Image

ശബരിമലയില്‍ നിന്നും സ്‌ത്രീകളെ മാറ്റി നിര്‍ത്തുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

Published on 25 July, 2018
ശബരിമലയില്‍ നിന്നും സ്‌ത്രീകളെ മാറ്റി നിര്‍ത്തുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തില്‍ വീണ്ടും നിര്‍ണായക ചോദ്യമുയര്‍ത്തി സുപ്രീംകോടതി. സ്‌ത്രീകളെ ശബരിമലയില്‍ നിന്നും എന്തിനാണ്‌ മാറ്റിനിര്‍ത്തുന്നതെന്ന്‌ കോടതി ചോദിച്ചു. ഭരണഘടനയനുസരിച്ച്‌ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്‌ത്രീകള്‍ക്ക്‌ തുല്യമായ പരിഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തിേന്മല്‍ നടന്ന വാദത്തിനിടെ ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ നിരീക്ഷണങ്ങള്‍ നടത്തിയത്‌.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആരാധനാലയം തുറന്നുകൊടുക്കാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ട്‌. ഭരണഘടനയുടെ 25 (2) ബി പ്രകാരം സര്‍ക്കാരിന്‌ ഇതിന്‌ അധികാരമുണ്ടെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

ഹര്‍ജിയില്‍ എന്‍എസ്‌എസിന്‍റെ വാദമാണ്‌ ഇന്ന്‌ നടന്നത്‌. ശബരിമലയില്‍ ആചാരം തെറ്റിച്ച്‌ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എന്‍എസ്‌എസ്‌ എതിര്‍ത്തു.


Join WhatsApp News
അയ്യപ്പൻ 2018-07-25 12:59:40
 ഈ വരുന്ന സ്ത്രീകൾ എല്ലാം പ്രസവിച്ചുപോയാൽ എന്ത് ചെയ്യും കോടതി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക