Image

റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ഷാര്‍ലെറ്റില്‍ നടക്കും (ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ്) Published on 25 July, 2018
റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ഷാര്‍ലെറ്റില്‍ നടക്കും (ഏബ്രഹാം തോമസ്)
റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി(ആര്‍എന്‍സി) അടുത്ത കണ്‍വെന്‍ഷന്‍ നോര്‍ത്ത് കാരലീനയിലെ ഷാര്‍ലെറ്റില്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. കുറെ നാളുകളായി പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തവണ 2012 ലാണ് ഇവിടെ വച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ നടത്തിയത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം 2020 ല്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ വേദി ആയാണ് ഈ നഗരം തിരഞ്ഞെടുത്തിരിക്കുന്നത്. ഷാര്‍ലെറ്റിലാണ് കണ്‍വന്‍ഷന്‍ നടക്കുക എന്ന് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് വലിയ  സന്തേഷമുണ്ടെന്ന് ആര്‍എന്‍സി ചെയര്‍വുമണ്‍ റോണ മക്ഡാനിയേല്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും അമേരിക്കന്‍ ജനതയ്ക്ക് വേണ്ടിയുള്ള സമരം തുടരുന്നതിന് അവരെ വീണ്ടും നാമനിര്‍ദേശം ചെയ്യുവാന്‍ ക്വീന്‍സിറ്റി(ഷാര്‍ലെറ്റ്) തയ്യാറെടുക്കുന്നത് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്, റോണ തുടര്‍ന്നു.

ഓസ്റ്റിനില്‍ നടന്ന ആര്‍എന്‍സിയുടെ വേനല്‍ക്കാല യോഗത്തില്‍ ഏക കണ്ഠമായാണഅ തീരുമാനം ഉണ്ടായത്. കണ്‍വെന്‍ഷന്‍ തീയതികള്‍ തീരുമാനിച്ചിട്ടില്ല. മുമ്പ് നടന്ന കണ്‍വെന്‍ഷനുകളുടെ വേദി ഏതായിരിക്കുമെന്ന് പല ഊഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഷാര്‍ലറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. കടുത്ത നീല (ഡെമോക്രാറ്റിക്) ആയ ഒരു നഗരം ജിഓപി കണ്‍വെന്‍ഷന് വേദിയായി തിരഞ്ഞെടുക്കണോ പ്രത്യേകിച്ച് ദേശീയതലത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംവിധാനം പ്രസിഡന്റുമായി ഒരു അടുപ്പവും വേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഒരു അടുപ്പവും വേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എന്ന് ചോദ്യം ഉയരുന്നു. ട്രമ്പിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം എന്ന ദേശീയ നേതൃത്വ നിലപാട്  നോര്‍ത്ത് കാരലിന സംസ്ഥാനതലത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ യോജിപ്പില്ല.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കാരലിനയില്‍ ട്രമ്പ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെക്കാള്‍ 3 പെര്‍സെന്റേജ് പോയിന്റ് മുന്നിലായിരുന്നു. എന്നാല്‍ ഷാര്‍ലെറ്റ് ഉള്‍പ്പെടുന്ന മക്കെലന്‍ ബെര്‍ഗ് കൗണ്ടി വലിയ തോതില്‍ ഹിലരിക്ക് വോട്ടു ചെയ്തു. അവര്‍ക്ക് 63% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ട്രമ്പിന് 33% വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

ഷാര്‍ലെറ്റ് സിറ്റി കൗണ്‍സില്‍ 6-5 വോട്ടുകള്‍ക്ക് ആര്‍എന്‍സിക്ക് കണ്‍വെന്‍ഷന്‍ നടത്താന്‍ അനുവാദം നല്‍കി. ഇതിന് ശേഷമാണ് ആര്‍എന്‍സി ഏക കണ്ഠമായി കണ്‍വെന്‍ഷന്‍ വേദിയായി ഷാര്‍ലെറ്റ് തിരഞ്ഞെടുത്തത്.

ഷാര്‍ലെറ്റിന്റെ മേയറായ ഡെമോക്രാറ്റ് വൈലൈല്‍സ് ഈ മാസം ഷാര്‍ലെറ്റ് ഒബസര്‍വറില്‍ എഴുതിയ ഓപ്പണ്‍ എഡിറ്റോറിയലില്‍ തന്റെ നഗരത്തിലേയ്ക്ക് ജിഒപി കണ്‍വെന്‍ഷന്‍ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞു. കണ്‍വെന്‍ഷന്‍ കൊണ്ടു വരുന്ന സാമ്പത്തിക സാധ്യതകളും ദേശീയ തലത്തില്‍ ഏകപക്ഷീയ പിരിമുറുക്കം വര്‍ധിച്ച് വരുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ നഗരത്തിന് കഴിയുമെന്ന സന്ദേശത്തിന് ലഭിച്ച അവസരവുമാണ് സ്വാഗതം നല്‍കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ലൈല്‍സ് എഴുതി.

നമ്മുടെ നഗരം 2020 ലെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഷാര്‍ലെറ്റിനെ നാം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന്റെ പ്രതിഫലനമായ എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന അനുഭവം നമ്മള്‍ നല്‍കും. നമ്മുടെ രാജ്യം പൗരശ്രേഷ്ഠതയില്‍ നിന്ന് മാറി ചരിക്കുവാന്‍ തയ്യാരായി നില്‍ക്കുമ്പോള്‍ ഷാര്‍ലെറ്റില്‍ നാം വ്യത്യസ്തയെയും ഏവരെയും ഉള്‍ക്കൊള്ളുന്ന സംവിധാനത്തെയും സ്വീകരിക്കുന്നു, അവര്‍ തുടര്‍ന്നെഴുതി.

നോര്‍ത്ത് കാരലീനയിലെ ഏറ്റവും വലിയ നഗരമായ ഷാര്‍ലെറ്റ് വളരെവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2012ന് ശേഷം ജനസംഖ്യ 50% വര്‍ദ്ധിച്ചിട്ടുണ്ട്. പ്രാദേശികമായ യാത്രാസംവിധാനം മെച്ചപ്പെട്ടു. ആന്തരികസംവിധാനത്തില്‍ പുരോഗതി ഉണ്ടായി. പുതിയ ഹോട്ടലുകളും വ്യവസായസ്ഥാപനങ്ങളും നിര്‍മ്മാണത്തിലാണ്. എന്ന് ഷാര്‍ലെറ്റ് ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
നേരത്തേ തോന്നിയിരുന്നെങ്കില്‍ 2018-07-26 18:40:54
Several congressional Democrats plan to introduce legislation Thursday that would make it a federal crime to knowingly and intentionally publish false information about elections.
അടിവില്ലില്‍ വീണ ട്രുംപ് ജൂനിയര്‍ 2018-07-28 14:23:32

Senators are demanding that Donald Trump Jr. come back and testify to the Senate Judiciary Committee — this time under oath — after new revelations that his father knew about the clandestine campaign meeting with Russian operatives.

·        Just don’t know how Sarah Palin didn’t see the Russian meddling from her house...

* Putin’s favorite’ GOP congressman, Rep. Dana Rohrabacher, dined with an alleged Russian spy in DC.

* If Trump seeks asylum in Russia, will Putin take his kids away?

* 3% of New Yorkers support updating state law to further protect a woman's right to choose. The @NYSenate Republicans are out of touch with their own constituents.

* the hosts of a popular New Jersey radio show were suspended for 10 days for calling the nation's first Sikh attorney general "turban man

* imagine if Russians were meddling in our affairs while Obama was president. Our great country would’ve lost its mind. Right now it’s being treated like a minor annoyance at BEST by the GOP.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക