Image

കേരളത്തിന് അധിക വൈദ്യുതി നല്‍കും: വേണുഗോപാല്‍

Published on 29 March, 2012
കേരളത്തിന് അധിക വൈദ്യുതി നല്‍കും: വേണുഗോപാല്‍
ന്യൂഡല്‍ഹി: ഞായറാഴ്ച മുതല്‍ കേരളത്തിന് 50 മെഗാവാട്ട് അധിക വൈദ്യുതി നല്‍കുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍. സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്താണിത്. മറ്റു സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ നിന്നാവും കേരളത്തിന് വൈദ്യുതി നല്‍കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50 മെഗാവാട്ട് വൈദ്യുതികൂടി ലഭിക്കുന്നതോടെ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം 416 മെഗാവാട്ടാകും. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കാത്തപക്ഷം സംസ്ഥാനം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം ശരാശരി അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ചൊവ്വാഴ്ചത്തെ ഉപഭോഗം 63 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11 രൂപ കൊടുത്ത് കായംകുളത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് 20 ദശലക്ഷംയൂണിറ്റും കേന്ദ്രവിഹിതമായി കിട്ടിയ 25 ദശലക്ഷംയൂണിറ്റും കഴിച്ച് ബാക്കിയുള്ള വൈദ്യുതിക്ക് കായംകുളമടക്കമുള്ള സ്രോതസ്സുകളെയാണ് ബോര്‍ഡ്ആശ്രയിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതിഎത്തിക്കാന്‍ ലൈന്‍ശേഷിയില്‍ പരിമിതിയുള്ളതുംപ്രശ്‌നമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക