Image

തെരേസാ മേയുടെ ശേഖരത്തില്‍ 150 പാചക പുസ്തകങ്ങള്‍

Published on 24 July, 2018
തെരേസാ മേയുടെ ശേഖരത്തില്‍ 150 പാചക പുസ്തകങ്ങള്‍

ലണ്ടന്‍: ഭരണത്തിന്റെ പിരിമുറക്കത്തില്‍നിന്നു രക്ഷപ്പെടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ആശ്രയിക്കുന്നത് പാചകത്തെ. പാചകം നടത്തുന്‌പോള്‍ രണ്ടാണു ഗുണം. പാകം ചെയ്യാം, പാകം ചെയ്യുന്നതു കഴിക്കുകയും ചെയ്യാം. തന്റെ സ്വകാര്യ ലൈബ്രറിയില്‍ 150 പാചക പുസ്തകങ്ങളുണ്ടെന്നും മേ വെളിപ്പെടുത്തി. ന്യൂകാസിലിലെ എന്‍ജിനിയറിംഗ് കന്പനിയിലെ ജീവനക്കാരുമായി സംസാരിക്കവേയാണ് മേ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

പാചകം കഴിഞ്ഞാല്‍ നടത്തമാണ് പിരിമുറുക്കം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന അടുത്ത മാര്‍ഗം. സമയം കിട്ടുന്പഴെല്ലാം താനും ഭര്‍ത്താവ് ഫിലിപ്പും നടക്കാന്‍ പോകുമെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ കുറ്റാന്വേഷണ ടിവി പരമ്പര കാണുന്നതിനും തിരക്കിനിടയില്‍ മേ സമയം കണ്ടെത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക