Image

പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാര്‍: രാഹുല്‍ ഗാന്ധി

Published on 25 July, 2018
പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാര്‍: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സംഘ്‌പരിവാര്‍ ശക്തികളില്‍ നിന്ന്‌ അധികാരം തട്ടിമാറ്റുക മാത്രമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഒന്നു കൂടി അടിവരയിട്ട്‌ കോണ്‍ഗ്രസ്‌. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്‌.എസിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്തുന്ന ആരേയും പിന്തുണക്കാന്‍ ഒരുക്കമാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സംഘ്‌ ശക്തികള്‍ക്കെതിരെ എന്തു വിട്ടു വീഴ്‌ചക്കും ഒരുക്കമാണ്‌. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കും. കോണ്‍ഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്ന സ്ഥാനാര്‍ഥിക്ക്‌ പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാകും.

സംഘ്‌പരിവാര്‍ വിരുദ്ധ നേതാക്കളെന്ന നിലയില്‍ മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക്‌ വിയോജിപ്പില്ലെന്ന്‌ കോണ്‍ഗ്രസ്‌ അറിയിച്ചു.

ആര്‍.എസ്‌.എസിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്തുന്ന ആരേയും പിന്തുണക്കാന്‍ ഒരുക്കമാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയെയോ ബി.എസ്‌.പി നേതാവ്‌ മായാവതിയെയോ പിന്തുണയ്‌ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക