Image

ട്രെയ്‌വോണ്‍ മാര്‍ട്ടിന്‍ ആക്രമിച്ചെന്ന നിലപാടു വീഡിയോയില്‍ പൊളിയുന്നു

Published on 29 March, 2012
ട്രെയ്‌വോണ്‍ മാര്‍ട്ടിന്‍ ആക്രമിച്ചെന്ന നിലപാടു വീഡിയോയില്‍ പൊളിയുന്നു
മയാമി:  ഫ്‌ളോറിഡയിലെ മയാമിയില്‍ വിദ്യാര്‍ഥിയായിരുന്ന 17 വയസ്സുകാരന്‍ട്രെയ്‌വോണ്‍ മാര്‍ട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ നൈബര്‍ഹുഡ് വാച്ച് വൊളന്റിയറായ ജോര്‍ജ് സിമ്മര്‍മാനെ(28)തിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ആത്മതക്ഷാര്‍മാണ് വെടിയുതിര്‍ത്തതെന്ന സിമ്മര്‍മാന്റെയും പോലീസിന്റെയും അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍.

സംഭവം നടന്നതിനുശേഷം ഫ്‌ളോറിഡ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത സിമ്മര്‍മാന്റെ ദേഹത്ത് പോലീസ് റിപ്പോര്‍ട്ടല്‍ പറയുന്നതുപോലെ മുറിവുകളോ മൂക്കിലോ തലയ്ക്കു പുറകിലോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ഫ്‌ളോറിഡ പോലീസ് സ്റ്റേഷനിലെ തന്നെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന ശേഷം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനായി ഫ്‌ളോറിഡ പോലീസ് സ്റ്റേഷനിലേക്കാണ് സിമ്മര്‍മാന്‍ ആദ്യം പോയതെന്നതിനല്‍ ഇത് കേസില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

സംഭവത്തിനുശേഷം എബിസി ന്യൂസ് ഷൂട്ട് ചെയ്ത സിമ്മര്‍മാന്റെ ദൃശ്യങ്ങളില്‍ ചുവപ്പു ജാക്കറ്റണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ പാടില്ലെന്ന് മാത്രമല്ല പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ മൂക്കിലോ തലയ്ക്ക് പുറകിലോ പരിക്കുമില്ല. ശാരീരിക വേദനകളുടെ യാതൊരുവിധ അസ്വാസ്ഥ്യങ്ങളുമില്ലാതെ അനായാസമായി നടന്നുപോകുന്ന സിമ്മര്‍മാനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. സിമ്മര്‍മാന്റെ കൈയില്‍ വിലങ്ങുവെച്ചാണ് പോലീസ് കൊണ്ടുപോകുന്നതെങ്കിലും പോലീസുകാരുമായി കുശലം പറഞ്ഞും ചരിച്ചും പോകുന്ന വീഡിയോയാണ് എബിസി ന്യൂസ് പുറത്തുവിട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്‌ടെത്തിയപ്പോള്‍ ചോദ്യം ചെയ്ത തന്നെ ട്രെവോണ്‍ മൂക്കിലിടിക്കുകയും തല മണ്ണില്‍ ഇടിക്കുകയും ചെയ്തുവെന്നും ഒടുവില്‍ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു സിമ്മര്‍മാന്‍ പറഞ്ഞിരുന്നത്.

സാന്‍ഫോര്‍ഡില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ ഫെബ്രുവരി 26 നാണ് മാര്‍ട്ടിന്‍ എത്തിയത്. അന്നു രാത്രി തൊട്ടടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേ മഴ ഉണ്ടായിരുന്നതിനാല്‍ ധരിച്ചിരുന്ന മഴക്കോട്ടു കൊണ്ട് തലമറച്ചിരുന്നു. ഈ പ്രദേശത്ത് രാത്രി പട്രോളിങ് നടത്തിയിരുന്ന സിമ്മര്‍മാന്‍ സംശയം തോന്നി മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച മാര്‍ട്ടിനെ സിമ്മര്‍മാന്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. നിരായുധനായ മാര്‍ട്ടിനെ വെടിവച്ച സിമ്മര്‍മാനെ സാല്‍ഫോര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്യുവാന്‍ വിസമ്മതിച്ചത് അമേരിക്കയിലുടനീളം വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു.

വെളുത്ത വര്‍ഗത്തില്‍പ്പെട്ട സിമ്മര്‍മാനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു എന്നാണ് കറുത്ത വര്‍ഗക്കാരനായ മാര്‍ട്ടിനെ പിന്തുണയ്ക്കുന്നവര്‍ പരാതിപ്പെടുന്നത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെ പതിനായിരക്കണക്കിന് സന്ദേശങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

The neighborhood watch volunteer who shot dead an unarmed black teenager in Florida appeared uninjured when he was brought into the police station on the night of the shooting, according to a video released by ABC News on Wednesday.

George Zimmerman told police he shot Trayvon Martin inside a gated community on February 26 in self-defense after Martin attacked him and repeatedly bashed his head into a concrete walkway.

Police have declined to arrest Zimmerman, triggering nationwide protests from citizens, politicians and entertainers who argue that Zimmerman, who is half white and half Hispanic, found the 17-year-old Martin suspicious and followed him because he was black.

Police at the scene said the 28-year-old shooter was bleeding from the nose and the back of the head, and Zimmerman's lawyer said his client suffered a broken nose from Martin's punch.

But no blood or bruising is visible in the video taken by a police surveillance camera that shows uniformed officers leading a handcuffed Zimmerman into the police station, nor are there blood stains visible on his clothes.

ABC obtained the video from Sanford authorities, who said it would be made available on the city's website.

Zimmerman appears much leaner in the video than in the image that has been in the media, a 2005 mug shot taken after his arrest for a confrontation with a police officer. His head is almost completely clean shaven in the video, offering a clear view of the back, which shows no discoloration.

"This certainly doesn't look like a man who police said had his nose broken and his head repeatedly smashed into the sidewalk," said Benjamin Crump, a civil rights lawyer representing Martin's family who has been calling for Zimmerman's arrest for weeks.

Zimmerman's attorney, Craig Sonner, did not respond to a request for comment.

Zimmerman was treated by the fire department at the scene, which raises the possibility first aid stopped any bleeding. The quality of the video also was not clear enough to determine he suffered no injuries whatsoever.

In a separate development, Zimmerman's father said in a television interview that Martin, during the fight, had threatened to kill George Zimmerman upon discovering he was armed. Zimmerman had a license to carry a concealed weapon.

"George is trying to get his head off of the concrete, trying to move with Trayvon on him into the grass," Robert Zimmerman, a former judge, told Fox television . "In doing so, his firearm was shown. Trayvon ... said something to the effect, 'You're going to die now' or 'You're going to die tonight.'"

Witnesses report hearing an altercation, and one neighbor said he saw Martin getting the better of Zimmerman in the fight before the shot went off. But Martin's mother says she recognizes cries for help on a 911 tape as her son.

Zimmerman told a police operator before the shooting he found Martin to be suspicious, though he ignored the operator's admonition against following Martin.

"We have heard the 911 tapes with our own ears and now we have seen the video with our own eyes," Crump told Reuters. "For whatever reason, the Sanford Police Department and the state attorney have conspired to sweep the death of Trayvon Martin under the rug."

"Don't take my word for it. Just look at the video. I leave it for America to judge," the lawyer said.

Sanford's police chief resigned temporarily in the face of criticism of the handling of the case, which is under review by the U.S. Justice Department.

Sanford police have referred all questions about the investigation to a special prosecutor appointed by Florida's governor to take over the investigation. A spokeswoman for the special prosecutor did not immediately respond to a request for comment

ട്രെയ്‌വോണ്‍ മാര്‍ട്ടിന്‍ ആക്രമിച്ചെന്ന നിലപാടു വീഡിയോയില്‍ പൊളിയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക