Image

മോഹന്‍ലാലിനെതിരെ നടന്നത് വന്‍ ഗൂഡാലോചന; നടന്നത് ദിലീപ് വിവാദത്തില്‍ മഞ്ജു വാര്യരെ ഡബ്ല്യു സിസിയില്‍ നിന്ന് അകറ്റിയതിനുള്ള മറുപണി

Published on 24 July, 2018
മോഹന്‍ലാലിനെതിരെ നടന്നത് വന്‍ ഗൂഡാലോചന; നടന്നത് ദിലീപ് വിവാദത്തില്‍ മഞ്ജു വാര്യരെ ഡബ്ല്യു സിസിയില്‍ നിന്ന് അകറ്റിയതിനുള്ള മറുപണി
പൊടുന്നനെ മോഹന്‍ലാലിനെ തുടര്‍ച്ചയായി വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് വന്‍ ഗൂഡാലോചനയുടെ ഭാഗം. താരസംഘടനയുടെ പ്രസിഡന്‍റായി സ്ഥാനമേറ്റ് ആദ്യ പത്രസമ്മേളനം നടത്തിയ അന്ന് മുതല്‍ വിവാദ വിഷയമായിരുന്നു മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനം വെറും ഇരട്ടത്താപ്പ് മാത്രമാണ് എന്ന പ്രതികരണം ആദ്യം ആളികത്തിക്കുകയുണ്ടായി. തുടര്‍ന്ന് നാല് നായികമാര്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ചു. ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന എല്ലാ നടന്‍മാരെയും വെറുതെ വിട്ട് മോഹന്‍ലാലിനെ മാത്രം കോര്‍ണര്‍ ചെയ്തുകൊണ്ടായിരുന്നു അക്രമണം. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ ബിഗ് ബോസ് റിയാലിറ്റി ഷോ, നീരാളി സിനിമ എന്നിവയുടെ നിലവാരം ചൂണ്ടിക്കാട്ടി മുമ്പെങ്ങുമില്ലാത്ത വിധം അക്രമണം സമൂഹ മാധ്യമങ്ങളില്‍ സജീവമായി. 
ഏറ്റവും ഒടുവിലത്തെ വിവാദമായിരുന്നു സര്‍ക്കാര്‍ പുസ്കാര ദാനചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെടുള്ള ഭീമഹര്‍ജി. 108 പേരുടെ ഒപ്പ് ശേഖരിച്ചാണ് ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ ഭീമഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി നല്‍കുമ്പോള്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചാലോ എന്ന് ചലച്ചിത്രവകുപ്പ് മന്ത്രിക്ക് ഒരു ആലോചന മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം. അപ്പോഴേക്കും മോഹന്‍ലാലിനെ വിളിക്കുന്നത് അനൗചിത്യമാണ് എന്ന നിലയില്‍ വിവാദങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സത്യത്തില്‍ ഇന്നാണ് മോഹന്‍ലാലിനെ ക്ഷണിക്കാന്‍ ഔദ്യോഗിക തീരുമാനം ഉണ്ടാവുന്നത്. വിവാദക്കാരുടെ മുമ്പില്‍ മുട്ടു മടക്കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നില്‍. ക്ഷണിച്ചുകൊണ്ടുള്ള കത്ത് അടുത്ത ദിവസം മോഹന്‍ലാലിന് കൈമാറുക മാത്രമേ ഉള്ളു. 
ഭീമഹര്‍ജിയില്‍ ഒപ്പിട്ട പ്രകാശ് രാജും, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും തങ്ങളെ തെറ്റുദ്ധരിപ്പിച്ചാണ് ഒപ്പ് വാങ്ങിയത് എന്ന് വെളിപ്പെടുത്തിയതോടെ വിവാദം സൃഷ്ടാക്കളെ തന്നെ തിരിഞ്ഞു കൊത്തി. 
എന്നാല്‍ മോഹന്‍ലാലിനെ ക്ഷണിക്കരുത് എന്ന് ഭീമഹര്‍ജിയില്‍ ഉണ്ട് എന്ന കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്നായി ഡോ.ബിജുവിന്‍റെ ഇപ്പോഴത്തെ വാദം. പക്ഷെ കൃത്യമായും ഭീമഹര്‍ജി സമര്‍പ്പിച്ചത് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു തന്നെയായിരുന്നു. മാത്രമല്ല ഇത്തരത്തില്‍ ഭീമഹര്‍ജി സമര്‍പ്പിച്ച് അത് പരസ്യപ്പെടുത്തി മോഹന്‍ലാലിനെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമങ്ങളും ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ യഥേഷ്ടം നടന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രകാശ് രാജിന്‍റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ബിജു പ്രതിരോധത്തിലായത്. 
എന്നാല്‍ വിവദങ്ങളെല്ലാം തീരക്കഥയൊരുക്കിയത് ഡബ്ല്യുസിസിയുടെ നേതൃത്വത്തിലാണ് എന്നാണ് ഇപ്പോള്‍ മോഹന്‍ലാലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡോ.ബിജുവിനെ ഇതിനായി ഉപയോഗിക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചൂണ്ടിക്കാട്ടി താരസംഘടനയില്‍ നിന്നും റിമാ കല്ലുങ്കലും, പാര്‍വ്വതിയും, രമ്യാനമ്പീശനും, ഗീതുമോഹന്‍ദാസും രാജിവെച്ചപ്പോള്‍ അവര്‍ക്കൊപ്പം വിവാദങ്ങള്‍ക്ക് നില്‍ക്കാതെ മഞ്ജു ഒഴിഞ്ഞുമാറിയിരുന്നു. മാത്രമല്ല ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു മാനസികമായി പിന്മാറുകയും ചെയ്തു. ഇത് വനിതാ കൂട്ടായ്മയ്ക്ക് വലിയ ക്ഷീണം ഏല്‍പ്പിച്ചിരുന്നു. മോഹന്‍ലാലാണ് മഞ്ജുവിനെ വനിതാ കൂട്ടായ്മയില്‍ നിന്നും അടര്‍ത്തിയെടുത്തത് എന്ന ആരോപണം അവര്‍ക്കിടയില്‍ സജീവമായിരുന്നു. 
ഇതിനൊപ്പം കൊച്ചിയിലെ സമാന്തര സിനിമാ സംവിധാനങ്ങളുടെ അഥവാ കൊച്ചി സിനിമാ ഗ്യാങിന്‍റെ ഏറ്റവും വലിയ ശത്രുവും ഇപ്പോള്‍ മോഹന്‍ലാലാണ്. കാരണം ദിലീപിനെ ഏറ്റവും അനുകൂലിക്കുന്നത് മോഹന്‍ലാലാണ് എന്നതാണ് കാരണം. 
ഇതോടെ മോഹന്‍ലാലിന്‍റെ ഇമേജ് മോശമാക്കുക അതുവഴി താരസംഘടനയ്ക്ക് കൂടുതല്‍ ആഘാതം വരുത്തുക എന്നതായി തന്ത്രം. 
്അതിനായുള്ള തിരക്കഥയാണ ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ കൊച്ചി സിനിമാ ഗ്യാങ് ആവിഷ്കരിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക