Image

ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ ദേവസ്വം ബോര്‍ഡ്‌

Published on 24 July, 2018
ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ ദേവസ്വം ബോര്‍ഡ്‌

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ മുന്‍നിലപാടില്‍ ഉറച്ച്‌ ദേവസ്വം ബോര്‍ഡ്‌. ഇന്ന്‌ വീണ്ടും കേസ്‌ പരിഗണിച്ചപ്പോഴാണ്‌ ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ ആവര്‍ത്തിച്ചത്‌. കേസില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന്‌ തീരുമാനിച്ച ദേവസ്വം ബോര്‍ഡ്‌ വീണ്ടും കേസ്‌ പരിഗണിച്ചപ്പോള്‍ നിലപാട്‌ മാറ്റുകയായിരുന്നു.
കേസ്‌ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക്‌ സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചില്ല. മറിച്ച്‌ സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചാണ്‌ സിംഗ്‌വി വാദിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക