Image

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ’ഉത്സവ് 2018’ സെപ്തംബര്‍ 8ന്

Published on 24 July, 2018
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ’ഉത്സവ് 2018’ സെപ്തംബര്‍ 8ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ’ഉത്സവ് 2018’ സെപ്തംബര്‍ 8ന് സംഘടിപ്പിക്കും. ഓണ ആഘോഷങ്ങളും കലാസാംസ്‌കാരിക പരിപാടികളും ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണവും കോര്‍ത്തിണക്കി ആഘോഷിക്കുന്ന ഉത്സവ് 2018ല്‍ ഓസ്ട്രിയയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും.

ആര്‍ബൈതര്‍ കാമറിന്റെയും ഫെഡറല്‍ ചേംബര്‍ ഓഫ് ലേബറിന്റെയും പ്രസിഡന്റ് റെനാറ്റെ അന്‍ഡെറ്ല്‍ മുഖ്യ അതിഥിയാകും. മലയാളികളുടെ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനത്തിനും ഉത്സവ് വേദിയാകും. വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്്‌നുംഗില്‍ വൈകിട്ട് 6ന് പരിപാടികള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായ കലാ സന്ധ്യയിലേയ്ക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക