Image

സഹന രാമായാണം (രാമായണ ചിന്തകള്‍ 10: അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 26 July, 2018
  സഹന രാമായാണം (രാമായണ ചിന്തകള്‍ 10:  അനില്‍ പെണ്ണുക്കര)
സഹനം എന്ന സ്വഭാവം രാമായണത്തിന്റെ മുഖമുദ്രയാണ്. വിരുദ്ധ സ്വഭാവങ്ങള്‍ സമന്വയിക്കുകയല്ല സഹിക്കുകയാണ് പല കഥാപാത്രങ്ങളിലും. കൈകേയിയുടെ ശാഠ്യം ധര്‍മ്മത്തിന്റെ പേരില്‍ ദശരഥന്‍ സഹിക്കുന്നു. 

കൗസല്യയും സുമിത്രയും സഹിക്കുന്നു. ശ്രീരാമനും സീതയും ലക്ഷ്ണനും ഭരത ശത്രുഘ്‌നന്മാരും സുമിത്രയും മാണ്ഡ വിയും ശ്രുത കീര്‍ത്തിയും സഹിക്കുന്നു. രാവണനാല്‍ അപഹ രിക്കപ്പെടുമ്പോഴും രാമനാല്‍ ത്യജിക്കപ്പെടുമ്പോഴും സീതയുടെ സഹനം വളരെവലുതാണ്.  

എന്നാല്‍ ഈ സഹനം രാവണപക്ഷത്ത് അധികം കാണുന്നത് മാണ്ഡോദരിയില്‍ മാത്രമാണ്. അയോദ്ധ്യ പോരിടമാകാതെ നിലനില്ക്കാന്‍ ഇടയാക്കിയത് ഈ സഹനം തന്നെയാണ്. രാമായണം നമ്മോടെ ആവശ്യപ്പെടുന്നത് ഇതുകൂടിയാണ്.

  സഹന രാമായാണം (രാമായണ ചിന്തകള്‍ 10:  അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക