Image

ഉദയകുമാറും നീതിയും (ഹരീഷ് വാസുദേവന്‍ )

ഹരീഷ് വാസുദേവന്‍ Published on 25 July, 2018
ഉദയകുമാറും നീതിയും (ഹരീഷ് വാസുദേവന്‍ )
മോഷണകുറ്റം ആരോപിച്ചു സ്‌റ്റേഷനില്‍ കൊണ്ടുവന്ന, 28 വയസ്സുള്ള ഉദയകുമാറില്‍ നിന്ന് 4000 രൂപ പോലീസ് പിടിച്ചു പറിച്ചിട്ടു പൊയ്‌ക്കൊള്ളാന്‍ പറയുന്നു. പണം തിരികെ കിട്ടാതെ പോകില്ലെന്ന് വാശി പിടിച്ച ഉദയകുമാറിനെ, രാത്രി ലോക്കപ്പിലിട്ട് ഇരുമ്പുദണ്ഡ് തുടയില്‍ ഉരുട്ടി പോലീസ് അതിക്രൂരമായി പീഡിപ്പിക്കുന്നു. ഞരമ്പുകള്‍ പൊട്ടി ഉദയകുമാര്‍ കൊല്ലപ്പെടുന്നു.

ശവം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച പോലീസ്, പ്രതി ഹൃദയാഘാതത്താല്‍ മരിച്ചു എന്നാണ് ഇക്വേസ്റ്റ് നടത്താനായി RDO യ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഞഉഛ കെ.വി മോഹന്‍കുമാര്‍ ശവം പരിശോധിച്ചപ്പോള്‍ തുടകള്‍ ചതഞ്ഞതായി ബോധ്യപ്പെട്ടു, കടുത്ത മര്‍ദ്ദനത്തിന്റെ പാടുകളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. തൊലിയില്‍ സോറിയാസിസിന്റെ പാടുകളാണ് അതെന്ന് ഞഉഛ യെ തെറ്റിദ്ധരിപ്പിക്കാന്‍ മുതിര്‍ന്ന പൊലീസുകാര്‍ അടക്കം ശ്രമിച്ചു. അതിശക്തമായ സമ്മര്‍ദ്ദം അതിജീവിച്ച്, കസ്റ്റഡി മരണമാണെന്നു സംശയിക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഞഉഛ എഴുതി. അത് നിര്‍ണായകമായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍, ദേഹം ചതഞ്ഞ് ഞരമ്പുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും കടുത്ത മര്‍ദ്ദനം നടന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. പോലീസ് പ്രതിയായ കേസ് ഉദയകുമാറിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉരുട്ടിക്കൊന്ന ഇരുമ്പുവടി ഉള്‍പ്പെടെ നിര്‍ണ്ണായകമായ തെളിവുകള്‍ പലതും െ്രെകംബ്രാഞ്ച് കണ്ടെടുത്തു. അന്വേഷണം പലഘട്ടങ്ങളില്‍ സ്വാധീനിക്കപ്പെട്ടു. പ്രതികള്‍ക്കായി കൃത്രിമ തെളിവുണ്ടാക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സ്ഥലം SP മുതല്‍ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. നീതിതേടി കോടതികളും പോലീസ് ആസ്ഥാനവും മന്ത്രിമാരുടെ ഓഫീസുകളും കയറിയിറങ്ങിയ ഉദയകുമാറിന്റെ അമ്മയ്ക്ക് െ്രെകം ബ്രാഞ്ചും കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടു. പ്രതികളെ എല്ലാവരെയും വെള്ളപൂശി െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു ഇആക അന്വേഷണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ഇആക അന്വേഷണം ഉത്തരവിട്ടു. ഇആക അന്വേഷിച്ച കേസാണ് ഒടുവില്‍ 2 പോലീസുകാരെ തൂക്കിക്കൊല്ലാനും 3 പേരെ 3 വര്‍ഷം തടവിനും ശിക്ഷിച്ച വിധിയില്‍ എത്തി നില്‍ക്കുന്നത്.

ക്രിമിനലുകളായ കൊലപാതകികള്‍ക്ക് ഒത്താശ ചെയ്തവര്‍ക്ക് ഒരു കുഴപ്പവും കൂടാതെ ടജ റാങ്കിലിരുന്നു മാന്യമായി റിട്ടയര്‍ ചെയ്യാന്‍ അവസരമുണ്ടാക്കി കേരള പൊലീസ്. കൊലപാതകികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളോടും പ്രമോഷനോടും കൂടി സര്‍വ്വീസില്‍ തുടരാന്‍ അവസരമുണ്ടാക്കി കേരള പൊലീസ്. ഇആക അന്വേഷിച്ചില്ലെങ്കില്‍, കൃത്രിമരേഖ ഉണ്ടാക്കിയും തങ്ങള്‍ക്കിടയിലെ പ്രതികളെ രക്ഷിക്കുമെന്നു തെളിയിച്ചു കേരള പൊലീസ്. പ്രതികള്‍ക്ക് കജട ശുപാര്‍ശ ചെയ്തു നാണംകെട്ട സംസ്ഥാനസര്‍ക്കാര്‍. നാണക്കേട് കൊണ്ട് കേരള പൊലീസ് ഒന്നടങ്കം തലകുനിയ്‌ക്കേണ്ട ദിവസമാണ് ഇന്ന്.

ഈ വിധി വരുമ്പോള്‍, ഇത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം ആണെന്ന് ഞാന്‍ പറയും. നീതിയ്ക്ക് വേണ്ടി 12 വര്‍ഷം പോരാടാന്‍ ഒരമ്മയും, സര്‍വ്വ പ്രഷറും മറികടന്നു സത്യസന്ധമായ ഇക്വേസ്റ്റ് തയ്യാറാക്കിയ RDO യും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍മാരും, CBI  അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിമാരും, കേസ് അന്വേഷിച്ച CBI  യും, വിചാരണ നീതിപൂര്‍വ്വം നടത്തിയ പ്രോസിക്യൂഷന്‍ അഭിഭാഷകനും സത്യം പറഞ്ഞ സാക്ഷികളും, വിധിച്ച ന്യായാധിപനും... എന്നുവേണ്ട, എല്ലാ ഘടകങ്ങളും അനുകൂലമായി വന്നതുകൊണ്ടാണ് ഉദയകുമാറിന്റെ കേസിനു നീതി ലഭിച്ചത്. അങ്ങനെ നീതി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ അപൂര്വമായിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഇത് ഒരപവാദമാണ്.

ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ 5 പേരാണെങ്കില്‍, ശിക്ഷിക്കപ്പെടാത്ത നൂറു ക്രിമിനലുകള്‍ ഉണ്ട് പോലീസ് വകുപ്പില്‍ ഇപ്പോഴും. കസ്റ്റഡിയിലെടുത്ത പ്രതിയുടെ, അതിനി കൊലപാതകക്കേസിലെ പ്രതി ആയാലും, പോലീസ് ദേഹത്ത് തൊട്ട് ഉപദ്രവിക്കരുത് എന്ന നിയമം നിലനില്‍ക്കുന്നത് അംഗീകരിക്കാത്ത പൊതുബോധം ആണ് ഉരുട്ടിക്കൊലകളെ പ്രോത്സാഹിപ്പിക്കുന്നത്. കസ്റ്റഡിമരണ കേസുകളിലെ പ്രതിയായവര്‍, പല കോടതികളില്‍ കേസുള്ളവര്‍ ഇന്നും പോലീസിന്റെ തലപ്പത്ത് ഉണ്ട്. സ്വാധീനം കൊണ്ട് കേസുകള്‍ തേച്ചുമായ്ചു കളഞ്ഞത് കൊണ്ട് മാത്രം അധികാരത്തില്‍ തുടരുന്നവരും ഉണ്ട്. ഇവരൊക്കെ കൂടിയാണ് നമ്മുടെ പൗരാവകാശം സംരക്ഷിക്കുന്നത് എന്നത് വലിയ തമാശയാണ്. ഓരോ കണ്‍ഫെഡ് IPS ലിസ്റ്റും വരുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്, എത്ര പേരുടെ രക്തമാകും ആ കൈകളില്‍ എന്ന്.

ഉദയകുമാറിന്റെ അമ്മയ്ക്ക് അല്‍പ്പമെങ്കിലും നീതി കിട്ടി. കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് വലുതാണ്. എന്നാണ് മുഖ്യമന്ത്രീ താങ്കളീ സേനയെ ക്രിമിനല്‍ മുക്തമാക്കുക !!!!
.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക