Image

രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്

Published on 24 July, 2018
രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്
രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നും രാഹുല്‍ മാത്രമല്ല ആ സ്ഥാനത്തേക്കുള്ള നേതാവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ നിരയിലുള്ള നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം സംയുക്തമായി നിശ്ചയിക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായാലും അദ്ദേഹത്തെ ആര്‍ജെഡി പിന്തുണക്കും, ഭരണഘടന സംരക്ഷിക്കുന്ന ഒരു നേതാവ് വേണം, രാഹുല്‍ അങ്ങനെയൊരു നേതാവായിരിക്കാം, ബിജെപി വിരുദ്ധ കക്ഷികളെയെല്ലാം കൂട്ടി ഒരു വിശാല സഖ്യമായി രാഹുല്‍ വളര്‍ത്തിയെടുക്കണം, കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി സാന്നിധ്യമുള്ള പാര്‍ട്ടിയാണ്, പ്രധാനമന്ത്രി പദം മാത്രമല്ല രാജ്യത്തെ ബാധിക്കുന്ന മറ്റ് പല പ്രശ്‌നങ്ങളുമുണ്ട്. തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക