ന്യു യോര്‍ക്ക്: സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങിയ കമല്ഹാസന് 38-ാം ഇന്ത്യദിന പരേഡിന്റെ ഗ്രാന്‍ഡ് മാര്ഷലാവും. പുത്രിശ്രുതി ഹാസന്, വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്, ശിബാനി കശ്യപ്, മിഖി സിങ്ങ് എന്നിവരും പങ്കെടുക്കും.ബോളിവുഡ് ഗായകന് കൈലാസ് ഖേര്‍ ആണ് ചടങ്ങിന്റെ മുഖ്യാതിഥി. കമ്മ്യൂണിറ്റി ഗ്രാന്‍ഡ് മാര്‍ഷലായി അമ്നീല് ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്മാന് ചിന്തു പട്ടേല്‍ പങ്കെടുക്കും.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന പരേഡ് ഓഗസ്റ്റ് 19, ഞായറാഴ്ച 12-ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ആരംഭിക്കും.ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷത്തെ അനുസ്മരിച്ച് മാഡിസണ്‍ അവന്യൂവിലെ 38-ാം സട്രീറ്റില്‍ നിന്നാണ് പരേഡ് ആരംഭിക്കുക.
വസുധൈവ കുടുബകം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ലോകം ഒന്നാണന്നും അതില്‍ ഇന്ത്യന്‍ ഛായ അവണിക്കാന്‍ കഴിയാത്തതാണെന്നും അതിനായാണ് നാം ഒന്നിക്കേണ്ടതെന്നും എഫ്ഐഎ പ്രസിഡന്റ് സ്രുജാല് പരീഖ് പറഞ്ഞു.
ഖേര്‍, കശ്യപ്, സിംഗ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടി മാഡിസണ്‍ അവന്യുവിലെ 24-25 സ്ട്രീറ്റുകള്ക്കിടയിലായി നടക്കും.
ഓഗസ്റ്റ് 11 ശനിയാഴ്ച ന്യു യോര്‍ക് സിറ്റിയിലെ ക്വീന്‍സിലും പരേഡ് നടക്കുന്നു.