Image

കത്ത്‌ ചോര്‍ന്ന സംഭവം രാജ്യവിരുദ്ധം: ആന്റണി

Published on 29 March, 2012
കത്ത്‌ ചോര്‍ന്ന സംഭവം രാജ്യവിരുദ്ധം: ആന്റണി
ന്യൂഡല്‍ഹി: കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച കത്ത്‌ ചോര്‍ത്തിയ നടപടി രാജ്യ വിരുദ്ധമാണെന്ന്‌ പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വെളിപ്പെടുത്തി.

അതേസമയം മൂന്ന്‌ സൈനികമേധാവികളിലും സര്‍ക്കാറിന്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. കൈക്കൂലി വാഗ്‌ദാനം ചെയ്‌തതിനെ കുറിച്ച്‌ ജനറല്‍ വി.കെ സിങ്‌ തന്നോട്‌ പറഞ്ഞിരുന്നതായും ഇതില്‍ നടപടിയെടുക്കാന്‍ താന്‍ സിങ്ങിനോട്‌ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

സൈന്യത്തിനാവശ്യമായ ആയുധങ്ങളില്‍ 40 ശതമാനത്തോളം ഇന്ത്യയില്‍ തന്നെയാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നും ഇനിയും ആവശ്യമായവ തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. സി.ബി.ഐ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ ആറ്‌ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിങ്. കത്ത്് മാധ്യമങ്ങള്‍ക്ക്ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ താനാണെന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു.  സംഭവത്തെ കുറിച്ച് വളരെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.

‘എനിക്കതില്‍ ഒന്നും ചെയ്യാനില്ല. കത്ത്ചോര്‍ന്നത് വന്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി കൈകാര്യം ചെയ്യണം. ഇതിന്‍െറ പേരില്‍ എന്‍െറ സല്‍പ്പേര്് കളകപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’. സിങ് പറഞ്ഞു. കത്ത് ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും ഒട്ടും അനുകമ്പ കൂടാതെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേരത്തെ, കരസേനയില്‍ ആയുധ ക്ഷാമമുണ്ടെന്ന് കാണിച്ച് സിങ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്തായിരുന്നു.
സേനയിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താനയച്ച കത്ത് ചോര്‍ത്തിയത് താനല്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. ഇ-മെയില്‍ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് സൈനിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് ചോര്‍ത്തിയതിന് ഉത്തരവാദികളായവരെ കണ്‌ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് കരസേനാ മേധാവി അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടയത്. സംഭവത്തെ തുടര്‍ന്ന് സൈനിക മേധാവിയെ പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബിജു ജനതാദളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ വി.കെ. സിംഗിന്റെ വിശദീകരണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി താന്‍ നടത്തുന്ന ആശയവിനിമയം പ്രത്യേക സ്വഭാവമുള്ള വിവരങ്ങളാണ്.

ഈ കത്ത് ചോര്‍ത്തിയത് രാജ്യദ്രോഹമായി കണക്കാക്കി നടപടിയെടുക്കണം. ഇത് തന്റെ പദവിയെ കരിതേച്ചുകാണിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും ജനറല്‍ വി.കെ. സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക