുഞ്ഞിക്കണ്ണന്‍)

Published on 23 July, 2018
ഹരീഷിന്റെ നോവല്‍പിന്‍വലിപ്പിച്ചത് (കെ.ടി. കുഞ്ഞിക്കണ്ണന്‍)
ആര്‍എസും മാതൃഭൂമിയും നടത്തിയ ലജ്ജാകരമായ ഗൂഢാലോചനയിലൂടെയാന്നെന്ന കാര്യമറിയാന്‍ ഇനി പാഴൂര്‍ പടിവരെയൊന്നും പോകേണ്ടതില്ല... പിവിസിയുടെ പ്രതികരണവും ഇപ്പോള്‍ നോവലിസ്റ്റ്ഹരീഷ് നല്‍കുന്ന വിശദീകരണവും അത് കൃത്യമായി തന്നെ വ്യക്തമാക്കി തരുന്നുണ്ടു്.

ആശയ പ്രകാശനത്തെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും അശ്ലീല ആക്ഷേപങ്ങളിലൂടെയും വധ ഭീക്ഷണിയിലൂടെയും തടയുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്ക് മാതൃഭൂമി കീഴടങ്ങുകയും ഹരീഷ് തന്റെ പ്രസാധക മുതലാളിയുടെ ഇംഗിതമനുസരിച്ച് നോവല്‍പിന്‍വലിച്ചുകൊടുക്കകയും ചെയ്തു... ഇതാണ് വാസ്തവം...

കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ജന്മഭൂമിയേക്കാള്‍ നന്നായി വെള്ളവും വളവും ഒഴിച്ചു കൊടുത്തതും കൊടുക്കുന്നതും മാതൃഭൂമിയാണ് ... ന്യൂസ് ഡസ്കുകളിലും പത്രാധിപ സമിതിയിലും നടക്കുന്ന ഹിന്ദുത്വ കര്‍സേവ യെ കുറിച്ച് മുമ്പ് കമല്‍റാം സജീവ് തന്നെ എഴുതിയിട്ടുണ്ടല്ലോ..

ഇടതുപക്ഷ വിരുദ്ധമായ വിശിഷ്യാ സി പി ഐ എം വിരുദ്ധമായ രാഷ്ട്രീയപ്രത്യയശാസ്ത്രമാണ് പ്രധാനമായുംമാതൃഭൂമി പത്രത്തിന്റെ വാര്‍ത്തകളിലും സ്‌റ്റോറികളിലും വാരികയുടെ ലേഖനങ്ങളിലും കഥകളിലും കവിതകളിലും അന്തര്‍ലീനമായിട്ടുള്ളത് ... ഉത്തരാധുനികരുടെ ഭാഷാ ലീലകളും പുളിച്ച് നാറിയ സി പി ഐ എം വിരുദ്ധ ആത്മകഥകളുമാണതിലെ കവര്‍ സ്‌റ്റോറികള്‍ ... സത്താ രഹിതവും ചരിത്രവിരുദ്ധവുമായപൊളിച്ചെഴുത്തുകള്‍ ... കമ്യൂണിസ്റ്റ് വിരോധത്തിന്റെ തായ ലിബറല്‍മാഹാത്മ്യങ്ങളും വ്യവസ്ഥയുടെ കൗശലപൂര്‍വ്വമായ ആദര്‍ശവല്‍ക്കരണവും ...

ബാലന്‍സിങ്ങിനായി ചില ഇടതു എഴുത്തുകാരുടെ ലേഖനങ്ങളും ഇടക്ക് കൊടുക്കുന്നു... ഇടതുപക്ഷ വായനക്കാരെ ഇരയിട്ട് പിടിക്കുന്നവളരെ ബുദ്ധിപൂര്‍വ്വമായ മാധ്യമ പ്രവര്‍ത്തനമാണവരുടേത്...

ദാര്‍ശനിക സന്ദിഗ്ധതകളും സ്വത്വരാഷ്ട്രീയവും തൊഴിലാളി വര്‍ഗ രാഷ്ടീയത്തെ നിരാകരിക്കുന്ന നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്ന് പേരിട്ട് വിളിക്കുന്ന എന്‍ജിഓയി സവുമാണു് മാതൃഭൂമി വാരിക കഴിഞ്ഞ കുറെക്കാലമായി പ്രചരിപ്പിക്കുന്നത് ... ചിന്താപരമായ അ വ്യവസ്ഥകളും സംഘടിത പ്രസ്ഥാനങ്ങളില്‍ അവിശ്വാസവും സൃഷ്ടിക്കുന്ന അരാജകവാദമാണ് വാരികയുടെ മാനിഫെസ്‌റ്റോ എന്ന് തന്നെ പറയാം...

ജനസഞ്ചയരാഷ്ടീയവും സ്വത്വവാദവും ഉമ്മിണി വലിയ സ്വത്വവാദമായഹിന്ദുത്വവും അതിവിപ്ലവവുമെല്ലാം പല ചേരുവകളിലായി തരം പോലെ വിളമ്പുകയാണ് അതിന്റെ ഓരോ ലക്കവും..... പുതിയ വായനാസമൂഹത്തിന്റെ ബൗദ്ധിക വിവേചന ശേഷിയെ തന്നെ തകര്‍ക്കുന്ന പ്രതിലോമപരതയുടേതായ ധൈഷണിക ഉപജാപമാണ് മാതൃഭൂമി നടത്തി കൊണ്ടിരിക്കുന്നത് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക